മൈസൂരു റോഡ്-കെങ്കേരി മെട്രോ;സുരക്ഷാ പരിശോധനയ്ക്ക് സജ്ജമാക്കാൻ 4 ദിവസം കൂടി.

ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന മൈസൂരു റോഡ് – കെങ്കേരി മെട്രോ റെയിൽ പാത, സുരക്ഷാ പരിശോധനകൾക്കു സജ്ജമാക്കാൻ ജൂൺ 27 അവസാന തീയതി ആയി മെട്രോ റെയിൽ കോർപറേഷൻ സ്വയം പ്രഖ്യാപിച്ചു. ഇതുപ്രകാരം ജൂൺ 27 ഓടുകൂടി സുരക്ഷാ പരിശോധനകൾക്ക് വേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. റെയിൽവേ സുരക്ഷാ ചുമതലയുള്ള കമ്മീഷണർ ആണ് സുരക്ഷാ മാനദണ്ഡങ്ങളുടെ പരിശോധന നടത്തി അനുമതിപത്രം നൽകേണ്ടത്. പ്രാഥമിക അപേക്ഷ മെട്രോ റെയിൽ കോർപറേഷൻ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ,  പരിശോധനയിൽ കണ്ടെത്തിയ എല്ലാ പോരായ്മകളും നികത്തി…

Read More

കമ്പിവേലിയിൽ മൂത്രമൊഴിച്ച 2 തൊഴിലാളികൾ ഷോക്കേറ്റു മരിച്ചു; ബെസ്കോമിനെതിരെ കേസ്.

ബെംഗളൂരു : ഇരുമ്പു വേലിയോട് ചേർന്ന് മൂത്രമൊഴിച്ച രണ്ട് തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു. ടി.ദാസറഹള്ളിയിലെ മല്ലസാന്ദ്രയിൽ ഓട ശുചീകരണം നടത്തി മടങ്ങുകയായിരുന്ന റായ്ചൂർ സ്വദേശികളായ രംഗപ്പ (19), കരിയപ്പ (20) എന്നിവരാണ് ഷോക്കടിച്ച് തൽക്ഷണം മരിച്ചത്. ഹൈടെൻഷൻ ട്രാൻസ്ഫോർമറിൽ നിന്നുള്ള ലൈൻ മാലിന്യമൊഴുകുന്ന കനാലിൻ്റെ ഇരുമ്പുവേലിയിൽ തട്ടി കിടക്കുകയായിരുന്നു. ഇതറിയാതെ കമ്പിവേലിയോട് ചേർന്ന് മൂത്രമൊഴിച്ചതാണ് അപകടത്തിന് കാരണമായത്. നഗരത്തിലെ വൈദ്യുത വിതരണ കമ്പനിയായ ബെസ്കോമിനെതിരെ കുറ്റകരമായ അനാസ്ഥക്ക് കലാശിപ്പാളയ പോലീസ് കേസെടുത്തു.

Read More

അടിയന്തിര ദുരിതാശ്വാസ ഫണ്ട് 5 ഇരട്ടിയായി ഉയർത്തി സർക്കാർ.

ബെംഗളൂരു : കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടി മുന്നിൽ കണ്ട്, അടിയന്തിര ദുരിതാശ്വാസഫണ്ട് 500 കോടിയിൽ നിന്ന് 2500 കോടിയാക്കി ഉയർത്താൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷമാണ് 80 കോടിയിൽ നിന്ന് ഫണ്ട് 500 കോടിയാക്കി ഉയർത്തിയത്. കർണാടക എമർജൻസി റിലീഫ് ഫണ്ട് നിയമ ഭേദഗതിയിലൂടെ നിയമനിർമ്മാണം നടത്തി ഇത് യഥാർത്ഥ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

Read More

കോളേജുകൾ ഘട്ടം ഘട്ടമായി തുറക്കും;സ്കൂളുകൾ ഉടനെ ഇല്ല.

