കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം..

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1978 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2326 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.24%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2326 ആകെ ഡിസ്ചാര്‍ജ് : 2798703 ഇന്നത്തെ കേസുകള്‍ : 1978 ആകെ ആക്റ്റീവ് കേസുകള്‍ : 36737 ഇന്ന് കോവിഡ് മരണം : 56 ആകെ കോവിഡ് മരണം : 35835 ആകെ പോസിറ്റീവ് കേസുകള്‍ : 2871298 ഇന്നത്തെ പരിശോധനകൾ…

Read More

കർണാടക ഗവർണറായി തവാർചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ബെംഗളൂരു: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ തവർചന്ദ് ഗെലോട്ട് ജൂലൈ 11 ഞായറാഴ്ച കർണാടകയുടെ 19-ാമത് ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ ഗവർണർ വജുഭായ് റുദ്ഭായ് വാല, മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, കാബിനറ്റ് സഹപ്രവർത്തകർ, എംപിമാർ, എം‌എൽ‌എമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക രാജ്ഭവനിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വജുഭായ് വാലയുടെ അഞ്ചുവർഷ കാലാവധി 2019 ഓഗസ്റ്റിൽ അവസാനിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പിൻഗാമിയെ കേന്ദ്രസർക്കാർ നാമകരണം ചെയ്യാത്തതിനാൽ അദ്ദേഹം ഈ പദവിയിൽ ഇതുവരെ തുടരുകയായിരുന്നു.

Read More

ബെംഗളൂരുവിലെ ജയിലിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌; ആയുധങ്ങളും മയക്കുമരുന്നുകളും കണ്ടെടുത്തു..!!!

ബെംഗളൂരു: നഗരത്തിലെ പരപ്പന അഗ്രഹാര ജയിലിൽ നടത്തിയ ക്രൈം ബ്രാഞ്ച് പോലീ  റെയ്ഡിൽ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവ കൂടാതെ വിവിധതരം ആയുധങ്ങൾ ഉൾപ്പെടെ അനധികൃത വസ്തുക്കൾ  ഉദ്യോഗസ്ഥർ കണ്ടെത്തി. ജയിലിൽ തടവുകാർ എന്തെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഇടയ്ക്കിടെ റെയ്ഡുകൾ നടത്തിയിരുന്നു. മൂന്ന് മാസത്തിലൊരിക്കൽ ജയിൽ സെല്ലുകൾ പരിശോധിക്കുമെന്നും അതിന്റെ ഭാഗമായാണ്  പരിശോധന നടത്തിയതെന്നും പരപ്പന അഗ്രഹാര ജയിലിലെ ചീഫ് സൂപ്രണ്ട് രംഗനാഥ് പറഞ്ഞു. രാവിലെ എട്ടുമണിക്ക് പരിശോധന നടത്താൻ സിസിബി അധികൃതർ ജയിലിൽ എത്തുകയായിരുന്നു കൂടുതൽ അന്വേഷണം നടക്കുന്നു.…

Read More

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു: ഇന്നലെ ബെംഗളൂരുവിലെ ജ്ഞാന ജ്യോതി നഗറിലെ വീട്ടിൽ 26 കാരിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരം 5: 30 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സഹോദരൻ ആണ് ശവശരീരം ആദ്യമായി കണ്ടത്. തുടർന്ന് അയൽവാസികളെ വിളിച്ചു കൂട്ടുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. യുവതിയുടെ കഴുത്തറുത്ത്‌ ആണ് കൊലപ്പെടുത്തിയത്. കോല ചെയ്യാനുപയോഗിച്ച കത്തി മൃതദേഹത്തിന്റെ വലതു കൈക്കുള്ളിൽ ചേർത്ത് വെച്ചിരിക്കുകയായിരുന്നു എന്നാൽ ഇത് ഒരു കൊലപാതകമാണെന്ന് വിശ്വസിക്കുന്നതായും ആത്മഹത്യ ചെയ്ത മരണം പോലെ വരുത്തിത്തീർക്കുന്നതിനായി കത്തി അവിടെ വെച്ചതാകാൻ സാധ്യത…

Read More

വിവരസാങ്കേതിക വിദ്യാ മേഖലയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ…!

ബെംഗളൂരു: മഹാമാരി വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിൽ ആയിരുന്നുവെങ്കിലും വിവര സാങ്കേതിക വിദ്യാ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഒട്ടേറെ വിഭാഗങ്ങളിലേക്ക് നിയമനങ്ങൾ ഊർജിതമാക്കി. ഏപ്രിൽ -ജൂൺ മാസങ്ങളിലായി ഇരുപതിനായിരത്തോളം എൻജിനീയറിങ് ബിരുദധാരികളെ നിയമിച്ച ശേഷം അടുത്ത സാമ്പത്തിക വർഷത്തിൽ നാൽപതിനായിരത്തോളം എൻജിനീയറിങ് ബിരുദധാരികളെ നിയമനത്തിനായി പരിഗണിക്കുമെന്ന് ടിസിഎസ് അറിയിച്ചു. കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങൾ വിവരസാങ്കേതിക മേഖലയിൽ തളർച്ച വരുത്തിയെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണെന്ന് നൗക്കരി ജോബ് സ്പീക്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലും വ്യക്തമാക്കുന്നു. മഹാമാരി പ്രതിസന്ധി കമ്പനിയിലെ തൊഴിലവസരങ്ങളുടെ കാര്യത്തിൽ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും…

Read More

സിഇടി : ജൂലൈ 16 വരെ അപേക്ഷ സമർപ്പിക്കാം.

