ഈശ്വരാ ദൈവമേ, ഈ പോസ്റ്റര്‍ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ!

ടൊവിനോ തോമസിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് മറഡോണ. തീയേറ്ററുകളില്‍ വിജയം നേടി മുന്നേറുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ ഒട്ടിച്ചയാളെ ട്രോളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ടൊവിനോ.

ചിത്രത്തിന്‍റെ പോസ്റ്റര്‍ തലതിരിച്ച് ഒട്ടിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ടൊവിനോ ഫെയ്‌സ്ബുക്കിലൂടെ ട്രോളുമായെത്തിയത്. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയിലെ ശ്രീനിവാസന്‍ പറയുന്ന ഡയലോഗ് കൂടി കടമെടുത്താണ് താരത്തിന്‍റെ ട്രോള്‍.

‘അതെ.. മറഡോണ ‘തലതെറിച്ചൊരു’ തലവനാ…
(ഇനിയും ഉരുണ്ടാല്‍ ചെളി പുരളും ??????)
ഈശ്വരാ ദൈവമേ ഈ പോസ്റ്റര്‍ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ!’- ട്രോളിനും പോസ്റ്റിനുമൊപ്പം ടൊവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

പോസ്റ്റ്‌ ഇവിടെ വായിക്കാം.

റൊമാന്‍റിക് ഫാമിലി ത്രില്ലറായ മറഡോണയില്‍ ശരണ്യ ആര്‍. നായരാണ് നായിക. അങ്കമാലി ഡയറീസിലെ യൂക്ലാമ്പ് രാജനെ അവതരിപ്പിച്ച ടിറ്റോ വില്‍സണും മറഡോണയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടൊവിനോയുടെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് ടിറ്റോ വേഷമിടുന്നത്.

കൃഷ്ണമൂര്‍ത്തി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു നാരായണ്‍ ആണ്. സുശിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റുകളാണ്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ധനുഷിന്‍റെ ഉടമസ്ഥതയിലുള്ള വുണ്ടെബാ ഫിലിംസുമായി സഹകരിച്ച് മിനി സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുകുമാര്‍ തെക്കേപ്പാട്ടാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts