ഈ വർഷത്തെ മൈസൂരു ദസറ ആഘോഷങ്ങളുടെ ഉൽഘാടനം നിർവഹിക്കുന്നത് എസ്.എം.കൃഷ്ണ.

ബെംഗളൂരു : ലോക പ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങളുടെ ഉൽഘാടനം മുൻ കർണാടക മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും  മഹാരാഷ്ട്ര ഗവർണറുമെല്ലാമായിരുന്ന എസ്.എം.കൃഷ്ണ നടത്തും. ഒക്ടോബർ 7 ന് ചാമുണ്ഡി മലയിൽ നടക്കുന്ന ചടങ്ങോടെയാണ് മൈസൂരു ദസറയുടെ ഈ വർഷത്തെ ആഘോഷങ്ങളുടെ ആരംഭം. ആഘോഷം 10 ദിവസം നീണ്ടു നിൽക്കും. പരിപാടിയുടെ ഉൽഘാടനത്തിന് ക്ഷണിക്കുന്നതിനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കൃഷ്ണയുടെ വസതിയിൽ എത്തി. പഴയ മൈസൂരു മേഖലയുടെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് കൃഷ്ണ നടത്തിയത്, മുതിർന്ന രാഷ്ട്രീയ നേതാവ് എന്ന നിലക്കാണ് അദ്ദേഹത്തെ…

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും.

ബെംഗളൂരു: നഗരത്തിലെ പല പ്രദേശങ്ങളിലും ഇന്ന്  വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. ബെംഗളൂരു ഈസ്റ്റ് സോണിൽ, ഇന്ദിരാനഗർ, വൈറ്റ്ഫീൽഡ്, ശിവാജിനഗർ, വിധാന സൗധ ഡിവിഷനുകൾ വൈദ്യുതി മുടങ്ങും. നാഗവര പാല്യ മെയിൻ റോഡ്, ബാംഗ്ലൂർ മൂവീസ് ഏരിയ, ഡിഫൻസ് കോളനി ആറാം മെയിൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി മുടങ്ങും. അതേസമയം, ചാണക്യ ലേഔട്ട് , അറബിക് കോളേജ്, റഷാദ് നഗർ, ശിവാജിനഗർ പോസ്റ്റ് ഓഫീസ്, പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ 12.30 വരെ വൈദ്യുതി മുടങ്ങും. സിഎംആർ റോഡിൽരാവിലെ…

Read More

കോവിഡ് മരണം; ബിപിഎൽ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക ഉയർത്തി

ബെം​ഗളുരു; കോവിഡ് ബാധിച്ച് മരിച്ച ബിപിഎൽ കുടുംബാം​ഗത്തിന്റെ നഷ്ടപരിഹാര തുക ഉയർത്തി. ഒരു ലക്ഷം രൂപയാണ് ഇതുവരെ നൽകിയിരുന്നത്. കർണ്ണാടക സന്ധ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി 50,000 രൂപ കൂടിയാണ് അനുവദിച്ചത്. ഇതോടെ തുക ഒന്നര ലക്ഷമാക്കി ഉയർത്തി. സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് 1 ലക്ഷം നൽകുന്നത്. അപേക്ഷ ലഭിക്കുന്നവരിൽ നിന്ന് പരിശോധനകൾക്ക് ശേഷം കുറഞ്ഞ സമയം കൊണ്ട് തുക കൈമാറുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

Read More

കന്നഡ രാജ്യോത്സവ ദിനത്തിൽ ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കും ; ബിഎംടിസി

