നന്ദിനി നെയ്യിൽ മായം; നാലുപേർ അറസ്റ്റിൽ.

മൈസൂരു: സംസ്ഥാനാന്തര തലത്തിൽ ചാമുണ്ഡി മലയുടെ താഴ്‌വരയിലുള്ള ഹൊസഹുണ്ടി ഗ്രാമത്തിൽ വൻതോതിൽ നന്ദിനി ബ്രാൻഡിന്റെ പേരിൽ മായം കലർന്ന നെയ്യ് നിർമിച്ച കേസിൽ രണ്ടാഴ്ചയ്ക്കുശേഷം നാലുപേരെ മൈസൂരു ജില്ലാ പോലീസ് അറസ്റ്റുചെയ്തു.

മൈസൂരു സ്വദേശികളാണ് അറസ്റ്റിലായവർ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇവരുടെ പേരുവിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. റാക്കറ്റിന്റെ പ്രവർത്തനം, ഗുണഭോക്താക്കൾ, അന്തിമ ഉപഭോക്താക്കൾ എന്നിവരെല്ലാം പോലീസ് ആഴത്തിൽ അന്വേഷിക്കുന്നതിനാൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ.

പതിറ്റാണ്ടുകളായി ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിൽ പേരുകേട്ട കർണാടക മിൽക്ക് ഫെഡറേഷനും (കെഎംഎഫ്) അതിന്റെ പ്രാദേശിക യൂണിറ്റായ മൈസൂരു ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് യൂണിയൻ ലിമിറ്റഡിനുമാണ്‌ (മൈമുൾ) വ്യാജ നെയ്യ് വില്പനയിലൂടെ റാക്കറ്റ് വേണ്ടത്ര മോശം പ്രചാരണം നൽകിയത്.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

(കെഎംഎഫ്) (മൈമുൾ) എന്നിവയിലെ അധികൃതർക്ക് ഈ കേസിൽ പങ്കുണ്ടെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഡിസംബർ 16ന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ചാമുണ്ഡിമലയടിവാരത്തെ ഹൊസഹുണ്ഡിയിലെ ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് മായം കലർന്ന 10 ടൺ നെയ്യ് പിടികൂടിയത്. റെയ്ഡ് നടക്കുമ്പോൾ അനധികൃത ഗോഡൗണിൽ 20 ഓളം പേർ ജോലി ചെയ്തിരുന്നു.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

 അറസ്റ്റിലായവർ പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ അന്വേഷണം തുടരുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പോലീസ് സൂചന നൽകി. അതേസമയം, കേസിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് കർണാടക രാജ്യ റെയ്ത്ത സംഘ മൈസൂരു ജില്ലാ പ്രസിഡന്റ് ഹൊസുരു കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
[masterslider id="10"]

Related posts