ബെംഗളൂരു : വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ടു മലയാളികളെ എച്ച്.ഡി. കോട്ട പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരു ജില്ലയിലെ ബാവലി ചെക്‌പോസ്റ്റ് കടക്കാൻ ശ്രമിക്കുമ്പോഴാണ് ഇവർ പിടിയിലായത്. പ്രതികൾക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ മറ്റൊരു മലയാളിയെ വയനാട്ടിൽനിന്ന് പിടികൂടി. വയനാട് വെള്ളിമുണ്ട സ്വദേശികളായ ജബീർ, ഷെരീഫ്, രഞ്ജിത് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ നിഷാദ് ഒളിവിലാണ്. വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റുപയോഗിച്ച് കേരളത്തിൽ നിന്നുള്ളവർ ബാവലി ചെക്ക്പോസ്റ്റ് വഴി കർണാടകത്തിലേക്ക് കടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എച്ച്.ഡി.കോട്ട…
Read MoreMonth: August 2021
വ്യത്യസ്തമാർന്ന ഓണ്‌ലൈൻ ഓണാഘോഷവുമായി മിത്രം മലയാളി അസോസിയേഷൻ.
ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ വിവിധ പരിപാടികളോടെ മിത്രം മലയാളി അസോസിയേഷൻ, ബോളിനെനി സിലാസ്, ഓണം ഓൺലൈനായി ആഘോഷിച്ചു. 34 കുടുംബങ്ങൾ ഉള്ള ഈ അസോസിയേഷനിൽ, ഓണാഘോഷം നടത്താൻ, പ്രായഭേദമെന്യേ എല്ലാവരും മുൻകൈയെടുത്തു. കുട്ടികളുടെ ഓണപ്പാട്ട്, തിരുവാതിരക്കളി, യുഗ്മഗാനം,സംഘനൃത്തം, പായസം ഉണ്ടാക്കൽ മത്സരം, കുട്ടികളുടെ കഥ പറയൽ മത്സരം, ക്വിസ്, ചിത്രരചന മത്സരം, ഓണ്ലൈൻ ലുഡോ മത്സരം തുടങ്ങിയ പരിപാടികൾ ബഹുമുഖപ്രതിഭകളുടെ സംഗമമായി മാറി. ഓണ്ലൈനായി നടത്തിയ കുടുംബ സംഗമത്തിൽ മിത്രം മലയാളി അസോസിയേഷന്റെ ചരിത്രമടങ്ങിയ വീഡിയോ ശ്രദ്ധേയമായി. ദിയ അക്കാഡമി ഓഫ് ലേർണിങ്…
Read Moreക്രിയാത്മക യൗവനം എ.ഐ.കെ.എം.സി.സിയുടെ കരുത്ത് : പി.കെ ഫിറോസ്
ബെംഗളൂരു: യൗവനം ക്രിയാത്മാകമായി സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തിയതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ബംഗ്ലൂരു ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ സംസ്ഥാപനമെന്ന് മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് പറഞ്ഞു. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ദേശ ഭാഷ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യനെ സ്‌നേഹിക്കുകയെന്ന ധാര്‍മ്മികതയുടെ വലിയ സന്ദേശത്തിന്റെ അടയാളപ്പെടുത്തലാണിത്. എഐകെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് സമൂഹ വിവാഹത്തിന്റെ മൂന്നാം ദിവസത്തെ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിപ്ലവ കേന്ദ്രമായി എസ്.ടി.സി.എച്ച് മാറിയതില്‍ മലയാളികള്‍ക്ക്…
Read Moreബെംഗളൂരു വാർത്ത – ഷെഫ് പിള്ള ഫോട്ടോ കോണ്ടെസ്റ് ; വിജയികൾ ഇവർ
ബെംഗളൂരു : ബെംഗളൂരു വാർത്തയും അതോടൊപ്പം മലയാളികളുടെ പ്രിയങ്കരനായ ഷെഫ് പിള്ളയുടെ ബെംഗളുരുവിൽ ആരംഭിക്കാനിരിക്കുന്ന റെസ്റ്റോറന്റ് ഷെഫ് പിള്ളയും സംയുക്തമായി നടത്തിയ ഫോട്ടോ കോണ്ടെസ്റ്റിൽ ബെംഗളൂരു മലയാളികളായ ദൃശ്യ വികാസിനേയും നവീൻ നാരായണനെയും വിജയികളായി പ്രഖ്യാപിച്ചിരിക്കുന്നു. #bengaluruvartha_chefpillai_contest എന്ന ഹാഷ്ടാഗോടുകൂടി പോസ്റ്റ് ചെയ്ത നിരവധി ആളുകളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികൾക്ക് അടുത്ത മാസം ബെംഗളുരുവിലെ വൈറ്റ്ഫീൽഡിൽ പ്രവർത്തനമാരംഭിക്കുന്ന ഷെഫ് സുരേഷ് പിള്ള യുടെ റെസ്റ്റോറന്റിൽ നിന്നും ഒരു ഗ്രാൻഡ് ഡിന്നർ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ബെംഗളൂരു വാർത്ത ന്യൂസ് ഡെസ്കിൽ നിന്നും വിജയികളെ…
Read Moreകർണാടകയിൽ ഇന്ന് 1151 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1151 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1442 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.08%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1442 ആകെ ഡിസ്ചാര്‍ജ് : 2882331 ഇന്നത്തെ കേസുകള്‍ : 1151 ആകെ ആക്റ്റീവ് കേസുകള്‍ : 20255 ഇന്ന് കോവിഡ് മരണം : 10 ആകെ കോവിഡ് മരണം : 37155 ആകെ പോസിറ്റീവ് കേസുകള്‍ : 2939767 ഇന്നത്തെ പരിശോധനകൾ…
