ദൊഡ്ഡകെരെ തടാകത്തിൽ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു

ബെംഗളൂരു: സർജപുര പോലീസ് സ്റ്റേഷൻ പരിധിയിലെ നഗരപ്രാന്തത്തിലെ തടാകത്തിൽ സുഹൃത്തുക്കളോടൊപ്പം നീന്താൻ പോയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു. ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാനഗർ സ്വദേശി സന്തോഷ് ആണ് മരിച്ചത്.

ശനിയാഴ്ച സ്‌കൂളിൽ പോയ സന്തോഷ് ക്ലാസുകൾക്ക് ശേഷം സുഹൃത്തുക്കളോടൊപ്പം സർജാപുരയിലെ ദൊഡ്ഡകെരെ തടാകത്തിലേക്ക് പോയിരുന്നതായി പോലീസ് പറഞ്ഞു.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

സുഹൃത്തുക്കളോടൊത്ത്‌ വെള്ളത്തിൽ മുങ്ങി കുറച്ചുനേരം നീന്തിയിരുന്നു​. തുടർന്ന് സന്തോഷിനെ കാണാതായതോടെ   സംഭവത്തെക്കുറിച്ച് പ്രദേശവാസികളെ അറിയിക്കുന്നതിന് മുമ്പ് സുഹൃത്തുക്കൾ ചേർന്ന്  സന്തോഷിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് എല്ലാവരെയും അറിയിക്കുകയായിരുന്നു. കായലിൽ നിന്ന് മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ശനിയാഴ്ച ഏറെ ഇരുട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കായലിൽ നിന്ന് പുറത്തെടുത്തത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
[masterslider id="10"]

Related posts