ബെംഗളൂരു: നഗരത്തിൽ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്. 10 പേര്‍ അടങ്ങുന്ന സംഘമാണ് ആദ്യ ഘട്ടത്തില്‍ പിടിയിലായത്. ഇവരില്‍ 8 പേര്‍ ബംഗ്ലാദേശികളായ സ്ത്രീകളാണ്. ബാനസവാടിയിൽ പ്രവര്‍ത്തിച്ചിരുന്ന ലേഡീസ് പിജിയില്‍ നിന്നാണ് 8 പേരും പിടിയിലായത്. ഇവര്‍ക്കൊപ്പം ആനന്ദ്, അനില്‍ എന്നീ രണ്ട് ഇന്ത്യന്‍ പൗരന്‍മാരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ബംഗ്ലാദേശിയായ പൂജ എന്ന സ്ത്രീയെ ആനന്ദ് വിവാഹം ചെയ്തിരുന്നു. അനിലിനെയും ആനന്ദിനെയും ചോദ്യം ചെയ്തതില്‍ നിന്നും മനുഷ്യക്കടത്ത്, സെക്‌സ് റാക്കറ്റ് സംഘങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേശവ്,…
Read MoreMonth: June 2021
1708 മൃതദേഹങ്ങൾ സംസ്കരിച്ച നഗരത്തിലെ നാലേക്കർ വരുന്ന താത്ക്കാലിക ശ്മശാനം അടച്ചു
ബെംഗളൂരു: കോവിഡ് ബാധിച്ച് മരിക്കുന്നവർക്കായി പ്രവർത്തനം തുടങ്ങിയ നഗരത്തിലെ ഏറ്റവുംവലിയ താത്‌കാലിക ശ്മശാനങ്ങളിലൊന്നായ കുറുബറഹള്ളിയിലെ ശ്മശാനം ബി.ബി.എം.പി. അടച്ചു. ഇതുവരെ 1708 മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്. നഗരത്തിലെ മറ്റു ശ്മശാനങ്ങളിൽ മൃതദേഹം സംസ്കരിക്കുന്നതിന് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഏപ്രിൽ 25-നാണ് നാലേക്കർ വരുന്ന ശ്മശാനം തുറന്നത്. കഴിഞ്ഞയാഴ്ചയിൽ പ്രതിദിനം ശരാശരി രണ്ട് മൃതദേഹങ്ങൾ മാത്രമാണ് ഇവിടെ സംസ്കാരത്തിനെത്തിച്ചതെന്നാണ് കണക്ക്. ഇതോടെയാണ് ശ്മശാനം പൂട്ടാൻ കോർപ്പറേഷൻ തീരുമാനിച്ചത്. ഗിദ്ധനഹള്ളിയിലേയും ബിദരഗുപ്പെയിലെയും ശ്മശാനങ്ങളും ഈ മാസം അഞ്ചിന് കോർപ്പറേഷൻ അടച്ചിരുന്നു. കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സമയത്ത് മൃതദേഹങ്ങൾ…
Read Moreബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: നഗരത്തിൽ ഹെന്നൂർ ക്രോസിന് സമീപത്ത് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. ഗദലഹള്ളിയിൽ സ്ഥിരതാമസക്കാരനായ തൃശ്ശൂർ പുല്ലാട്ട് സുരേന്ദ്രമേനോന്റെയും പരേതയായ ശോഭയുടേയും മകൻ രോഹിത് സുരേന്ദ്രമേനോനാണ് (30) മരിച്ചത്. അംബേദ്കർ മെഡിക്കൽകോളേജിൽ മൃതദേഹ പരിശോധന നടത്തി. ഹെന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കാനിരിക്കേയാണ് അപകടം. കഴിഞ്ഞ ഒക്ടോബറിലാണ് രോഹിത്തിന്റെ അമ്മ ശോഭ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെയാണ് ദുബായിലായിരുന്ന രോഹിത് നഗരത്തിൽ തിരിച്ചെത്തിയത്.
