പത്താം ക്ലാസ് പരീക്ഷ 2 ദിവസം മാത്രം;ആരും തോൽക്കില്ല.

ബെംഗളൂരു : കോവിഡ് പ്രതിസന്ധികൾ നിലനിൽക്കുമ്പോൾ പത്താം ക്ലാസ് പരീക്ഷ 2 ദിവസങ്ങളിലായി നടത്താനുള്ള ബോർഡ് തീരുമാനം സർക്കാർ അംഗീകരിച്ചു.

8.76 ലക്ഷം വിദ്യാർത്ഥികൾ ഭാഗമാവുന്ന പരീക്ഷയിൽ ആരെയും തോൽപ്പിക്കരുതെന്ന് മാർഗ്ഗ നിർദ്ദേശമുണ്ട്. എല്ലാവർക്കും ഗ്രേഡ് നിശ്ചയിക്കും.

90-100% മാർക്ക് ഉള്ളവർക്ക് എ പ്ലസ്,80-89% എ,60-79 % ബി,35-59 % സി എന്നിങ്ങനെയാണ് ഗ്രേഡ്.

വിവിധ വിഷയങ്ങളിൽ ഉള്ള ചോദ്യങ്ങൾ ഓരോ ദിവസവും പരീക്ഷയിൽ ഉൾപ്പെടുത്തും ഇൻ്റേണൽ മാർക്ക് ഉൾപ്പെടെ ആകെ മാർക്ക് 625 ആയിരിക്കും.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നര വരെ മൂന്ന് മണിക്കൂർ പരീക്ഷയിൽ കോവിഡ് ചട്ടം കൃത്യമായി പാലിക്കും.

പരീക്ഷാ ജോലിയിൽ ഏർപ്പെടുന്ന അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും എസ്.എസ്.എൽ.സി ബോർഡ് ഫണ്ടിൽ നിന്നും സൗജന്യമായി എൻ.95 മാസ്കുകൾ നൽകും.

പ്രൈമറി, ഹൈസ്കൂൾ, പി.യു.കോളേജുകൾ അടക്കം 6000 കേന്ദ്രങ്ങൾ സജ്ജീകരിക്കും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അവരുടെ വീടിനോടോ ഹോസ്റ്റലിനോടോ ചേർന്നുള്ള കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ സൗകര്യമുണ്ടാവും.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

കൂടുതൽ വിവരങ്ങൾ പരീക്ഷാ ബോർഡിൻ്റെ പോർട്ടലിൽ ലഭിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
[masterslider id="10"]

Related posts