ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1189 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1456 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.94%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1456 ആകെ ഡിസ്ചാര്‍ജ് : 2880889 ഇന്നത്തെ കേസുകള്‍ : 1189 ആകെ ആക്റ്റീവ് കേസുകള്‍ : 20556 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 37145 ആകെ പോസിറ്റീവ് കേസുകള്‍ : 2938616 ഇന്നത്തെ പരിശോധനകൾ…
Read MoreDay: 22 August 2021
പീഡിയാട്രിക് കോവിഡ് കേസുകൾക്ക് കൂടുതൽ പരിചരണം ആവശ്യമാണ്: ഡോക്ടർമാർ
ബെംഗളൂരു: മൂന്നാം തരംഗത്തിൽ പീഡിയാട്രിക് കോവിഡ് 19 കേസുകൾ കൂടും എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആശുപത്രികൾ തയ്യാറെടുക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചാൽ മതിയാകില്ലെന്നും ശെരിയായ ആസൂത്രണം വേണ്ടിവരുമെന്ന് ഡോക്ടർമാർ കരുതുന്നു. കൊറോണ പോസിറ്റീവ് രോഗികൾക്കുള്ള ശിശു പരിചരണത്തിന് മുതിർന്ന രോഗികൾക്ക് ആവശ്യമായതിനേക്കാൾ കൂടുതൽ മാനവശേഷിയും സൗകര്യങ്ങളും ആവശ്യമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. “കുട്ടികളെ ഒറ്റപ്പെടുത്താൻ കഴിയില്ല, അതിനാൽ പിപിഇ സ്യൂട്ടിൽ മാതാപിതാക്കളോ ബന്ധുക്കളോ നിരന്തരം അവർക്ക് ഒപ്പം ഉണ്ടാകേണ്ടി വരും. പിപിഇ കിറ്റ് പതിവായി മാറ്റേണ്ടതുണ്ട്. പിപിഇ സ്യൂട്ടുകൾ ധരിക്കുന്നതിലും എടുക്കുന്നതിലും കുട്ടിയെ പരിപാലിക്കുമ്പോൾ പാലിക്കേണ്ട നടപടികളിലും പരിചാരകർക്ക് പരിശീലനം നൽകേണ്ടതുണ്ട്. മാതാപിതാക്കളുടെ…
Read Moreകേരളത്തിൽ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 25,586 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreഎം.എം.എയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ വാക്സിനേഷൻ ക്യാമ്പ് നാളെ.
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റ ആഭിമുഖ്യത്തിൽ ബി.ബി എം പി യുമായി സഹകരിച്ച് നടത്തുന്ന സൗജന്യ വാക്സിനേഷൻ ക്യാമ്പ് നാളെ. രാവിലെ 10 മുതൽ മൈസൂർ റോഡ് കസന്റ് സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. പരിസര പ്രദേശങ്ങളിൽ ഇനിയും വാക്സിൻ എടുക്കാത്തവരെ കൂടി പരിഗണിച്ചു കൊണ്ടാണ് സംഘടന ക്യാമ്പ് നടത്തുന്നത്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. പ്രായമുള്ളവർക്ക് മുൻഗണന നൽകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9071120120, 9071140 140 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Read Moreവിപുലീകരിച്ചു പർപ്പിൾ ലൈൻ ഈ മാസം 29 ന് ഉത്ഘാടനം ചെയ്യും
ബെംഗളൂരു: നഗരത്തിൽ പ്രതിദിനം 75,000 യാത്രക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന പ്രതീക്ഷയോടെ, മൈസൂർ റോഡിനും കെങ്കേരിക്കുമിടയിലുള്ള വിപുലീകരിച്ച മെട്രോ ലൈൻ ഈ മാസം 29 -ന് ഉച്ചയ്ക്ക് 12 മണിക്ക് ബി.എം.ആർ.സി.എൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചേർന്ന് ഉദ്ഘാടനം ചെയ്യും. ബൈയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെടുന്ന എല്ലാ ട്രെയിനുകളും തിരക്കുള്ള സമയങ്ങളിൽ കെങ്കേരിയിലേക്ക് പോകുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. എന്നിരുന്നാലും, തിരക്കില്ലാത്ത സമയങ്ങളിൽ ഒന്നിടവിട്ടുള്ള സെർവീസുകൾ മാത്രമായിരിക്കും പർപ്പിൾ ലൈനിൽ ഉണ്ടാകുക. അത്രക്കയുടെ തിരക്ക് കൂടുന്നതനുസരിച്ചു…
Read Moreമലയാളി യുവതിയെ അത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ബെംഗളൂരു: വിവേക്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഈജിപുരയിലെ വീട്ടിൽ 27 കാരിയായ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സ്മിത സദാനന്ദൻ എന്ന യുവതിയാണ് മരണപ്പെട്ടത്. ഈജിപുര 23 -ാം ക്രോസ്സിൽ താമസിക്കുന്ന ഇവർ കോഴിക്കോട് സ്വദേശിനിയാണ്. ഇവരുടെ ഭർത്താവ് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഈ ദമ്പതികൾക്ക് ഒരു മകനുണ്ട്. സ്മിത ഒരു എച്ച് ആർ പ്രൊഫഷണലായി ജോലി ചെയ്യുകയായിരുന്നു, അടുത്തിടെ രാജിവച്ചു. വ്യാഴാഴ്ച രാത്രി ഒരു പ്രശ്നത്തെച്ചൊല്ലി ദമ്പതികൾ വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് രണ്ട് പേരും രണ്ട് മുറികളിലായാണ് ഉറങ്ങിയത് എന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ…
Read Moreസ്വകാര്യ ആശുപത്രികളിൽ നിന്നും വൈകി എത്തിച്ചത് മൂലം കോവിഡ് രോഗികൾ മരണപ്പെട്ടതായി റിപ്പോർട്ട്
ബെംഗളൂരു: ബൗറിംഗ് ആന്റ് ലേഡി കർസൺ ഹോസ്പിറ്റലിൽ നടത്തിയ ഒന്നിലധികം മരണങ്ങളുടെ പരിശോധനകളിൽ മറ്റ് സ്വകാര്യ ആശുപത്രികളിൽ നിന്നും വൈകി എത്തിച്ചത് മൂലം കോവിഡ് രോഗികൾ മരണപ്പെട്ടതായി കണ്ടെത്തി. ഒക്ടോബർ 1 നും നവംബർ 30 നും ഇടയിൽ, 24 മണിക്കൂറിനുള്ളിൽ 17 മരണങ്ങൾഉണ്ടായി. അതുപോലെ, ഈ വർഷം മെയ് 16 നും ജൂൺ 15 നും ഇടയിൽ, അത്തരം 32 മരണങ്ങളും ജൂൺ 16 നുംജൂലൈ 20 നും ഇടയിൽ ആറ് മരണങ്ങൾ രേഖപ്പെടുത്തി. “സ്വകാര്യ ആശുപത്രികൾ രോഗികളെ ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ ഇവിടേക്ക് റഫർ ചെയ്യുന്നു,…
Read Moreമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തിങ്കളാഴ്ച്ച നഗരത്തിലെ സ്കൂളുകൾ സന്ദർശിക്കും.
ബെംഗളൂരു: 2 ശതമാനത്തിൽ താഴെ കോവിഡ് പോസിറ്റിവിറ്റി ഉള്ള ജില്ലകളിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്കൂളുകൾ വീണ്ടും തുറക്കാൻ ഒരുങ്ങുമ്പോൾ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും, ആത്മവിശ്വാസം പകരാൻ തിങ്കളാഴ്ച്ച ബെംഗളൂരുവിലെ ഏതാനും സ്കൂളുകൾ സന്ദർശിക്കും. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രണ്ട് സ്കൂളുകൾ സന്ദർശിക്കും, വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരോടൊപ്പം രണ്ട് സ്കൂളുകളിലേക്ക് കൂടി പോകും. “സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെ ഞങ്ങൾ എത്രത്തോളം ഗൗരവത്തോടെ കാണുന്നു എന്ന് വിദ്യാർത്ഥികളോട് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി നേരിട്ട് സ്കൂളുകൾ സന്ദർശിക്കുന്നത് രക്ഷിതാക്കളിലും അധ്യാപകരിലും വിദ്യാർത്ഥികളിലും ഒരു…
Read Moreഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ വർഷം എത്തുന്നത് 2 ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ.
ബെംഗളൂരു: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർത്ഥികളെത്തിച്ചേരുന്നതിനാൽ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും കൂടുതൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ ആവശ്യമായ ക്രമീകരണങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞത് രണ്ട് ലക്ഷം വിദ്യാർത്ഥികളെങ്കിലും സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുണ്ട്. വിജയിച്ചവരിൽ ഏറ്റവും കൂടുതൽ പേർ കൊമേഴ്സ് വിദ്യാർത്ഥികളാണ്. വർഷം തോറും സർക്കാർ കോളേജുകളിൽ ഒരു ലക്ഷം സീറ്റുകൾ ബാക്കി വരുന്നുണ്ട് . ഇതിനു പുറമേ, ഷിഫ്റ്റുകളിലായി ക്ലാസുകൾ നടത്തുകയാണെങ്കിൽ ബാക്കി വരുന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. സ്വകാര്യ കോളേജുകൾക്കും അവർ അഫിലിയേറ്റ്…
Read More