കോവിഡ് അവബോധ പ്രീ കോൾ സന്ദേശം നിർത്തുന്നു

ന്യൂഡൽഹി : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ 2 വർഷത്തോളം നമ്മുടെ ഫോണിന്റെ ഒരു ഭാഗമായിരുന്നു കൊറോണ വൈറസ് സംബന്ധിച്ച സന്ദേശം. കോവിഡ് കാലത്ത് പൊതുജനങ്ങളിൽ അവബോധം കൊണ്ടുവരാനായി സർക്കാർ തന്നെ കൊണ്ട് വന്ന പ്രീ കോൾ സന്ദേശം ആയിരുന്നു അത്.

എന്നാൽ കോവിഡ് മഹാമാരി ഒഴിഞ്ഞു പോകുന്ന ഈ സാഹചര്യത്തിൽ ഈ പ്രീ കോൾ സന്ദേശം ഒഴിവാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. കോവിഡിന്റെ തുടക്കത്തിൽ ഇത് എല്ലാവർക്കും ഒരു കൗതുകം ആയി തോന്നിയെങ്കിലും പിന്നീട് അത് ഒരു അരോചക സന്ദേശമായി മാറുകയായിരുന്നു.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം 2020 മുതൽ ആണ് ഈ സന്ദേശം എല്ലാ ഫോണുകളിലും പ്രീ കോൾ സന്ദേശമായി ഉൾപ്പെടുത്തിയത്. ഉടൻ തന്നെ ഇത് നിർത്തലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts