നഗരത്തിൽ വൻ ലഹരി വസ്തു വേട്ട;വിദേശികൾ അറസ്റ്റിൽ..

ബെംഗളൂരു: യാതൊരു വ്യെക്തമായ രേഖകളുമില്ലാതെ നഗരത്തിൽ താമസിച്ചതിന് കർണാടക പോലീസിന്റെ കേന്ദ്ര ക്രൈംബ്രാഞ്ച് (സിസിബി) 38 വിദേശികൾക്കെതിരെ ഇന്ന് കേസെടുത്തു. നഗരത്തിലുടനീളം 65 വീടുകളിൽ തിരച്ചിൽ നടത്തിയതായി ജോയിന്റ് കമ്മീഷണർ (ക്രൈം) സന്ദീപ് പാട്ടീൽ പറഞ്ഞു. “ചില വിദേശികളുടെ വസതികളിൽ നിന്ന് 90 എക്സ്റ്റസി ഗുളികകളും, കഞ്ചാവും ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി. വിദേശി നിയമം, എൻ‌ഡി‌പി‌എസ് (മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കൈവശം വെക്കുക) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത്…

Read More

ക്രിസ്ത്യൻ യുവാവിനോട് ക്ഷേത്ര പരിസരത്തുനിന്ന് പുറത്തു പോകാൻ അധികൃതർ ; വീഡിയോ വൈറലാകുന്നു

ബെംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സുള്ള്യയിലെ ഒരു ക്ഷേത്ര മൈതാനത്ത് ക്രിസ്ത്യാനിയാണെന്ന കാരണത്താൽ ഒരു യുവാവിനെ  ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് തടഞ്ഞു. ക്ഷേത്ര ഉദ്യോഗസ്ഥനും യുവാക്കളുടെ സംഘവും തമ്മിലുള്ള ആശയവിനിമയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ ഔദ്യോഗികമായ പരാതികളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. സുള്ള്യ താലൂക്കിലെ ജയനഗറിലെ കോരഗജ്ജ ദേവീ ക്ഷേത്രപരിസരത്താണ് ശനിയാഴ്ച സംഭവം അരങ്ങേറിയത്. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളെ ക്ഷേത്ര സമിതി അംഗം പ്രവീൺ എതിർത്തു. അവരുടെ കൂട്ടത്തിൽ ക്രിക്കറ്റ് കളിക്കുന്ന ക്രിസ്ത്യാനിയായ ഒരാളോട്…

Read More

നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിൽ റെഡ് അലെർട്

ബെംഗളൂരു: നഗരത്തിൽ ഇന്നും മഴ തുടരും. കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെ‌എസ്‌എൻ‌ഡി‌എം‌സി) അടുത്ത കുറച്ച് ദിവസത്തേക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. തീരദേശ ജില്ലകളിലും കർണാടകയുടെ മറ്റു ചില ഭാഗങ്ങളിലും ജൂലൈ 17 ന് കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാൽ റെഡ് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമഗളൂരു, ഹസ്സൻ, കൊഡഗു ജില്ലകൾ ഉൾപ്പെടുന്നു. കർണാടകയുടെ തീരപ്രദേശങ്ങളിലും വടക്കൻ ഭാഗങ്ങളായ ബെലഗാവി, ധാർവാഡ്, ഹവേരി എന്നിവയുൾപ്പെടെ വ്യാഴം, വെള്ളി…

Read More

ഫീസ് അടക്കാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നിഷേധിച്ചു; കർശ്ശന നടപടിക്കൊരുങ്ങി ബാലാവകാശ കമ്മീഷൻ.

ബെംഗളൂരു : ഫീസ് അടച്ചില്ല എന്ന കാരണത്താൽ ഓൺലൈൻ ക്ലാസുകളിൽ കുട്ടികളെ പങ്കെടുക്കാൻ അനുവദിക്കാത്ത സ്വകാര്യ സ്കൂളുകൾക്കെതിരെ കർശന നടപടിയുമായി ബാലാവകാശ കമ്മീഷൻ. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് 50 ഓളം സ്കൂളുകളുടെ പ്രിൻസിപ്പാളിനേയും മാനേജറേയും കമ്മീഷൻ വിളിച്ചു വരുത്തി. ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വാദത്തിൽ ഫീസ് അടക്കാത്ത കുട്ടികളേയും ക്ലാസിൽ പങ്കെടുപ്പിക്കാമെന്ന് മാനേജ്മെൻറുകൾ ഉറപ്പ് നൽകിയതായി ബാലാവകാശ കമ്മീഷൻ ചെയർമാൻ ഫാ.ആൻറണി സെബാസ്റ്റ്യൻ പറഞ്ഞു. പുതിയ വർഷത്തെ മുഴുവൻ ഫീസും അടച്ചില്ല എന്ന കാരണത്താൽ ഓൺലൈൻ ക്ലാസ് വിദ്യാർത്ഥികൾക്ക്…

Read More

ബൈക്കിലെത്തിയ സംഘം മലയാളി വ്യാപാരിയെ കാർ തടഞ്ഞു നിർത്തി കൊള്ളയടിച്ചു.

ബെംഗളൂരു : ബൈക്കിലെത്തിയ സംഘം മലയാളി വ്യാപാരിയെ കാർ തടഞ്ഞു നിർത്തി കൊള്ളയടിച്ചതായി പരാതി. കോട്ടേക്കരയിൽ ചിപ്സ് ഫാക്ടറി നടത്തുന്ന ഹർഷാദ് അലിയാണ് പോലീസിന് പരാതി നൽകിയത്. ഫാക്ടറി പൂട്ടി താമസസ്ഥലത്തേക്ക് പോകുകയായിരുന്നു ഹർഷാദ്, കോട്ടേഗര ബേഗൂർ റോഡിൽ വച്ച് 4 ബൈക്കുകളിലായി എത്തിയ 8 പേർ കാർ തടഞ്ഞു നിർത്തുകയായിരുന്നു. മുഖം മൂടി ധരിച്ചിരുന്ന അക്രമികൾ ഹർഷാദിൻ്റേയും കൂടെയുണ്ടായിരുന്ന സഹായി ചിന്നസ്വാമിയുടേയും കണ്ണിലേക്ക് മുളകുപൊടി എറിയുകയും കവർച്ച നടത്തുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. കാറിൽ ഉണ്ടായിരുന്ന 15000 രൂപ കവർന്നു. ബേഗൂർ പോലീസ്…

Read More

നഗരത്തിലുടനീളം വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ‘ഗാർഡൻ സിറ്റി ഓഫ് ഇന്ത്യ’ എന്ന പേര് നഗരത്തിന് വികസന പദ്ധതികൾ കാരണം സമീപകാലത്ത് നഷ്ടപ്പെട്ടു. ഇത് പരിഹരിക്കുന്നതിനും ജനസാന്ദ്രതയുള്ള നഗരത്തിലെ ഇടങ്ങൾ ഹരിതവൽക്കരിക്കുന്നതിനുമായി, യുവജനങ്ങളുടെ നേതൃത്വത്തിലുള്ള സർക്കാരിതര സംഘടനയായ (എൻ‌ജി‌ഒ) ടീം ഹസിരു, ബ്രുഹത്ത് ബെംഗളൂരു മഹാനഗര പാലികെയുമായി (ബി‌ബി‌എം‌പി) സഹകരിച്ച് പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജൂലൈ 12 ചൊവ്വാഴ്ച പ്രഖ്യാപിച്ച ഇത് നഗരത്തിലുടനീളം മിനി, മൈക്രോ ഫോറസ്റ്റുകളും റോഡരികിവൃക്ഷതോട്ടങ്ങൾ സ്ഥാപിക്കാനും ജനങ്ങളുമായി സഹകരിക്കും. നേറ്റീവ് സസ്യജാലങ്ങളെ പുനരുജ്ജീവിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും ലക്ഷ്യമിട്ടുള്ള ഹരിത പ്രചാരണം, ബെംഗളൂരുവിലെ 198…

Read More

ഐ എം എ അഴിമതി : മുൻമന്ത്രിയുടെ സ്വത്തുവകകൾ കണ്ടുകെട്ടും

ബെംഗളൂരു: ഐഎംഎ അഴിമതിയുടെ ചുക്കാൻ പിടിച്ചു എന്ന ആരോപണവിധേയനായ മുൻ മന്ത്രി റോഷൻ ബേയ്ഗിൻ്റെ സ്ഥാവര-ജംഗമ വസ്തുക്കളുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ ബാങ്ക് ഡിപ്പോസിറ്റുകൾ, ഏഴ് ലക്ഷം രൂപയോളം വരുന്ന ഷെയർ സർട്ടിഫിക്കറ്റുകൾ, 42 ലക്ഷം രൂപയുടെ സ്വർണവും വെള്ളിയും, ഒൻപത് കോടി രൂപ വിലമതിക്കുന്ന ഗൃഹനിർമ്മാണപ്ലോട്ടുകൾ, ഒന്നേമുക്കാൽ കോടി രൂപ വിലവരുന്ന കെട്ടിടസമുച്ചയം, മൂന്നേ മുക്കാൽ കോടി രൂപ വിലവരുന്ന വീട്, ഇനിയും വില നിശ്ചയിച്ചിട്ടില്ലാത്ത ഫ്രേസർ ടൗണിലുള്ള സ്ഥലം തുടങ്ങിയവയും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതായി അറിയുന്നു…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം..

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1990 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2537 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.59%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2537 ആകെ ഡിസ്ചാര്‍ജ് : 2806933 ഇന്നത്തെ കേസുകള്‍ : 1990 ആകെ ആക്റ്റീവ് കേസുകള്‍ : 33643 ഇന്ന് കോവിഡ് മരണം : 45 ആകെ കോവിഡ് മരണം : 35989 ആകെ പോസിറ്റീവ് കേസുകള്‍ : 2876587 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 12,974 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

സിക വൈറസ്; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി.

തിരുവനന്തപുരം: കേരളത്തിൽ സിക വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു, ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സിക രോഗ രക്ഷക്കായി വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും ,നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആയി കണ്ടു വീടും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ഗർഭിണികൾ സിക വൈറസിനെതിരെ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആദ്യ മാസങ്ങളില്‍ വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിനെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന വൈകല്യം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.…

Read More
Click Here to Follow Us