Read Moreചരിത്രത്തിലാദ്യമായി 24000 കിലോ കഞ്ചാവ് അടക്കം 50 കോടിയുടെ ലഹരി വസ്തുക്കൾ അഗ്നിക്കിരയാക്കി കർണാടക പോലീസ്.
ബെംഗളൂരു : കഴിഞ്ഞ നിരവധി വർഷങ്ങളിലായി പിടിച്ചെടുത്ത ലഹരി വസ്തുക്കൾ ലോക ലഹരി വിരുദ്ധ ദിനത്തിൽ നടപ്പിച്ച് കർണാടക പോലീസ്. വിവിധ ജില്ലാ ആസ്ഥാനങ്ങളിലായി നടത്തിയ പരിപാടിയിൽ 23829 കിലോഗ്രാം കഞ്ചാവ്, 34.4 കിലോ കറുപ്പ്, ഒരു കിലോ ബ്രൗൺഷുഗർ, 161.34 കിലോ ഓപിയം, 6.15 കിലോ ഹാഷിഷ്, 5.26 കിലോ ചരസ്, 70 ഗ്രാം കൊക്കൈൻ,68 ഗ്രാം എം.ഡി.എം.എ. പൗഡർ, 1298 എൽ എസ് ഡി സ്ട്രിപ്പുകൾ എന്നിവയാണ് നശിപ്പിച്ചത്. കർണാടക പോലീസിൻ്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും ലഹരി മരുന്നുകൾ ഒന്നിച്ച് നശിപ്പിക്കുന്നത്. ഇനിയും…
Read Moreമുൻ വനിതാ കോർപറേറ്ററുടെ കൊലപാതകം; 3 പ്രതികൾ കൂടി പിടിയിൽ.
ബെംഗളൂരു: ചലവാഡി പാളയ മുൻ ബി.ജെ.പി. കോർപറേറ്റർ ആർ. രേഖയെ പട്ടാപ്പകൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 3 പേരെ കൂടെ പോലീസ് അറസ്റ്റ് ചെയ്തു. പുരുഷോത്തം (22), അജയ് (21), സ്റ്റീഫൻ (21) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികളായ സൂര്യ (19), പീറ്റർ (46) എന്നിവരെ ഒരു ദിവസം മുൻപ് പോലീസ് വെടി വച്ച് വീഴ്ത്തി പിടകൂടിയിരുന്നു. വ്യാഴാഴ്ചയാണ് ഭക്ഷണ കിറ്റ് വിതരണം നടത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്ന രേഖയെ അക്രമികൾ കുത്തിക്കൊലപ്പെടുത്തിയത്. രേഖയുടെ ഭർത്താവ് കദിരേഷിനെ 2018ൽ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ…
Read Moreനഗരത്തിൽ ഡെങ്കിപ്പനി പരക്കുന്നു എന്ന എസ്.ഒ.എസ്.സന്ദേശം സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നു.
