ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിട്ടില്ല; ബി.എസ്സ്.യെദിയൂരപ്പ

ബെംഗളൂരു: ജൂലൈ 16 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കർണാടക മുഖ്യമന്ത്രി ശ്രി ബി.എസ്സ് യെദിയൂരപ്പ രാജിവെച്ചേക്കാമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് യെദ്യൂരപ്പ നേരിട്ട് രാജി സംബന്ധിച്ച ഊഹാപോഹങ്ങൾ നിഷേധിച്ചത്. വെള്ളിയാഴ്ച ദില്ലി സന്ദർശനവേളയിൽ യെദ്യൂരപ്പയോടൊപ്പം മക്കളായ ബി.വൈ വിജയേന്ദ്രയും രാഘവേന്ദ്രയും കൂടെയുണ്ടായിരുന്നു. എന്നാൽ, യെദിയൂരപ്പ രാജിവെച്ചേക്കാൻ സാധ്യതയുണ്ടെന്ന് ചില ബിജെപി അംഗങ്ങൾ സൂചിപ്പിക്കുന്നതായി ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു. ഏഴ് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി യെഡിയൂരപ്പ കഴിഞ്ഞ ജനുവരിയിൽ മന്ത്രിസഭ വിപുലീകരിച്ചിരുന്നു. കൂടാതെ വകുപ്പുകളും…

Read More