നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകളിൽ ടിക്കറ്റുകൾ ഇനിയും ബാക്കി!!

ബെംഗളൂരു: നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകൾ നാളെ മുതൽ ഓടിതുടങ്ങും. ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചെങ്കിലും മിക്ക ബസുകളിലും പകുതിയിൽതാഴെ ടിക്കറ്റുകളെ വിറ്റുപോയിട്ടുള്ളൂ.

വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. കേരള ആർ.ടി.സി. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കും കർണാടക ആർ.ടി.സി. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കുമാണ് സർവീസ് ആരംഭിക്കുന്നത്. കേരള ആർ.ടി.സി.യുടെ കണ്ണൂരിലേക്കുള്ള ബസിൽ തിങ്കളാഴ്ചത്തേക്ക് 27 സീറ്റുകൾ ബാക്കിയുണ്ട്.

  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ

കോഴിക്കോട്ടേക്കുള്ള മൂന്നു ബസുകളിലായി നൂറോളം സീറ്റുകൾ ബാക്കിയുണ്ട്. തിരുവനന്തപുരത്തേക്കുള്ള ബസിൽ 41 സീറ്റുകൾ ബാക്കിയുണ്ട്.

തുടർന്നുള്ള ദിവസങ്ങളിലും ടിക്കറ്റുകൾ ഏറെ ബാക്കിയുണ്ടെങ്കിലും കൂടുതൽപേർ നാട്ടിൽ പോകുന്നതോടെ ടിക്കറ്റുകൾ വിറ്റഴിയുമെന്നാണ് കരുതുന്നത്.

കേരള ആർ.ടി.സി.യുടെ ടിക്കറ്റുകൾ വെബ്‌സൈറ്റ് വഴിയും ‘എന്റെ കെ.എസ്.ആർ.ടി.സി.’ മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാം. കർണാടക ആർ.ടി.സി.യുടെ കണ്ണൂരിലേക്കുള്ള അഞ്ചു ബസുകളിലായി തിങ്കളാഴ്ചത്തേക്ക് 150-ഓളം സീറ്റുകളാണ് ബാക്കിയുള്ളത്.

  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി

കോഴിക്കോട്ടേക്കുള്ള അഞ്ചു ബസുകളിലായി 160-ഓളം സീറ്റുകളാണ് ബാക്കിയുള്ളത്. എറണാകുളത്തേക്ക് നാലു ബസുകളിലായി 140-ഓളം സീറ്റുകളും ബാക്കിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
[masterslider id="10"]

Related posts