“വിശക്കുന്നവർക്ക് ഒരു കൈത്താങ്ങു”മായി പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗം ഗുരുതരമായി ജനങ്ങളെ ബാധിക്കുകയും, ലോക്ക് ഡൗണിന്റെ ഭാഗമായി അനേകർ ദുരിതം അനുഭവിക്കും ചെയ്യുന്ന ഈ സാഹചര്യത്തിൽ വിശക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുമായി കെ പി സി യുടെ കെ ആർ പുരം ടീം. രാഹുൽ ഗാന്ധിയുടെ ജന്മദിനമായ ഇന്നലെ ഭിന്നലിംഗരായ മുപ്പതോളം പേർക്ക് കേംബ്രിഡ്ജ് എഡുക്കേഷൻ ഇന്സ്റ്റിട്യൂഷൻ ചെയർമാൻ ശ്രീ. ഡി. കെ. മോഹൻ ബാബു ഭക്ഷ്യധാന്യ കിറ്റുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി കെ ആർ പുരം നിയോജക മണ്ഡലത്തിലെ ഒൻപത് വാർഡുകളിലെ ദുരിതം…

Read More

പത്താം ക്ലാസ് പരീക്ഷ 2 ദിവസം മാത്രം;ആരും തോൽക്കില്ല.

ബെംഗളൂരു : കോവിഡ് പ്രതിസന്ധികൾ നിലനിൽക്കുമ്പോൾ പത്താം ക്ലാസ് പരീക്ഷ 2 ദിവസങ്ങളിലായി നടത്താനുള്ള ബോർഡ് തീരുമാനം സർക്കാർ അംഗീകരിച്ചു. 8.76 ലക്ഷം വിദ്യാർത്ഥികൾ ഭാഗമാവുന്ന പരീക്ഷയിൽ ആരെയും തോൽപ്പിക്കരുതെന്ന് മാർഗ്ഗ നിർദ്ദേശമുണ്ട്. എല്ലാവർക്കും ഗ്രേഡ് നിശ്ചയിക്കും. 90-100% മാർക്ക് ഉള്ളവർക്ക് എ പ്ലസ്,80-89% എ,60-79 % ബി,35-59 % സി എന്നിങ്ങനെയാണ് ഗ്രേഡ്. വിവിധ വിഷയങ്ങളിൽ ഉള്ള ചോദ്യങ്ങൾ ഓരോ ദിവസവും പരീക്ഷയിൽ ഉൾപ്പെടുത്തും ഇൻ്റേണൽ മാർക്ക് ഉൾപ്പെടെ ആകെ മാർക്ക് 625 ആയിരിക്കും. രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നര വരെ…

Read More

രാജ്യാന്തര യോഗ ദിനത്തിൽ 7 ലക്ഷം പേർക്ക് വാക്സിൻ !

ബെംഗളൂരു : രാജ്യാന്തര യോഗ ദിനമായ നാളെ സംസ്ഥാനത്ത് 7 ലക്ഷം പേർക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ അറിയിച്ചു. ആഘോഷങ്ങൾ ഓൺലൈനിൽ ആണെങ്കിലും എല്ലാവരോടും വീടുകളിൽ നിന്ന് പങ്കുചേരാൻ മന്ത്രി ആഹ്വാനം ചെയ്തു. നാളെ മുതൽ ആണ് “ലസികെ മേളെ” എന്ന പേരിൽ ഉള്ള കൂടുതൽ പേർക്കു കുത്തിവെപ്പ് നടത്താൻ ഉള്ള പദ്ധതി ആരംഭിക്കുന്നത്. 5 മുതൽ 7 ലക്ഷം പേർക്ക് ഒരേ ദിവസം കുത്തിവെയ്പ്പ് നൽകാനാണ് പദ്ധതി.ഇതിനായി 18 ലക്ഷം കോവിഡ് വാക്സിനുകൾ മാറ്റി വച്ചിട്ടുണ്ട്. 18…

Read More

ടെസ്റ്റ്‌ പോസിറ്റീവിറ്റി 3% ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 4517 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.8456 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.58 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 8456 ആകെ ഡിസ്ചാര്‍ജ് : 2645735 ഇന്നത്തെ കേസുകള്‍ : 4517 ആകെ ആക്റ്റീവ് കേസുകള്‍ : 126813 ഇന്ന് കോവിഡ് മരണം : 120 ആകെ കോവിഡ് മരണം : 33883 ആകെ പോസിറ്റീവ് കേസുകള്‍ : 2806453 ഇന്നത്തെ പരിശോധനകൾ…

Read More

മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി. കാലടിയിലുള്ള ബന്ധുവീട്ടിലാണ് കണ്ടെത്തിയത്, മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ച കോവിഡ് ബാധിച്ച യുവതി മരിച്ചു

