ബെംഗളൂരു: ബെംഗളൂരു നിവാസികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ഹിൽസ്റ്റേഷനായ നന്ദി ഹിൽസ് നവംബർ 15 ന് ശേഷം സഞ്ചാരികൾക്കായി വീണ്ടും തുറക്കും. കനത്ത മഴയെ തുടർന്ന് ആഗസ്റ്റ് 24 ന് ഹിൽ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡ് ഒലിച്ചുപോയിരുന്നു. ഈ അടുത്ത കാലത്ത് പ്രശസ്തമായ മലനിരകളിൽ ഉരുൾപൊട്ടലുണ്ടാകുന്ന ആദ്യ സംഭവമാണിത്. മണ്ണിടിച്ചിലിനെ തുടർന്ന് റോഡിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. ഭൂഗർഭ പൈപ്പുകൾ സ്ഥാപിച്ചും റോഡിന്റെ ഉപരിതലം കോൺക്രീറ്റ് ചെയ്തും ഹിൽസ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡ് പുനർനിർമിക്കുകയാണ് ഇപ്പോൾ അധികൃതർ. അപ്രോച്ച് റോഡിന്റെ പണി അന്തിമഘട്ടത്തിലാണെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ.…
Read MoreDay: 5 November 2021
നഗരത്തിൽ കനത്ത മഴ;നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായി.
ബെംഗളൂരു: നഗരത്തിൽ കനത്ത മഴയെ തുടന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും വീടുകളിൽ വെള്ളം കയറുകയും ചെയ്തു . ശിവാജിനഗർ, അശോക് നഗർ, ഇന്ദിരാ നഗർ, കോട്ടൺ പേട്ട്, ബിന്നി മിൽ റോഡ്, മിനർവ സർക്കിൾ, ജെസി റോഡ്, ഈജിപുര, ടാറ്റ സിൽക്ക് ഫാം, വിവി പുരം എന്നിവിടങ്ങളിലും വെള്ളക്കെട്ടിൽ മുങ്ങി. ബൃഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) നിന്നും ലഭ്യമായ വിവരങ്ങൾ പ്രകാരം 103.5 മില്ലിമീറ്റർ മഴ പെയ്ത നാഗരഭാവി, 120.5 മില്ലിമീറ്റർ മഴ പെയ്ത ഹംപി നഗർ, 127.5 മില്ലിമീറ്റർ മഴ ലഭിച്ച…
Read Moreബെംഗളൂരുവിലെ ദീപാവലി ആഘോഷങ്ങൾക്ക് മങ്ങലേല്പിച്ചു മഴ
ബെംഗളൂരു: നവംബർ 4 ന് വൈകുന്നേരം ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് ദീപാവലി ആഘോഷങ്ങൾക്ക് മങ്ങലേറ്റു. പക്ഷേ, അതിലും പ്രധാനമായി, മഴ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വെള്ളകെട്ടിനും ഇടയാക്കി. തെക്ക്, പടിഞ്ഞാറ്, മഹാദേവപുര മേഖലകളിൽ ശരാശരി 100 മില്ലീമീറ്ററിലധികം കനത്ത മഴ ലഭിച്ചെങ്കിലും മറ്റ് ഭാഗങ്ങളിൽ മിതമായ ആയ രീതിയിലാണ് മഴ പെയ്തത്. യെലഹങ്ക, ബൊമ്മനഹള്ളി, ദാസറഹള്ളി സോണുകളിൽ മഴയുമായി ബന്ധപ്പെട്ട പരാതികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മിനർവ സർക്കിൾ, വി.വി. പുരം, സിറ്റി ബെഡ് ലേഔട്ട്, ശങ്കരപുരം, ടാറ്റ സിൽക്ക് ഫാം,…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (05-11-2021)
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂര്‍ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട് 234, കാസര്‍ഗോഡ് 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,219 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്.…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (05-11-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 214 റിപ്പോർട്ട് ചെയ്തു. 286 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.26%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 286 ആകെ ഡിസ്ചാര്‍ജ് : 2943170 ഇന്നത്തെ കേസുകള്‍ : 214 ആകെ ആക്റ്റീവ് കേസുകള്‍ : 8188 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 38102 ആകെ പോസിറ്റീവ് കേസുകള്‍ : 2989489…
Read Moreമഴ ഒരുക്കങ്ങൾ വിലയിരുത്താൻ അടിയന്തര അവലോകന യോഗം ചേർന്ന് മുഖ്യമന്ത്രി
ബെംഗളൂരു : മഴയെത്തുടർന്ന് നഗരത്തിലുണ്ടായ വെള്ളപ്പൊക്കം തടയാൻ ആവശ്യമായ ഹ്രസ്വകാല, ദീർഘകാല ഇടപെടലുകളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബെംഗളൂരുവിലെ പൗരസമിതിയോട് ഉത്തരവിട്ടു. വെള്ളം ഒഴുകിപ്പോകുന്നതിന്റെ സംരക്ഷണഭിത്തി ദുർബലമായതും വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുന്നതുമായ സ്ട്രെച്ചുകളും വീടുകളിലേക്ക് വെള്ളം കുത്തിയൊഴുകുന്ന പോക്കറ്റുകളും തിരിച്ചറിയാൻ അദ്ദേഹം ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയോട് (ബിബിഎംപി) പ്രത്യേകം ആവശ്യപ്പെട്ടു. “ഈ ഇടപെടലുകൾക്കുള്ള ഫണ്ട് ഞാൻ ഉറപ്പാക്കും, എല്ലാ മാസവും വ്യക്തിപരമായി പ്രവൃത്തി അവലോകനം ചെയ്യും,” കഴിഞ്ഞ കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിന്റെ വക്കിലാണ് ആണ് നവംബർ 5…
Read Moreരാത്രികാല കർഫ്യൂ പിൻവലിച്ച് കർണാടക.
