“വിശക്കുന്നവർക്ക് ഒരു കൈത്താങ്ങു”മായി പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗം ഗുരുതരമായി ജനങ്ങളെ ബാധിക്കുകയും,
ലോക്ക് ഡൗണിന്റെ ഭാഗമായി അനേകർ ദുരിതം അനുഭവിക്കും ചെയ്യുന്ന ഈ സാഹചര്യത്തിൽ വിശക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുമായി കെ പി സി യുടെ കെ ആർ പുരം ടീം.

രാഹുൽ ഗാന്ധിയുടെ ജന്മദിനമായ ഇന്നലെ ഭിന്നലിംഗരായ മുപ്പതോളം പേർക്ക് കേംബ്രിഡ്ജ് എഡുക്കേഷൻ ഇന്സ്റ്റിട്യൂഷൻ ചെയർമാൻ ശ്രീ. ഡി. കെ. മോഹൻ ബാബു ഭക്ഷ്യധാന്യ കിറ്റുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

പദ്ധതിയുടെ ഭാഗമായി കെ ആർ പുരം നിയോജക മണ്ഡലത്തിലെ ഒൻപത് വാർഡുകളിലെ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നതായിരിക്കും എന്ന് കെ അർ പുരം കെ പി സി യുടെ ഭാരവാഹികളായ ശ്രീ ജിജു ജോസ് (പ്രസിഡന്റ്‌), ശ്രീ സുഭാഷ് കുമാർ, ശ്രീ ബിനു ചുന്നകര (ജനറൽ സെക്രെട്ടറിമാർ) അറിയിച്ചു.

ചടങ്ങിൽ ശ്രീ വിനു തോമസ്, ശ്രീ സുമോജ് മാത്യു, ശ്രീ. സുമേഷ് എബ്രഹാം, ശ്രീ. ആനന്ദ് പ്രസാദ് എന്നിവർ സംസാരിച്ചു.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

കോൺഗ്രസ്‌ നേതാക്കളായ ശ്രീ. വെങ്കിടേഷ്, ശ്രീ. സുനിൽ കുമാർ , ശ്രീ. ബഷീർ ജമേദാർ, അഡ്വക്കേറ്റ് രഞ്ജിത്ത് കുമാർ, കെ പി സി- കെ അർ പുരം കമ്മിറ്റി അംഗങ്ങളായ
ശ്രീ. ബെന്നി, ശ്രീ. ഗിൽരോയ്, ശ്രീ. ജോർജ്, ശ്രീ. ആഷ്‌ലിൻ എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts