ഓണത്തിന് 7 സ്പെഷ്യല്‍ സെര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ച് കര്‍ണാടക ആര്‍.ടി.സി.

ബെംഗളൂരു:ഓണാവധിയോടനുബന്ധിച്ച് കൂടുതൽ പ്രത്യേക സർവീസുകളുമായി. കർണാടക ആർ.ടി.സി. തിങ്കളാഴ്ച പുതിയതായി ഏഴു പ്രത്യേക സർവീസുകൾ കൂടി പ്രഖ്യാപിച്ചു. ഇതോടെ ആകെ സർവീസുകളുടെ എണ്ണം 28 ആയി.

നേരത്തേ 21 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 22,23,24 തീയതികളിലാണ് കൂടുതൽ പ്രത്യേക സർവീസുകൾ നടത്തുന്നത്. ഓണാവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള പതിവ് സർവീസുകളിലെല്ലാം ടിക്കറ്റ് തീർന്നതിനെ ത്തുടർന്നാണ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്.

പുതിയതായി പ്രഖ്യാപിച്ച ബസുകളിലും റിസർവേഷൻ ആരംഭിച്ചു. ഈ ബസുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ അനുവദിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. ഓണാവധിക്ക്‌ ശേഷം കേരളത്തിൽ നിന്ന് തിരിച്ച് ബെംഗളൂരുവിലേക്കും പ്രത്യേക സർവീസുകൾ നടത്തും.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

പ്രത്യേക ബസുകൾ

ഓഗസ്റ്റ് 22 -ന് രാത്രി 8.50: ബെംഗളൂരു – തൃശ്ശൂർ (ഐരാവത് ക്ലബ് ക്ലാസ്, ഹൊസൂർ വഴി), 9.47: ബെംഗളൂരു – പാലക്കാട് (ഐരാവത് ക്ലബ് ക്ലാസ്, സേലം വഴി), 23-ന് രാത്രി 8.15: ബെംഗളൂരു – എറണാകുളം (ഐരാവത് ക്ലബ് ക്ലാസ്, മൈസൂരു വഴി), രാത്രി ഏഴ്: ബെംഗളൂരു – കോട്ടയം (ഐരാവത് ക്ലബ് ക്ലാസ്, മൈസൂരു വഴി), 9.18: ബെംഗളൂരു – പാലക്കാട് (ഐരാവത് ക്ലബ് ക്ലാസ്, ഹൊസൂർ വഴി), 24-ന് രാത്രി 7.38: ബെംഗളൂരു – എറണാകുളം (ഐരാവത് ക്ലബ് ക്ലാസ്, മൈസൂരു വഴി), 9.18: ബെംഗളൂരു – തൃശ്ശൂർ (ഐരാവത് ക്ലബ് ക്ലാസ്, ഹൊസൂർ വഴി).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിസ്‌ക്രീൻ താരം അനുമോൾ വിവാഹിതയായി; കൈ പിടിച്ചേല്‍പ്പിച്ച് സുരേഷ് ഗോപി
[masterslider id="10"]

Related posts