ബെംഗളൂരു: ഓഗസ്റ്റ് 28, 29 തീയതികളി നടക്കുന്ന കർണാടക പൊതുപ്രവേശന പരീക്ഷയ്ക്ക് (സിഇടി) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 16 വരെ നീട്ടി. ജൂലൈ 10 നകം അപേക്ഷ സമർപ്പിക്കണം എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അപേക്ഷകർക്ക് ജൂലൈ 19 വരെ ഫീസ് അടക്കാനും അവസരമുണ്ട്. എൻസിസി, സ്പോർട്സ് കോട്ട, ഡിഫൻസ്- തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ സി ഇ ടി യുടെ ഏതെങ്കിലും കേന്ദ്രത്തിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷാതീയതി നീട്ടണമെന്ന ഒട്ടേറെ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അഭ്യർത്ഥന മാനിച്ചാണ് ജൂലൈ…

Read More

നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകളിൽ ടിക്കറ്റുകൾ ഇനിയും ബാക്കി!!

ബെംഗളൂരു: നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകൾ നാളെ മുതൽ ഓടിതുടങ്ങും. ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചെങ്കിലും മിക്ക ബസുകളിലും പകുതിയിൽതാഴെ ടിക്കറ്റുകളെ വിറ്റുപോയിട്ടുള്ളൂ. വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. കേരള ആർ.ടി.സി. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കും കർണാടക ആർ.ടി.സി. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കുമാണ് സർവീസ് ആരംഭിക്കുന്നത്. കേരള ആർ.ടി.സി.യുടെ കണ്ണൂരിലേക്കുള്ള ബസിൽ തിങ്കളാഴ്ചത്തേക്ക് 27 സീറ്റുകൾ ബാക്കിയുണ്ട്. കോഴിക്കോട്ടേക്കുള്ള മൂന്നു ബസുകളിലായി നൂറോളം സീറ്റുകൾ ബാക്കിയുണ്ട്. തിരുവനന്തപുരത്തേക്കുള്ള ബസിൽ 41 സീറ്റുകൾ ബാക്കിയുണ്ട്. തുടർന്നുള്ള…

Read More

സംസ്ഥാനത്തെ 7 ജില്ലകളിൽ റെഡ് അലർട്ട് !

ബെംഗളൂരു : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 7 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് സർക്കാർ ഉത്തരകന്നഡ ഉഡുപ്പി കൊഡുഗു ശിവമൊഗ്ഗ ഹാസൻ ചിക്കമഗളൂരു ദക്ഷിണ കന്നഡ എന്നീ ജില്ലകളിൽ ഈ മാസം 13 വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളുടെ പട്ടിക താഴെ വായിക്കാം. ചാമരാജ് നഗർ മണ്ഡ്യ രാമനഗര മൈസൂരു നഗരത്തിൽ ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം.

Read More

ലോക്ക്ഡൗൺ നീട്ടി തമിഴ്നാട് !

check post tamil nadu

ബെംഗളൂരു: തമിഴ്‌നാട് സർക്കാർ ലോക്ക്ഡൗൺ ഈ മാസം 19 വരെ നീട്ടി. ബേക്കറികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സ്ട്രീറ്റ് സൈഡ് ഷോപ്പുകൾ എന്നിവ രാത്രി 9 വരെ പ്രവർത്തിക്കാം. പുതുച്ചേരിയിലേക്കുള്ള ബസ് സർവീസുകളുടെ പ്രവർത്തനം പുനരാരംഭിച്ചു. ജൂലൈ 2 ന് പ്രഖ്യാപിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, റെസ്റ്റോറന്റുകളിലും ഫുഡ് കോർട്ടുകളിലും 50% ആൾക്കാരെ മാത്രം ഉൾകൊള്ളിച്ചു രാത്രി 8 മണി വരെ തുറന്നു പ്രവർത്തിക്കാം. 50% ആൾക്കാരെ മാത്രം ഉൾകൊള്ളിച്ചു അന്തർ-ജില്ലാ ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതത്തിനും അനുമതിയുണ്ടായിരുന്നു. സംസ്ഥാനത്തിനുള്ളിലെ അന്തർ ജില്ലാ യാത്രയ്ക്കുള്ള ഇ-രജിസ്ട്രേഷൻ / ഇ-പാസ്…

Read More

നാളെ മുതൽ കേരളത്തിലേക്ക് കൂടുതൽ സ്വകാര്യ ബസ് സർവീസുകൾ!

ബെംഗളൂരു : കഴിഞ്ഞ ആഴ്ച വരെ കേരളത്തിനും ബെംഗളൂരുവിനും ഇടയിൽ 2-3 സ്വകാര്യ ബസുകൾ മാത്രമാണ് സർവ്വീസ് നടത്തിയിരുന്നത് അതിനൊരു മാറ്റമായി നാളെ മുതൽ കൂടുതൽ ബസ് സർവീസുകൾ തുടങ്ങാൻ സ്വകാര്യ ബസ് ഏജൻസികൾ സജ്ജമായിട്ടുണ്ട്. കർണാടക – കേരള ആർ ടി.സികൾ കേരളത്തിലേക്കുള്ള സർവീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്. വെള്ളിയാഴ്ചകളിൽ ആയിരിക്കും കൂടുതൽ സർവീസുകൾ ഉണ്ടാവുക. അതേ സമയം കർണാടക – കേരള ആർ.ടി.സി.കളിലെ ടിക്കറ്റ് ബുക്കിംഗ് സജീവമായി തുടരുന്നുണ്ട്. സേലം കോയമ്പത്തൂർ വഴിയുള്ള സർവീസ് നാളെ മുതൽ തുടങ്ങുമെന്ന് കർണാടക ആർ.ടി.സി.പ്രഖ്യാപിച്ചിട്ടുണ്ട്,…

Read More
Click Here to Follow Us