ക്രിയാത്മക യൗവനം എ.ഐ.കെ.എം.സി.സിയുടെ കരുത്ത് : പി.കെ ഫിറോസ്

PK Firos - AIKMCC

ബെംഗളൂരു: യൗവനം ക്രിയാത്മാകമായി സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തിയതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ബംഗ്ലൂരു ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ സംസ്ഥാപനമെന്ന് മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് പറഞ്ഞു. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ദേശ ഭാഷ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യനെ സ്‌നേഹിക്കുകയെന്ന ധാര്‍മ്മികതയുടെ വലിയ സന്ദേശത്തിന്റെ അടയാളപ്പെടുത്തലാണിത്. എഐകെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് സമൂഹ വിവാഹത്തിന്റെ മൂന്നാം ദിവസത്തെ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിപ്ലവ കേന്ദ്രമായി എസ്.ടി.സി.എച്ച് മാറിയതില്‍ മലയാളികള്‍ക്ക്…

Read More