ബെം​ഗളുരു; ഈ വരുന്ന കന്നഡ രാജ്യോത്സവ ദനത്തിൽ ഇലക്ടിക് ബസ് നിരത്തിലിറക്കുമെന്ന് ബിഎംടിസി വ്യക്തമാക്കി. ഉത്തർ പ്രദേശിൽ നിന്നുള്ള ജെബിഎം എന്ന കമ്പനിയുടെ ബസാണ് സർവ്വീസ് നടത്തുക. കെങ്കേരി മെട്രോ സ്റ്റേഷനിൽ നിന്നുള്ള ഫീഡർ സർവ്വീസായാണ് ആദ്യം സർവ്വീസ് നടത്തുക. ഈ വർഷം അവസാനമാകുന്നതോടെ 90 ഇലക്ട്രിക് ബസുകൾ പുറത്തിറക്കാനാണ് ബിഎംടിസി ലക്ഷ്യമിടുന്നത്. 2014 ലാണ് വൈദ്യുത ബസുകൾ നിരത്തിലിറക്കാൻ ബിഎംടിസി പദ്ധതിയിട്ടത്. കന്നഡ രാജ്യോത്സവമായ നവംബർ ഒന്നിനാണ് ആദ്യ ബസ് നിരത്തിലിറങ്ങുക.

Read More

റെസിഡൻഷ്യൽ സ്കൂളിലെ 60 വിദ്യാർത്ഥികൾക്ക് കോവിഡ്

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്കടുത്തുള്ള ഒരു റെസിഡൻഷ്യൽ സ്കൂളിൽ 60-ലധികം പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. റിപ്പോർട്ടുകൾ പ്രകാരം,  ശ്രീ ചൈതന്യ ഗേൾസ് റെസിഡൻഷ്യൽ സ്കൂളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏകദേശം 58 വിദ്യാർത്ഥികൾ ഹോസ്റ്റലിന്റെ പരിസരത്ത് തന്നെ ക്വാറന്റൈനിലാണ്. ഒരു വിദ്യാർത്ഥി ഹോം ക്വാറന്റൈനിലാണെന്നും ഒരാൾ കടുത്ത പനിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു. കേസുകൾ പുറത്തുവന്നതോടെ സ്കൂൾ താൽക്കാലികമായി അടച്ചു. “ഞായറാഴ്ച സ്കൂളിലെ ഒരു പെൺകുട്ടിക്ക് പനിയും ഛർദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. പെൺകുട്ടി ബെല്ലാരി സ്വദേശിയാണ്. ഞങ്ങൾ ടെസ്റ്റ് നടത്തിയപ്പോൾ കുട്ടിക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു, ഞങ്ങൾ കുട്ടിയെ ബൗറിംഗ്…

Read More

പുത്തൻ ചുവടുവയ്പ്പ്; നാല് കോളേജുകളിൽ എൻജിനീയറിംങ് പഠനം കന്നഡയിൽ

ബെം​ഗളുരു; ഈ അധ്യയന വർഷം മുതൽ കർണ്ണാടകയിൽ നാല് കോളേജുകളിൽ എൻജിനീയറിംങ് പഠനം കന്നഡയിൽ ആരംഭിയ്ക്കും. വിജയപുര ഡോ പിജി ഹലകട്ടി, കോളേജ് ഓഫ് എൻജിനീയറിംങ്, ഭൽക്കി ഭീമണ്ണ ഖദ്രെ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി, ചിക്കബല്ലാപുര എസ് ജെസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മൈസുരു മഹാരാജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ കോളേജുകളിലാണ് ഇത്തവണ എൻജിനീയറിംങ് കന്നഡയിൽ ആരംഭിയ്ക്കുന്നത്. എൻബിഎ ഉള്ള കോളേജുകൾക്ക് മാത്രമാണ് കന്നഡയിൽ പഠിപ്പിക്കാൻ അനുമതി ഉള്ളതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണ വ്യക്തമാക്കി.

