ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിട്ടില്ല; ബി.എസ്സ്.യെദിയൂരപ്പ

ബെംഗളൂരു: ജൂലൈ 16 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കർണാടക മുഖ്യമന്ത്രി ശ്രി ബി.എസ്സ് യെദിയൂരപ്പ രാജിവെച്ചേക്കാമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് യെദ്യൂരപ്പ നേരിട്ട് രാജി സംബന്ധിച്ച ഊഹാപോഹങ്ങൾ നിഷേധിച്ചത്.

വെള്ളിയാഴ്ച ദില്ലി സന്ദർശനവേളയിൽ യെദ്യൂരപ്പയോടൊപ്പം മക്കളായ ബി.വൈ വിജയേന്ദ്രയും രാഘവേന്ദ്രയും കൂടെയുണ്ടായിരുന്നു. എന്നാൽ, യെദിയൂരപ്പ രാജിവെച്ചേക്കാൻ സാധ്യതയുണ്ടെന്ന് ചില ബിജെപി അംഗങ്ങൾ സൂചിപ്പിക്കുന്നതായി ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു.

  വെറ്ററിനറി കോളേജ് സ്റ്റേഷൻ ഔട്ട്! നമ്മ മെട്രോ റൂട്ടിൽ വൻ അഴിച്ചുപണി; ചെലവ് ചുരുക്കാൻ കേന്ദ്രത്തിന്റെ 'കത്രികവെപ്പ്'

ഏഴ് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി യെഡിയൂരപ്പ കഴിഞ്ഞ ജനുവരിയിൽ മന്ത്രിസഭ വിപുലീകരിച്ചിരുന്നു. കൂടാതെ വകുപ്പുകളും പുനഃ ക്രമീകരിച്ചിരുന്നു. സംസ്ഥാന മന്ത്രിസഭയിൽ ഇപ്പോൾ 33 മന്ത്രിമാരാണുള്ളത്, ജനുവരിയിൽ മന്ത്രിസഭാ വിപുലീകരണം പാർട്ടിയിൽ വലിയ തോതിലുള്ള നീരസത്തിന് കാരണമായിരുന്നു.

വിവിധ സംസ്ഥാന പ്രശ്‌നങ്ങൾ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച ചെയ്തതായി യോഗത്തിന് ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. അപ്പർ ഭദ്ര പദ്ധതിയെ ദേശീയ പദ്ധതിയായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി ബെംഗളൂരു പെരിഫറൽ റിംഗ് റോഡ് പദ്ധതിക്കായി 6000 കോടി രൂപ ധനസഹായം തേടിയതായും പ്രസ്താവനയിൽ പറഞ്ഞു.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

ഡൽഹിയിലെ കർണാടക ഭവനിൽ അത്താഴവിരുന്നിനായി കർണാടകയിൽ നിന്ന് പുതുതായി നിയമിതരായ നാല് കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രി സന്ദർശിച്ചു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
[masterslider id="10"]

Related posts