നഗരത്തിലെ ഫാക്ടറിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചു രണ്ടു പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ മഗഡി റോഡിലുള്ള ഭക്ഷ്യ ഫാക്ടറിയിൽ ഇന്ന് ഉച്ചയോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തരിച്ചു രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഉച്ചയ്ക്ക് 1.45 ഓടെ ബെംഗളൂരുവിലെ അഞ്ജൻ സിനിമാ തീയറ്ററിന് സമീപം മഗഡി റോഡിലെ എംഎം ഫുഡ് ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. അപകട സമയത്ത് ഫാക്ടറിയിൽ ആറ് പേർ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. എന്നാൽ, തീ അണച്ചപ്പോഴേക്കും തൊട്ടടുത്ത ഫാക്ടറിയിൽ ജോലി ചെയ്യുന്ന രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. എന്നാൽ ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്ന ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികൾ അപകടത്തിൽ മരണപെട്ടു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു, പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിഎന്നും ”ബെംഗളൂരു ഡിസിപി (വെസ്റ്റ്) സഞ്ജീവ് പാട്ടീൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
[masterslider id="10"]

Related posts