ബെംഗളൂരു: സംസ്ഥാനത്തെ കോളേജുകൾ ഘട്ടം ഘട്ടമായി തുറക്കുന്നതിനേ കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി യെദിയൂരപ്പ. അതേ സമയം സ്കൂളുകൾ ഉടനെ തന്നെ തുറക്കാൻ പരിപാടിയില്ല എന്നും അദ്ദേഹം വ്യക്താക്കി. കോവിഡ് മൂന്നാം തരംഗത്തേക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഉന്നതതല സാങ്കേതിക കമ്മിറ്റിയുടെ ആദ്യ റിപ്പോർട്ട് ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങിനിടയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് ഇക്കാര്യം. മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യർത്ഥികൾക്കും അധ്യാപകർക്കും പൂർണമായി പ്രതിരോധ കുത്തിവെപ്പ് നൽകിയതിന് ശേഷമാകും പ്രൊഫഷണൽ കോളേജുകൾ തുറക്കുക. ” മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യർത്ഥികൾക്കും അധ്യാപകർക്കും ഉള്ള വാക്സിനേഷൻ ഊർജ്ജിതമാക്കിയതിന് ശേഷമാകും…

Read More

2 കോടി കോവിഡ് വാക്സിൻ ഡോസുകൾ പിന്നിട്ട് കർണാടക; ദക്ഷിണേന്ത്യയിൽ ഒന്നാമത്.

ബെംഗളൂരു : 2 കോടി കോവിഡ് ഡോസ് വാക്സിനേഷനുകൾ പൂർത്തിയാക്കി കർണാടക. ഇന്ന് മാത്രം 389490 ഡോസ് വാക്സിനുകൾ കുത്തിവച്ചതോടെ ആകെ വാക്സിൻ ഡോസുകളുടെ എണ്ണം ഇന്ന് രാത്രി 9 മണിയോടെ 20087816 ആയി. കോവിഡ് വാക്സിൻ കുത്തിവച്ചവരുടെ എണ്ണത്തിൽ രാജ്യത്ത് അഞ്ചാം സ്ഥാനത്തും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തുമാണ് കർണാടകയുടെ സ്ഥാനമെന്ന് ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ ട്വീറ്റ് ചെയ്തു. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച  ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു. ರಾಜ್ಯದಲ್ಲಿ…

Read More

3.3 കോടി പരിശോധനകൾ പൂർത്തിയാക്കി കർണാടക;ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 3709 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8111 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.87 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 8111 ആകെ ഡിസ്ചാര്‍ജ് : 2662250 ഇന്നത്തെ കേസുകള്‍ : 3709 ആകെ ആക്റ്റീവ് കേസുകള്‍ : 118592 ഇന്ന് കോവിഡ് മരണം : 139 ആകെ കോവിഡ് മരണം : 34164 ആകെ പോസിറ്റീവ് കേസുകള്‍ : 2815029 ഇന്നത്തെ…

Read More

ടെലിവിഷൻ അഭിമുഖത്തിൽ കമ്പനിക്കെതിരെ ആരോപണം;മാന നഷ്ടക്കേസിൽ മുൻ പ്രധാനമന്ത്രിക്ക് 2 കോടി പിഴ.

ബെംഗളൂരു : പത്തുവർഷം മുന്പ് നടന്ന ഒരു ടെലിവിഷൻ അഭിമുഖത്തിൽ നടത്തിയ പ്രസ്താവനയെ തുടർന്ന് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്.ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡക്ക് 2 കോടി രൂപ പിഴയിട്ട് എയ്റ്റ്ത് സിറ്റി സിവിൽ കോടതി. 2011 ജൂൺ 28 ന് ഒരു പ്രാദേശിക ചാനൽ പ്രക്ഷേപണം ചെയ്ത “ഗൗഡ ഗർജ്ജനേ” എന്ന അഭിമുഖ പരിപാടിയിൽ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസസ് ലിമിറ്റഡ് എന്ന നൈസ് കമ്പനിക്ക് എതിരെയാണ് ഗൗഡ പ്രസ്താവന ഇറക്കിയത്. ഈ കമ്പനി ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്നായിരുന്നു ഗൗഡയുടെ പ്രസ്താവന. മുൻ ബീദർ സൗത്ത്…

Read More

കൃഷിയിടത്തിലെ ദോഷമകറ്റാൻ ബാലികയെ ബലി നൽകാൻ ശ്രമം;പൂജാരി ഉൾപ്പെടെ 5 പേരെ പിടിച്ച് അകത്തിട്ട് പോലീസ്.