Read More

യുവതിയെ കൊലപ്പെടുത്തി; അമ്മയും കാമുകനും പിടിയിൽ

ബെം​ഗളുരു; വീണ്ടും നാടിനെ നടുക്കി കൊലപാതകം. മകളെ കൊലപ്പെടുത്തിയ കേസിലാണ് അച്ഛനും അമ്മയും അമ്മയുടെ കാമുകനും അറസ്റ്റിലായത്. ചിക്കബല്ലാപുര സ്വദേശി പർവീണ ബാനു( 28), കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിതാവ് ഫയാസ് (50), ഭാര്യ ​ഗുൽസാർ ഭാനു(46), പ്യാരേജാൻ (60) എന്നിവരാണ് അറസ്റ്റിലായത്. ​ഗുൽസാറിന് തന്റെ മുറച്ചെറുക്കനായ പ്യാരേജാനുമായി ഉണ്ടായിരുന്ന വഴിവിട്ട അടുപ്പം അറിഞ്ഞതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മറ്റൊരു മതത്തിൽപ്പെട്ട ആളെ വിവാഹം കഴിച്ചുവെന്നാണ് ഭാര്യ സംസാരശേഷിയില്ലാത്ത ഫയാസിനെ അറിയിച്ചത്. തെറ്റിദ്ധരിപ്പിച്ചതിന് ശേഷം മൂവരും ചേർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്…

Read More

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 539 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  539 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 591 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.48%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 591 ആകെ ഡിസ്ചാര്‍ജ് : 2924693 ഇന്നത്തെ കേസുകള്‍ : 539 ആകെ ആക്റ്റീവ് കേസുകള്‍ : 12565 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 37780 ആകെ പോസിറ്റീവ് കേസുകള്‍ : 2975067…

Read More

കേരളത്തിന്റെ തനതായ സ്വാദിലുള്ള ഉത്പന്നങ്ങൾ ഇപ്പോൾ നമ്മുടെ ബെംഗളൂരുവിലും സുലഭം.

ബെംഗളൂരു: കേരളത്തിന്റെ തനതായ സ്വാദിലുള്ള ഉത്പന്നങ്ങൾ ഇപ്പോൾ നമ്മുടെ ബെംഗളൂരുവിലും സുലഭം. ഏതു നാട്ടിൽ ജീവിച്ചാലും മലയാളികൾക്ക് കേരളത്തിന്റെ തനതായ രുചികൂട്ടുകൾ ഒരിക്കലും മറക്കാനാവില്ല. നിങ്ങൾക്കാവശ്യമുള്ള ബ്രേക്ക്ഫാസ്റ് റെഡി മിക്സ് പ്രൊഡക്ടുകൾ, അരി പൊടി, മസാല പൊടികൾ, മറ്റു മസാലകൾ, ഗോതമ്പു പൊടികൾ തുടങ്ങി എല്ലാ വിഭവങ്ങളും ഇനി മുതൽ ഒരു കുടകീഴിൽ. ബംഗളുരുവിലെ കൊടിഹള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന “തയ്യാർ ഫുഡ്സ്” എന്ന പേരിൽ മലയാളികൾ നടത്തുന്ന സ്ഥാപനം ബെംഗളൂരു നഗരത്തിൽ എല്ലായിടത്തും നല്ല നാടൻ രുചിയിലുള്ള ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നു. ഞങ്ങളുടെ പക്കലുള്ള…

Read More

കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് തമിഴ്നാട് വഴി കെ.എസ്.ആർ.ടി.സിയുടെ പുതിയ സർവീസ് നാളെ മൂതൽ

ബെംഗളൂരു: കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നവർക്കായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും എം.സി റോഡുവഴി- ബെംഗളൂരുവിലേക്ക് സ്കാനിയാ എ.സി സർവ്വീസ് 30-09-2021 മുതൽ ആരംഭിക്കുന്നു. ദീർഘനാളായി യാത്രക്കാരുടെ ആവശ്യമാണ് ഈ സർവീസ് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് വൈകുന്നേരം 03:05 ന് പുറപ്പെട്ട് കൊട്ടാരക്കര, കോട്ടയം, തൃശൂർ, പാലക്കാട്, സേലം, ഹൊസൂർ വഴി രാവിലെ 07.20ന് ബെംഗളൂരുവിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ബംഗളുരുവിൽ നിന്ന് രാത്രി 07.30ന് ഹൊസ്സൂർ, സേലം, പാലക്കാട്, തൃശൂർ, കോട്ടയം ,കൊട്ടാരക്കര വഴി തിരിച്ചു തിരുവനന്തപ്പുരത്തേക്കും പുറപ്പെടും.…

Read More
Click Here to Follow Us