അത്തിബെല്ലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള അത്തിബെല്ലെയിൽ സ്ഥിതി ചെയ്യുന്ന കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം. കെമിക്കൽ ഫാക്ടറിയുടെ ബോയിലർ യൂണിറ്റിൽ ഇന്ന് വൈകുന്നേരമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടർന്ന് നിരവധി പേർക്ക് പരിക്കേൽക്കുകയും ഒട്ടനവധി പേർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. ഈ ആഴ്ചയിൽ രണ്ടാം തവണയാണ് നഗരത്തിൽ സ്ഫോടനമുണ്ടാകുന്നത്. ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു.

Read More
Click Here to Follow Us