വൃദ്ധ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ

ബെംഗളൂരു: നെലമംഗലക്കടുത്തുള്ള വിശ്വേശ്വരപുരയിലെ വീടിനുള്ളിൽ വൃദ്ധന്റെയും ഭാര്യയുടെയും മൃതദേഹം വ്യാഴാഴ്ച വൈകിട്ട് കണ്ടെത്തി. വിശ്വേശ്വരപുര നിവാസികളായ മുനിയപ്പ (60), ഭാര്യ ലക്ഷ്മമ്മ (55) എന്നിവരെയാണ് വിഷം കഴിച്ചു ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മുനിയപ്പ ഉന്തു വണ്ടിയിൽ ധാന്യങ്ങൾ വിറ്റായിരുന്നു ജീവിച്ചിരുന്നത്. ജൂലൈ 11 നാണ് അയൽവക്കക്കാർ ഈ ദമ്പതികളെ അവസാനമായി കണ്ടത്. വ്യാഴാഴ്ച ഇവരുടെ വീട്ടിൽ നിന്ന് അസഹനീയമായ ദുർഗന്ധം വന്നതിനാൽ അയൽക്കാർ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്, തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ലക്ഷ്മമ്മയ്ക്ക് ക്യാൻസർ ബാധിച്ചിരുന്നെന്നും അവർക്കുള്ള…

Read More

സഹോദരി ഭർത്താവിനെ വെട്ടി കൊലപ്പെടുത്തി

ബെംഗളൂരു: ദോഡബല്ലാപൂർ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ 28 കാരനായ യുവാവിനെയും സുഹൃത്തിനെയും ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ദോഡബല്ലാപൂരിലെ താമസക്കാരനായ വെങ്കിടേഷ് (28), കൂട്ടുകാരൻ നിരഞ്ജൻ (27) എന്നിവരാണ് അറസ്റ്റിലായത്. കദിരനഹള്ളിയിലെ ഒരു ഫാമിൽ വെച്ച് മെക്കാനിക്കായ നവീൻ (30) എന്നയാളെ യാണ് ഞായറാഴ്ച ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. വഴിയാത്രക്കാരാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. ദൊഡാബള്ളാപൂർ റൂറൽ പോലീസ് കൊലപാതകക്കേസിൽ രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ കൊല്ലപ്പെട്ട നവീൻ, വെങ്കടേഷിന്റെ അനുജത്തി ഗായത്രിയെ വിവാഹം…

Read More

രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കു കേരളത്തിലേക്ക് യാത്രചെയ്യാൻ ഇളവ്.

ബെംഗളൂരു: കൊവിഡ് വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ചു കേരള സർക്കാർ. ഏതെങ്കിലും രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇനി മുതൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കത്തിന്റെ ആവശ്യമില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് വരുന്നവർക്കും കോവിഡ് ജാഗ്രത പാസ്സിനൊപ്പം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൂടെ കൈവശം കരുതിയാൽ മതിയാകും. പലപ്പോഴും പലവിധ ആവശ്യങ്ങൾകുമായി ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുന്നത് ജനങ്ങൾക്ക് ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് എന്നിരിക്കെയാണ് ആനുകൂല്യമെന്ന നിലയിൽ സർക്കാർ പ്രഖ്യാപനം. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ നെഗറ്റീവ്…

