ബെംഗളുരു; 16 വയസുകാരൻ മഠാധിപതി ആയതിൽ നിയമ തടസങ്ങൾ ഉന്നയിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി അമിക്കസ് ക്യുറിയും സർക്കാരും . ഉഡുപ്പി ഷിരൂർ മഠാധിപതിയായി 16 വയസുകാരനെ നിയോഗിച്ച സംഭവത്തിലാണ് തീരുമാനം. 18 വയസിൽ താഴെ ഉള്ളവരെ മഠാധിപതി ആക്കുന്നതുകൊണ്ട് ദോഷകരമായി യാതൊന്നുമില്ലെന്ന് കോടതിയെ സഹായിക്കാനായി നിയമിച്ച അമിക്കസ് ക്യൂറി അഡ്വ.എസ്. എസ് നാഗാനന്ദ് വ്യക്തമാക്കി. മഠങ്ങളിൽ പിന്തുടർച്ചക്കാരെ വാഴിക്കുന്ന രീതി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ഭരണഘടനാപരമായ വിലക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര നടത്തിപ്പ് അവകാശമുള്ള അഷ്ട മഠങ്ങളിലൊന്നായ ഷിരൂർ മഠത്തിന്റെ അധിപനായി…
Read MoreMonth: September 2021
സ്ഫോടനം: ഗോഡൗൺ ഉടമ അറസ്റ്റിൽ
ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപമുള്ള ന്യൂ തഗരത്പേട്ടയിലെ ട്രാൻസ്പോർട്ട് സ്ഥാപനത്തിന്റെ ഗോഡൗണിൽ വ്യാഴാഴ്ച നടന്ന സ്ഫോടനത്തിൽ ഒരാളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പടക്കം പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രീ പത്രകാളി അമ്മൻ ലോറി സർവീസ് ഗോഡൗണിന്റെ ഉടമയായ ഗണേശ ബാബുവാണ് അറസ്റ്റിലായത് എന്ന് പോലീസ് അറിയിച്ചു. തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്ന് വരുന്ന ഉത്സവ സീസണിനു വേണ്ടി അദ്ദേഹം പടക്കങ്ങൾ കൊണ്ടുവന്നതായി പോലീസ് പറഞ്ഞു. എക്‌സ്‌പ്ലോസീവ് സബ്‌സ്‌റ്റൻസസ് ആക്‌റ്റ്, എക്സ്പ്ലോസിവ്ആക്ട് എന്നിവ പ്രകാരമാണ് ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ്…
Read Moreകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 789 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 789 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1050 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.58%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1050 ആകെ ഡിസ്ചാര്‍ജ് : 2920792 ഇന്നത്തെ കേസുകള്‍ : 789 ആകെ ആക്റ്റീവ് കേസുകള്‍ : 13306 ഇന്ന് കോവിഡ് മരണം : 23 ആകെ കോവിഡ് മരണം : 37706 ആകെ പോസിറ്റീവ് കേസുകള്‍ : 2971833…
Read Moreഅത്തിബെല്ലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള അത്തിബെല്ലെയിൽ സ്ഥിതി ചെയ്യുന്ന കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം. കെമിക്കൽ ഫാക്ടറിയുടെ ബോയിലർ യൂണിറ്റിൽ ഇന്ന് വൈകുന്നേരമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടർന്ന് നിരവധി പേർക്ക് പരിക്കേൽക്കുകയും ഒട്ടനവധി പേർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. ഈ ആഴ്ചയിൽ രണ്ടാം തവണയാണ് നഗരത്തിൽ സ്ഫോടനമുണ്ടാകുന്നത്. ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു.
Read Moreകേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 15,054 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി 848, കണ്ണൂര്‍ 819, പത്തനംതിട്ട 759, വയനാട് 338, കാസര്‍ഗോഡ് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സാമ്പിളുകളാണ് 1,10,523 പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreബി.എം.ടി.സിയുടെ ആദ്യ ഇലക്ട്രിക് ബസ് ഞായറാഴ്ച എത്തും
ബെംഗളൂരു: പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾക്കായുള്ള നഗരത്തിന്റെ കാത്തിരിപ്പിന് വിരാമം. ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിലുള്ള ബിഎംടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് ഞായറാഴ്ച നഗരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിൽ 90 നോൺ എസി മിഡി (9 മീറ്റർ നീളമുള്ള) ഇ–ബസുകൾ ഒരുക്കുന്നതിനായി ജെബിഎം ഓട്ടോയ്‌ക്കും എൻടിപിസിക്കും ഫെബ്രുവരിയിൽ കരാർ നൽകിയതായി ബിഎംടിസി അധികൃതർ പറഞ്ഞു. 30 മുതൽ 35 വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ ബസുകൾ മൈസൂർ റോഡ്, ബൈപ്പനഹള്ളി, ബനശങ്കരി, ഇന്ദിരാനഗർ തുടങ്ങിയ മെട്രോ സ്റ്റേഷനുകളിൽ നിന്നും യാത്രക്കാരെ കൊണ്ടുപോകുന്ന…
Read Moreലോകത്തിൻ്റെ ഏതുകോണിലിരുന്നും ഡിഗ്രി, പിജി കോഴ്സുകൾ വെറും 6 മാസം കൊണ്ട് അനായാസം പൂർത്തിയാക്കാം.