ബെംഗളൂരു: ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ച യുവതി മരിച്ചു. കലബുറഗി ആശുപത്രിയിലെ സ്ത്രീകളുടെ കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെയാണ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. കോവിഡാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് കഴിഞ്ഞദിവസമാണ് മരിച്ചത്. കലബുറഗി ജില്ലാ ആശുപത്രിയിൽ എട്ടാം തീയതി രാത്രിയാണ് ചികിത്സയിലായിരുന്ന യുവതി പീഡനശ്രമത്തിനിരയായത്. യുവതി കരഞ്ഞ്‌ ബഹളം കൂട്ടിയതിനെത്തുടർന്ന് ഓടിരക്ഷപ്പെട്ട സ്വകാര്യ ആംബുലൻസ് ഡ്രൈവർ പ്രേംകുമാറിനെ (25) ബ്രഹ്മപുര പോലീസ് അറസ്റ്റുചെയ്തിരുന്നു. അതേസമയം, സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം., ജനവാദി മഹിളാസംഘടന എന്നിവയുടെ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 5815 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.11832 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 3.38 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 11832 ആകെ ഡിസ്ചാര്‍ജ് : 2637279 ഇന്നത്തെ കേസുകള്‍ : 5815 ആകെ ആക്റ്റീവ് കേസുകള്‍ : 130872 ഇന്ന് കോവിഡ് മരണം : 161 ആകെ കോവിഡ് മരണം : 33763 ആകെ പോസിറ്റീവ് കേസുകള്‍ : 2801936 ഇന്നത്തെ പരിശോധനകൾ…

Read More

തിങ്കളാഴ്ച മുതൽ മെട്രോ, ബസ് സർവ്വീസുകൾ ! അൺലോക്ക് രണ്ടാം ഘട്ടം പ്രഖ്യാപിച്ച് മുഖ്യമന്ത്രി;കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു :പോസിറ്റിവിറ്റി നിരക്ക് 5 % താഴെ എത്തിയ 16 ജില്ലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ജൂൺ 21 മുതൽഎല്ലാ കടകൾക്കും രാവിലെ 6 മുതൽ വൈകുന്നേരം 5 മണിവരെ പ്രവർത്തിക്കാം. ബെംഗളൂരു നഗര ജില്ല, ഉത്തരകന്നഡ, ഹാസൻ, ബെളഗാവി,കോലാറ,യാദ്ഗരി, മണ്ഡ്യ, കൊപ്പാൽ,ചിക്കബലപുര, തുമക്കുരു,റായ് ചൂരു, ഹാവേരി, ബാഗൽ കോട്ടെ, കലബുറഗി, രാമനഗര, ബീദർ എന്നീ ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു. 50% ആളുകളെ അനുവദിച്ചു കൊണ്ട്  ബസുകൾ സർവ്വീസ് നടത്തും. 50% ആളുകളെ അനുവദിച്ചു കൊണ്ട്  മെട്രോ സർവ്വീസ് നടത്തും. എ.സി. ഇല്ലാത്ത…

Read More

കോവിഡ് വാക്‌സിൻ എടുത്ത് തിരിച്ചു പോകവേ ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: കാർവാറിൽ കോവിഡ് വാകസീൻ കുത്തിവയ്പെടുത്ത് മടങ്ങവേ ഒരു മണിക്കൂറിനകം ഗൃഹനാഥൻ മരിച്ചത് ആശങ്കയ്ക്കിടയാക്കി. അങ്കോള മാധവ നഗർ സ്വദേശി മാദേവ പുട്ടു നായിക്കാണ് (69) മരിച്ചത്. ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അപ്രതീക്ഷിത മരണത്തിൽ രോഷാകുലരായ ബന്ധുക്കൾ ഡോക്ടർമ്മമമാരുമായി കലഹിച്ചു. അങ്കോള സത്യഗ്രഹ സ്മാരക ഭവനിൽ നടന്ന ക്യംപിൽ നിന്നാണ് മാദേവ പുട്ടു നായിക് കുത്തിവയ്പെടുത്തത്. സൈക്കിളിലാണ് തന്റെ ഭാര്യയെയും കൊണ്ട് ഇയാൾ വാക്‌സിൻ എടുക്കാൻ ചെന്നത്. കുത്തുവെപ്പിന് ശേഷം അര മണിക്കൂർ അവിടെ നിരീക്ഷണത്തിലിരുന്ന ശേഷം ഭാര്യയ്ക്കൊപ്പം ഇയാൾ…

Read More

യശ്വന്ത്പുര-കണ്ണൂർ തീവണ്ടിമാത്രം ആരംഭിക്കാൻ നടപടി സ്വീകരിക്കാതെ അധികൃതർ

ബെംഗളൂരു: നഗരത്തിലെ ഒട്ടേറെ മലയാളികൾ ആശ്രയിച്ചുവരുന്ന യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് തീവണ്ടിമാത്രം ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ഈ തീവണ്ടി ഉടൻ പുനരാരംഭിക്കണമെന്നാണ് ബെംഗളൂരു മലയാളികൾ ആവശ്യപ്പെടുന്നത്. ലോക്ഡൗണിനെ തുടർന്ന് നിർത്തിവച്ച യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് ഓടിത്തുടങ്ങിയാലെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ തുടങ്ങിയ വടക്കൻ ജില്ലകളിലെ യാത്രക്കാർക്ക് നാട്ടിലേക്കുള്ള വഴി തുറന്നു കിട്ടൂ. അന്തർസ്സംസ്ഥാന ബസുകൾ നിലച്ചിരിക്കുന്ന അവസരത്തിൽ യാത്ര മുടങ്ങിയ ഒട്ടേറെ പേർ ഈ തീവണ്ടി ആരംഭിക്കുന്നതും കാത്തിരിക്കുകയാണ്. മുമ്പ് സീറ്റുകളിൽ യാത്രക്കാർ നിറഞ്ഞ് ലാഭകരമായി ഓടിക്കൊണ്ടിരുന്ന ഈ തീവണ്ടി പുനരാരംഭിക്കാത്തതെന്താണെന്നാണ് അവർ ചോദിക്കുന്നത്. കോവിഡ്…

Read More
Click Here to Follow Us