കോളേജുകൾ ഘട്ടം ഘട്ടമായി തുറക്കും;സ്കൂളുകൾ ഉടനെ ഇല്ല.

ബെംഗളൂരു: സംസ്ഥാനത്തെ കോളേജുകൾ ഘട്ടം ഘട്ടമായി തുറക്കുന്നതിനേ കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി യെദിയൂരപ്പ.

അതേ സമയം സ്കൂളുകൾ ഉടനെ തന്നെ തുറക്കാൻ പരിപാടിയില്ല എന്നും അദ്ദേഹം വ്യക്താക്കി.

കോവിഡ് മൂന്നാം തരംഗത്തേക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഉന്നതതല സാങ്കേതിക കമ്മിറ്റിയുടെ ആദ്യ റിപ്പോർട്ട് ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങിനിടയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് ഇക്കാര്യം.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യർത്ഥികൾക്കും അധ്യാപകർക്കും പൂർണമായി പ്രതിരോധ കുത്തിവെപ്പ് നൽകിയതിന് ശേഷമാകും പ്രൊഫഷണൽ കോളേജുകൾ തുറക്കുക.

” മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യർത്ഥികൾക്കും അധ്യാപകർക്കും ഉള്ള വാക്സിനേഷൻ ഊർജ്ജിതമാക്കിയതിന് ശേഷമാകും ഇവ തുറക്കുന്നത്, അതേ സമയം സ്കൂളുകൾ ഉടൻ തുറക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ല”മുഖ്യമന്ത്രി പറഞ്ഞു.

വരും ദിവസങ്ങളിൽ കോളേജ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വാക്സിനേഷൻ നൽകുന്നതിന് കൂടുതൽ പ്രാധാന്യം നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ
[masterslider id="10"]

Related posts