ബെംഗളൂരു : കാലവർഷം ശക്തമാകുന്നതോടു കൂടി നഗരത്തിൽ ഡെങ്കിപ്പനി പരക്കുന്നു എന്നും രോഗികൾക്ക് അടിയന്തരമായി പ്ലേറ്റ്ലെറ്റ്സ് ആവശ്യമുണ്ടെന്നുമുള്ള SOS സന്ദേശം സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നു. എന്നാൽ മുൻ വർഷങ്ങളിലെ അപേക്ഷിച്ചു 2021 ൽ പനിയുടെ വ്യാപനം താരതമ്യേന കുറവാണെന്നു ആരോഗ്യ മേഖലയിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തി. എന്നിരുന്നാലും പനിയുടെ സാധ്യത തള്ളിക്കളയാൻ പറ്റില്ല അതുകൊണ്ടു തന്നെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കൊല്ലം ഇതുവരെ 813 പേർ ഡെങ്കിപ്പനി ബാധിച്ചു കർണാടകയിൽ ചികിത്സ നേടി. പക്ഷെ ആരുടേയും…
Read Moreപ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധന;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 4272 ( ഇന്നലെ 3310) കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 6126 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 2.58 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 6126 ആകെ ഡിസ്ചാര്‍ജ് : 2691123 ഇന്നത്തെ കേസുകള്‍ : 4272 ആകെ ആക്റ്റീവ് കേസുകള്‍ : 105226 ഇന്ന് കോവിഡ് മരണം : 115 ആകെ കോവിഡ് മരണം : 34654 ആകെ പോസിറ്റീവ് കേസുകള്‍…
Read Moreഡെൽറ്റ പ്ലസ് വ്യാപനം; കേരളത്തിൽ നിന്ന് വരുന്നവർക്ക് കർശന പരിശോധന
ബെംഗളൂരു: അതിതീവ്ര വ്യാപനശേഷിയുള്ള ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ ചെറുക്കുന്നതിനുള്ള മുൻകരുതൽ നടപടികളുമായി സംസ്ഥാന സർക്കാർ. സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഡെല്‍റ്റ പ്ലസ് വേരിയന്റിലെ കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കോവിഡ് -19 അണ്‍ലോക്കിംഗ് പ്രക്രിയ സര്‍ക്കാര്‍ ശക്തമാക്കി. ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി. ഇനിമുതൽ അതിർത്തികളിൽ കർശന പരിശോധന ഏർപ്പെടുത്താനും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അധികൃതർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഇതുവരെ നഗരത്തിലും മൈസൂരുവിലുമായി രണ്ട് ഡെൽറ്റ പ്ലസ്…
Read Moreകോവിഡ് തൂത്തെറിഞ്ഞ ടൂറിസം മേഖലയ്ക്ക് വൻ ആശ്വാസമായി പുതിയ പ്രഖ്യാപനം
ബെംഗളൂരു: കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള ലോക്ഡൗൺ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആവർത്തിച്ചത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വൻ തകർച്ചയാണുണ്ടാക്കിയത്. ടൂറിസം കേന്ദ്രങ്ങൾ മാസങ്ങളോളം അടച്ചിട്ടതോടെ ഇവയെ ഉപജീവിച്ച് പ്രവർത്തിച്ചുവന്ന ഹോട്ടലുകളും റിസോർട്ടുകളും മറ്റും കടുത്ത പ്രതിസന്ധിയെ നേരിട്ടു. സഞ്ചാരികൾ വരാതായതോടെ ഇവയെല്ലാം അടച്ചിടേണ്ടിവന്നു. അപ്പോഴും വാടക, നികുതി, വൈദ്യുതിച്ചാർജ് തുടങ്ങിയവയിലുള്ള ചെലവുകൾ ഒഴിവാക്കാനുമായില്ല. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് കോവിഡ് തൂത്തെറിഞ്ഞ ടൂറിസം മേഖലയ്ക്ക് വൻ ആശ്വാസമായി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും റസ്റ്റോറന്റുകൾക്കും അമ്യൂസ്‌മെന്റ് പാർക്കുകൾക്കും സഹായകമാകുന്ന ഇളവുകൾ…
Read Moreബാഗിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി മലയാളി പിടിയിൽ
ബെംഗളൂരു: ബാഗിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രേമിച്ച സ്വർണവുമായി മലയാളി പിടിയിൽ. കൂടെ വിദേശ സിഗററ്റുകളും പിടിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കാസർകോട് സ്വദേശിയായ 32-കാരനാണ് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളിൽ നിന്ന് 18 ലക്ഷം രൂപ വിലമതിക്കുന്ന 399.2 ഗ്രാമിന്റെ രണ്ടു സ്വർണമാലയും 3.9 ലക്ഷം രൂപ വിലവരുന്ന വിദേശ സിഗററ്റുകളുമാണ് പിടിച്ചെടുത്തത്. പരിശോധനയ്ക്കിടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച സ്വർണവും വിദേശ സിഗററ്റുകളും കണ്ടെത്തിയത്.
Read More