ബെംഗളൂരു: പലവിധ കരണങ്ങാളാലും കോളേജിൽ പോയി പഠിക്കാൻ പറ്റാത്ത നിരവധി ആളുകൾ നമുക്കിടയിൽ ഉണ്ട്. അതേപോലെ പല കാരണങ്ങളാലും പഠനം പകുതി വഴിയിൽ നിർത്തേണ്ടി വന്ന നിരവധി പേരും ഉണ്ട്. എന്നാൽ അങ്ങനെയുള്ളവർ ഇനി നിരാശരാകേണ്ട കാര്യമില്ല. അവർക്കായി ഒരു സന്തോഷ വാർത്ത. യുജിസി/ പി.എസ്.സി / യൂ.പി.എസ്.സി എ.ഐ.സി.ടി.ഇ , എംബസി അംഗീകൃത കോഴ്സുകൾ ഉയർന്ന ജോലിസാധ്യതകളും, നിലവിലെ ജോലിയിലെ പ്രൊമോഷനും നേടാൻ നിങ്ങളെ സഹായിക്കുന്നു. നിയമാനുസൃതമായി വെറും 6 മാസംകൊണ്ട് വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ പി.ജി പൂർത്തിയാക്കാനവസരം. .…
Read More66 എൻജിനീയറിംങ് കോളേജുകളിൽ ഡിഗ്രി കോഴ്സുകൾ ആരംഭിക്കുന്നു
ബെംഗളുരു; വിശ്വേശ്വരയ്യ സാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള 66 എൻജിനീയറിംങ് കോളേജുകളിൽ ഡിഗ്രി കോഴ്സുകൾ ആരംഭിക്കുവാൻ തീരുമാനം. ഇതോടെ എൻജിനീയറിംങിനൊപ്പം ബിരുദ ക്ലാസുകളിലും ഇനി മുതൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാവുന്നതാണ്. ഈ അധ്യായന വർഷം തന്നെ ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസത്തിന്റെ രീതിയിലാണ് കോഴ്സുകൾ നടത്തുക. 4 വർഷത്തെ ബിഎസ്സി ഓണേഴ്സ് ആകും ആദ്യം ആരംഭിക്കുകയെന്ന് വൈസ് ചാൻസ്ലർ പ്രൊഫ; സിദ്ധപ്പ വ്യക്തമാക്കി.
Read Moreവിമാനത്താവളത്തിലേക്ക് മെട്രോ; 3 വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കുമെന്ന് ബിഎംആർസി
ബെംഗളുരു; വിമാനത്താവളത്തിലേക്ക് മെട്രോയെന്ന പദ്ധതി വരുന്ന 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ബിഎംആർസി എംഡി അഞ്ജു പർവേശ് വ്യക്തമാക്കി. 2024 ഡിസംബറോടെ കെ ആർ പുരം മുതൽ വിമാനത്താവളം വരെയുള്ള 37 കിലോമീറ്റർ മെട്രോപാത വാണിജ്യ സർവ്വീസ് സജ്ജമാക്കും. 3 വർഷം കൂടി കാത്തിരുന്നാൽ മതിയെന്നാണ് എംഡി പറഞ്ഞത്. കൂടാതെ ഇതിനോടനുബന്ധിച്ചുള്ള സിൽക്ക് ബോർഡ് ജംഗ്ഷൻ- കെ ആർ പുരം പാതയുടെ പൈലിംങ് പണികളും ആരംഭിച്ചിട്ടുണ്ട്.
Read Moreവിലയിടിഞ്ഞ് ഇഞ്ചി കൃഷി; ആശങ്ക വിട്ടൊഴിയാതെ മലയാളി കർഷകരടക്കമുള്ളവർ
മൈസൂരു; വില ഇടിവ് തുടർന്ന് ഇഞ്ചി കൃഷി മേഖല. കോവിഡ് പ്രതിസന്ധികളെ തുടർന്ന് കയറ്റുമതി തടസ്സപ്പെട്ടതിനെ തുടർന്നാണിത്. മൈസൂരു മേഖലയിലാണ് കൂടുതലും ഇഞ്ചി കൃഷി നടക്കുന്നത്. ഒട്ടേറെ മലയാളി കർഷകരും ഇഞ്ചി കൃഷി രംഗത്തുണ്ട്. ലക്ഷക്കണക്കിന് രൂപ പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവരും വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. 5 ഏക്കറിലെങ്കിലും കൃഷി ചെയ്താലേ ലാഭകരമാകൂ എന്നതിനാൽ പാട്ടത്തിനെടുക്കുന്ന സ്ഥലത്തിന്റെ അളവ് കൂടുകയും വായ്പ ഉയരുകയും ചെയ്യുന്നതാണ് വിനയായി മാറുന്നത്.
Read More