ബെംഗളൂരു: കൃഷിയിടത്തിലെ ദോഷങ്ങൾ ഒഴിവാക്കാൻ 10 വയസുകാരിയെ ബലി നൽകാൻ ശ്രമിക്കുന്നതിനിടെ പൂജാരി ഉൾപ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 2 സ്ത്രീകളും ഉൾപ്പെടുന്നു. നെലമംഗല ഗാന്ധിഗ്രാമത്തിലെ വീടിന് മുൻപിൽ കളിച്ചു കൊണ്ടിരിക്കുകയിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രസാദം നൽകാനെന്ന വ്യാജേന അയൽവാസികളായ സാവിത്രമ്മയും സൗമ്യയും ചേർന്ന് തട്ടിക്കൊണ്ട് പോവുകയും ബലി നൽകാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് രക്ഷിതാക്കളുടെ പരാതി. കൃഷിയിടത്തിന് നടുവിലിരുത്തിയ ശേഷം ബലി നൽകുന്നതിൻ്റെ ഭാഗമായി കഴുത്തിൽ ഹാരമണിയിച്ചു. കുട്ടിയെ അന്വേഷിച്ചെത്തിയ അമ്മൂമ്മ ഇത് കണ്ട് ബഹളം വച്ചതോടെ…

Read More

പ്രതിദിനം 65000 പേർക്ക് വാക്സിൻ; മൂന്നാം തരംഗത്തെ നേരിടാൻ പദ്ധതിയുമായി ബി.ബി.എം.പി.

ബെംഗളൂരു : കോവിഡിൻ്റെ അംഗങ്ങൾ നിലക്കുന്നില്ല, പ്രതിരോധ കുത്തിവെപ്പല്ലാതെ സ്ഥിരമായ ഒരു പ്രതിരോധ മാർഗ്ഗവുമില്ല. മൂന്നാം തരംഗത്തെ നേരിടാൻ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ നടത്താൻ ഒരുങ്ങുകയാണ് ബി.ബി.എം.പി. 8 സോണുകളിലായി 300 ഓളം കേന്ദ്രങ്ങളിലാണ് വാക്സിനേഷന് പദ്ധതി ഇടുന്നത്. മുൻഗണനാ ക്രമത്തിൽ ചുരുങ്ങിയത് പ്രതിദിനം 65000 പേർക്കെങ്കിലും കുത്തിവെപ്പ് നൽകാനാണ് പദ്ധതിയിടുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും മാത്രം കേന്ദ്രീകരിച്ച് കുത്തുവെപ്പ് നടത്തുകയാണ് എങ്കിൽ മുഴുവൻ പേരിലെത്താൻ ഇനിയും കൂടുതൽ സമയം വേണ്ടിവരും അതിനാലാണ് കൂടുതൽ ക്യാമ്പുകൾ നടത്തുന്നത്.

Read More

ഇന്ന് മുതൽ സംസ്ഥാനാന്തര സർവീസുകൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : സംസ്ഥാനാന്തര സർവ്വീസുകൾ ഇന്നു മുതൽ കർണാടക ആർ.ടി.സി പുനരാരിക്കുന്നു. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലേക്ക് ഉള്ള സർവീസ് ആണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. രാവിലെ 6 നും വൈകുന്നേരം 6 നും ഇടയിലായിരിക്കും സർവ്വീസുകൾ ആരംഭിക്കുക, രാത്രിയിൽ ആരംഭിക്കുന്ന സർവ്വീസുകൾ ആദ്യഘട്ടത്തിൽ ഇല്ല. തമിഴ്നാട്, ഗോവ, പുതുച്ചേരി,മഹാരാഷ്ട്ര എന്നിവടങ്ങളിലേക്കുള്ള സർവ്വീസ് ഇന്നു തുടങ്ങില്ല. കേരളത്തിൻ്റെ അനുമതി ലഭിച്ചാൽ കേരളത്തിലേക്കുള്ള സർവ്വീസുകൾ ആരംഭിക്കും, എന്നാൽ തെക്കൻ കേരളത്തിലേക്ക് സേലം വഴിയുള്ള സർവീസുകൾക്ക് തമിഴ്നാടിൻ്റെ കൂടി അനുമതി ആവശ്യമാണ്.

Read More
Click Here to Follow Us