Read More

ഓല യൂബർ ഓഫീസുകളിൽ മിന്നൽ റൈഡ്

ബെംഗളൂരു: ഓല, ഉബർ എന്നീ ഓൺലൈൻ ടാക്സി സേവന ദാതാക്കളുടെ ഓഫീസുകളിൽ ഗതാഗത വകുപ്പ് റെയ്ഡ് നടത്തി. പരിശോധന നടത്താൻ വകുപ്പ് പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും ശനിയാഴ്ചയും പരിശാധന തുടരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കോറമംഗലയിലെ ഓല ഓഫീസിലും മുരുകേഷ്‌പാളയയിലെ ഊബർ ഓഫീസിലും റെയ്ഡ് നടത്തിയതായി അധികൃതർ അറിയിച്ചു. വാഹനങ്ങളുടെ ഇൻഷുറൻസ്, പൊലൂഷൻ, മറ്റു അനുമതി പത്രങ്ങൾ തുടങ്ങിയവ ഓരോ മൂന്നുമാസം കൂടുമ്പോഴും ആർടിഒയ്ക്ക് സമർപ്പിക്കണം എന്നാൽ ഈ സ്ഥാപനങ്ങൾ അത് കൃത്യമായി പാലിച്ചില്ല. അതോടൊപ്പം എച്.എസ്.ആർ ലേയൗട്ടിൽ രജിസ്റ്റർ ചെയ്തിരുന്ന യൂബർ ഓഫീസ്…

Read More

ശബരിമല നട ഭക്തർക്കായി തുറന്നു

കർക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ ഭക്തർക്ക് ദര്‍ശന സൗകര്യവും ആരംഭിച്ചു. വെര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തിയ 5000 ഭക്തര്‍ക്ക് ദിവസേന ദര്‍ശനം നടത്താം. ആദ്യ അഞ്ചു ദിവസത്തെ ശബരിമല ദര്‍ശനത്തിനായി ഇതുവരെ പതിനാറായിരത്തിലധികം ഭക്തര്‍ ഓണ്‍ലൈന്‍ രജിസ്ട്രറേഷൻ വഴി ബുക്ക് ചെയ്തിട്ടുണ്ട്. രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കും അല്ലെങ്കിൽ കഴിഞ്ഞ 48 മണിക്കൂറുകൾക്കുള്ളിൽ പരിശോധന നടത്തിയ  ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും മാത്രമാണ് ദര്‍ശനത്തിന് അനുമതി. പ്രത്യേക മെഡിക്കല്‍ സംഘത്തെ സംസ്ഥാന ആരോഗ്യ വകുപ്പ് പമ്പയിലും…

Read More

ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിട്ടില്ല; ബി.എസ്സ്.യെദിയൂരപ്പ

ബെംഗളൂരു: ജൂലൈ 16 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കർണാടക മുഖ്യമന്ത്രി ശ്രി ബി.എസ്സ് യെദിയൂരപ്പ രാജിവെച്ചേക്കാമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് യെദ്യൂരപ്പ നേരിട്ട് രാജി സംബന്ധിച്ച ഊഹാപോഹങ്ങൾ നിഷേധിച്ചത്. വെള്ളിയാഴ്ച ദില്ലി സന്ദർശനവേളയിൽ യെദ്യൂരപ്പയോടൊപ്പം മക്കളായ ബി.വൈ വിജയേന്ദ്രയും രാഘവേന്ദ്രയും കൂടെയുണ്ടായിരുന്നു. എന്നാൽ, യെദിയൂരപ്പ രാജിവെച്ചേക്കാൻ സാധ്യതയുണ്ടെന്ന് ചില ബിജെപി അംഗങ്ങൾ സൂചിപ്പിക്കുന്നതായി ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു. ഏഴ് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി യെഡിയൂരപ്പ കഴിഞ്ഞ ജനുവരിയിൽ മന്ത്രിസഭ വിപുലീകരിച്ചിരുന്നു. കൂടാതെ വകുപ്പുകളും…

Read More

കേരളത്തിൽ ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍

ബെംഗളൂരു: കേരളത്തിൽ ഇന്നും വാരാന്ത്യ ലോക്ക് ഡൗണിന്റെ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ബലി പെരുന്നാള്‍ പ്രമാണിച്ച് മൂന്ന് ദിവസത്തേക്ക് ലോക്ക് ഡൗണിലും നിയന്ത്രണങ്ങളിലും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത് സംസ്ഥാനത്ത് ചർച്ച വിഷയം ആയിരുന്നു. ഞായർ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ കൂടാതെ തുണിക്കട, ചെരുപ്പ് കട,…

Read More

ആരോഗ്യമേഖലയിലെ കോളേജുകൾ തുറക്കുന്നു;ഉത്തരവ് പുറത്ത്.