ബെംഗളൂരു: കൊറോണ വൈറസ് (കോവിഡ് -19) പകർച്ചവ്യാധി കാരണം സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ അടിയന്തര പ്രാബല്യത്തിൽ പിൻവലിച്ചതായി കർണാടക സർക്കാർ വെള്ളിയാഴ്ച ഉത്തരവിറക്കി. ജൂലൈ 3 ലെ ഉത്തരവിലാണ് ആദ്യം രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്, വൈറസ് കുറയ്ക്കാനുള്ള ശ്രമത്തിൽ ഒന്നിലധികം തവണ കർഫ്യൂ നീട്ടുകയും ചെയ്തു. രാത്രി 10 മുതൽ പുലർച്ചെ 5 വരെ ആണ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. പുതിയ അണുബാധകളിൽ തുടർച്ചയായ കുറവുണ്ടായതും ഉയർന്ന വാക്സിനേഷൻ കവറേജിലും ശേഷമാണ് രാത്രി കർഫ്യൂ നീക്കം ചെയ്യാനും കോവിഡ് -19 കാരണം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ…
Read Moreചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്
ബെംഗളൂരു : ചാമുണ്ഡി മലനിരകളിലെ പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.ചാമുണ്ഡി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനുള്ള ഏറ്റവും നല്ല ദിവസമായി വെള്ളിയാഴ്ച കണക്കാക്കപ്പെടുന്നു. കർണാടകയിൽ നിന്നും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തിയത്.വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി മൈസൂരിൽ കനത്ത മഴ പെയ്തെങ്കിലും വെള്ളിയാഴ്ച വെയിൽ ലഭിച്ചതിനാൽ ഭക്തർക്ക് അസൗകര്യം കൂടാതെ ദേവിയെ ദർശനം നടത്താൻ സഹായിച്ചു.
Read More‘സുവോ-മോട്ടു’ വഴി 30,000 വയോജനങ്ങൾക്ക് അപേക്ഷിക്കാതെ തന്നെ പെൻഷൻ
ബെംഗളൂരു: 30,000-ത്തോളം ആളുകൾക്ക് വാർദ്ധക്യ പെൻഷൻ പദ്ധതികൾക്ക് അപേക്ഷിക്കാതെ തന്നെ ആനുകൂല്യം ലഭിച്ചു, ആധാർ ഡാറ്റ ഉപയോഗിച്ച് പെൻഷന് അർഹരായ ആളുകളെ സംസ്ഥാനം കണ്ടെത്തി അത് അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ സംരംഭമായ ‘സുവോ-മോട്ടു ഇൻക്ലൂഷൻ’ ന് നന്ദി. 2021 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി അതിനുശേഷം 28,848 പേർക്ക് വാർദ്ധക്യ പെൻഷൻ അനുവദിച്ചു. ഇതിന് മുമ്പ് ഉഡുപ്പി, മഗഡി താലൂക്കുകളിൽ ഇത് നടപ്പാക്കിയിരുന്നു.””ഇത് രാജ്യത്തിൽ തന്നെ ആദ്യമായി ആണ് എങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്നത്. പ്രായമായവർ, പ്രത്യേകിച്ച് പ്രായമായ സ്ത്രീകൾ പെൻഷനുവേണ്ടി പെൻഷൻ വാങ്ങാൻ പാടുപെടുന്നത്…
Read Moreഗദഗിൽ ഗർഭച്ഛിദ്രങ്ങൾ വർധിച്ചതായി റിപ്പോർട്ട്
ബെംഗളൂരു: കഴിഞ്ഞ ആറ് മാസത്തിനിടെ ഗദഗ് ജില്ലയിൽ ഗർഭച്ഛിദ്രങ്ങളുടെ എണ്ണം എം.ടി.പി കൂടി വരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഗർഭസ്ഥ ശിശുക്കൾ മരിക്കുന്നതും ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും നേരത്തെയുള്ള ഗർഭം അലസലുകളെക്കുറിച്ചുള്ള പരാതികൾ വർധിച്ചുവരുന്നതും ആശങ്കാജനകമാണ്. ഏപ്രിൽ മുതൽ സെപ്തംബർ വരെ 363 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് കണക്കുകൾ പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട സമ്മർദ്ദം, പോഷകാഹാരക്കുറവ്, പാരമ്പര്യം തുടങ്ങി നിരവധി കാരണങ്ങൾ ഈ സാഹചര്യത്തിന് പിന്നിലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. ഈ ഗർഭഛിദ്രങ്ങൾ എല്ലാം നിയമപരമായിരുന്നു. സ്ത്രീകളുടെ ഗുരുതരാവസ്ഥ കാരണം കുടുംബാംഗങ്ങളുടെസമ്മതത്തോടെയാണ് ഗർഭച്ഛിദ്രം നടക്കുന്നത്.
Read More