Read Moreനഗരത്തിലെ ഫാക്ടറിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചു രണ്ടു പേർ മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ മഗഡി റോഡിലുള്ള ഭക്ഷ്യ ഫാക്ടറിയിൽ ഇന്ന് ഉച്ചയോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തരിച്ചു രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഉച്ചയ്ക്ക് 1.45 ഓടെ ബെംഗളൂരുവിലെ അഞ്ജൻ സിനിമാ തീയറ്ററിന് സമീപം മഗഡി റോഡിലെ എംഎം ഫുഡ് ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. അപകട സമയത്ത് ഫാക്ടറിയിൽ ആറ് പേർ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. എന്നാൽ, തീ അണച്ചപ്പോഴേക്കും തൊട്ടടുത്ത ഫാക്ടറിയിൽ ജോലി ചെയ്യുന്ന രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. എന്നാൽ ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്ന ബീഹാറിൽ…
Read Moreകേരളത്തിൽ ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 21,942 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസര്‍ഗോഡ് 257, ഇടുക്കി 236 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreമാസങ്ങളോളം ഭക്ഷണം പോലുമില്ലാതെ 20 മണിക്കൂർ ജോലി; അതിസാഹസികമായി രക്ഷപ്പെട്ട് യുവതി
ബെംഗളൂരു: വീട്ടുജോലിക്കായി അബുദാബിയില്‍ എത്തിയ ബെംഗളൂരു സ്വദേശിയായ യുവതി നേരിട്ടത് കൊടിയ തൊഴില്‍ പീഡനം. കുടുംബത്തെ പോറ്റാനാണ് വീട്ടുജോലിക്കായി അബുദാബിയില്‍ എത്തിയത്. ഒരു ദിവസം 20 മണിക്കൂര്‍ ജോലി. തൊഴിലുടമ കൃത്യമായി ശമ്പളം നല്‍കിയില്ല. മതിയായ ഭക്ഷണം പോലും ലഭിക്കാതെ ദുരിതം അനുഭവിച്ച യുവതി തൊഴിലുടമയുടെ വീട്ടില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. കഴിഞ്ഞ ദിവസം യുവതി നഗരത്തിൽ തിരിച്ചെത്തി. പ്രായമായ മാതാപിതാക്കളും മൂന്ന് സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ അത്താണിയാണ് യുവതി. നഗരത്തിൽ വീട്ടുജോലി ചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്…
Read Moreതാലിബാനെ അനുകൂലിച്ച കർണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു.
ബെംഗളൂരു; ഫെയ്‌സ്ബുക്കിൽ താലിബാനെ അനുകൂളിച്ചു കമന്റിട്ട യുവാവിനെ ബാഗൽകോട്ട് ജില്ലയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ആസിഫ് ഗൽഗാലി എന്ന ജാംഖന്ദി സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിൽ കണ്ട ഒരു താലിബാൻ പോസ്റ്റിനു ചുവട്ടിൽ താലിബാനെ അനുകൂലിച്ചു കമന്റ് ഇട്ടതിനാണ് ഇയാളെ അറെസ്റ് ചെയ്തത്. തൻ താലിബാനെ ഇഷ്ടപ്പെടുന്നു എന്ന കമന്റ് ആണ് അറസ്റ്റിനു കാരണമായത്. കമന്റ് ശ്രദ്ധയിൽ പെട്ട ബാഗൽകോട്ട് നിവാസികൾ ഇതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. താലിബാൻ അനുകൂല കമന്റ് ഇട്ട ആസിഫ് ഗൽഗാലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. തുടർന്ന്…
Read Moreറോൾസ് റോയ്‌സ് ഉൾപ്പടെ പതിനാറോളം ആഡംബര കാറുകൾ പിടിച്ചെടുത്തു
ബെംഗളൂരു: യാതൊരു രേഖകളുമില്ലാതെ യാത്രക്കായി ഉപയോഗിച്ചതിന് നഗരത്തിൽ ഇന്നലെ ഒരു റോൾസ് റോയ്സ് കാറുൾപ്പടെ 16 ഓളം ആഡംബര വാഹനങ്ങൾ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഈ കാറുകൾ ബെംഗളൂരുവിന്റെ ഹൃദയഭാഗത്തുള്ള വാണിജ്യ സ്ഥാപനമായ യുബി സിറ്റിക്ക് സമീപം പാർക്ക് ചെയ്തിരിക്കുകയായിരുന്നു. കേന്ദ്ര സർക്കാറിന്റെ പരിവാഹൻ സേവാ വെബ്‌സൈറ്റ് പ്രകാരം കാറുകൾക്ക് വ്യെക്തമായ രേഖകളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത റോൾസ് റോയ്സ് മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വണ്ടിയാണ്. യഥാർത്ഥ രേഖകൾ ലഭ്യമല്ലാത്തതിനാലാണ് വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എൻ ശിവ കുമാർ പറഞ്ഞു. പിടിച്ചെടുത്ത…
Read More