ബെംഗളൂരു :കോവിഡ് രണ്ടാം തരംഗത്തിന് കുറവ് വന്നതോടെ  ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കോളേജുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചു, ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. മെഡിക്കൽ കോളേജുകൾ, ഡൻ്റൽ കോളേജുകൾ, ആയുഷ് – നഴ്സിംഗ് കോളേജുകൾ എന്നിവ തുറന്നു പ്രവർത്തിക്കാനാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ഒരു ഡോസ് കോവിഡ് വാക്സിൻ എങ്കിലും എടുത്ത അധ്യാപകർക്കും അനധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാത്രമേ കോളേജിൽ പ്രവേശനമുള്ളൂ. കോളേജിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന കാര്യം മാനേജ്മെൻ്റ് ഉറപ്പ് വരുത്തണം, അല്ലാത്തപക്ഷം കർശ്ശന നടപടി നേരിടേണ്ടതായി വരും, ഉത്തരവിൽ…

Read More

മലബാർ യാത്രക്കാർക്ക് വീണ്ടും സന്തോഷ വാർത്ത; യശ്വന്ത്പുര-പാലക്കാട്-മംഗളൂരു സ്പെഷൽ ട്രെയിൻ വരുന്നു.

ബെംഗളൂരു: മലബാർ യാത്രക്കാരുടെ യാത്രാ ദുരിതത്തിന് ഒരു പരിധി വരെ അറുതി വരുത്താൻ ഒരു ട്രെയിൻ കൂടി പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. യശ്വന്ത്പുർ-പാലക്കാട് – മംഗളൂരു (07391/92) ട്രെയിൻ 25 മുതൽ സർവീസ് ആരംഭിക്കും. ഞായറാഴ്ചകളിൽ മംഗളൂരുവിലേക്കും തിങ്കളാഴ്ചകളിൽ തിരിച്ചുമാണ് സർവ്വീസ് ഉണ്ടാവുക. യശ്വന്ത്പുര – മംഗളൂരു (07391) ഞായർ. മംഗളൂരു- യശ്വന്ത്പുര (07392) തിങ്കൾ മംഗളൂരു- രാത്രി – 08.05 കാസർകോട് – 8. 43 കാഞ്ഞങ്ങാട് – 9.03 പയ്യന്നൂർ – 9.28 കണ്ണൂർ – 10.05 തലശ്ശേരി 10.28…

Read More

മണ്ണിടിച്ചിൽ കാരണം ട്രെയിനുകൾ വഴി തിരിച്ചു വിട്ടു

ബെംഗളൂരു: ഇന്നത്തെ ട്രെയിനുകളുടെ കാൻസലേഷനും വഴിതിരിച്ചു വിടലും ചുവടെ ചേർക്കുന്നു. മംഗളൂരു സെൻട്രൽ – തോകൂർ വിഭാഗത്തിലെ പാഡിൽ – കുലശേഖര (സിംഗിൾ ലൈൻ) തമ്മിലുള്ള മണ്ണിടിച്ചിൽ കാരണം ചുവടെ പറയുന്ന ട്രെയിൻ നമ്പർ 06586, ട്രെയിൻ നമ്പർ 06585 റദ്ദാക്കിയതായും ട്രെയിൻ നമ്പർ 09262 വഴിതിരിച്ചു വിട്ടതായും സൗത്ത് വെസ്ററ് റെയിൽവേ അറിയിച്ചു. റദ്ധാക്കിയ ട്രെയിനുകൾ: 1. ട്രെയിൻ നമ്പർ 06586 കാർവാർ – കെ എസ് ആർ ബെംഗളൂരു എക്സ്പ്രസ് കാർവാറിൽ നിന്ന് ഇന്ന് (16.07.2021) ആരംഭിക്കുന്ന പ്രത്യേക ട്രെയിൻ റദ്ദാക്കി.…

Read More
Click Here to Follow Us