ബെംഗളൂരു: 2021 മാർച്ചിൽ തുടങ്ങിയ കോവിഡിന്റെ രണ്ടാം തരംഗത്തിൽ സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ആശുപത്രി സംവിധാനങ്ങളുടെ കുറവായിരുന്നു. മെയ് മാസത്തോടുകൂടി അടിയന്തര വൈദ്യസഹായ ത്തിന്റെ ആവശ്യകതയുള്ള രോഗികളുടെ എണ്ണം 4 ലക്ഷത്തിന് മുകളിൽ എത്തിയപ്പോൾ കർണാടക സർക്കാർ ഹോട്ടൽ ശൃംഖലകൾ ആശുപത്രി സംവിധാനങ്ങൾ ആക്കിമാറ്റാൻ സ്വകാര്യ ആശുപത്രികളോട് നിർദ്ദേശിക്കുകയായിരുന്നു. ഇതുപ്രകാരം സ്വകാര്യ ആശുപത്രികളുടെ നേതൃത്വത്തിൽ സ്റ്റാർ ഹോട്ടലുകളിൽ ആശുപത്രി സൗകര്യം ഒരുക്കിയിരുന്നത് രോഗികളുടെ എണ്ണത്തിലെ ഗണ്യമായ കുറവിനെ തുടർന്ന് നിർത്തലാക്കുകയാണ് എന്ന് സ്വകാര്യ ആശുപത്രി വക്താക്കൾ അറിയിച്ചു. 1300 ഓളം കിടക്കകൾ…
Read MoreMonth: June 2021
ലഹരിക്കേസിൽ തന്നെ കുടുക്കിയത്!
ബെംഗളൂരു : ലഹരിയിടപാടു കേസുമായി ബന്ധപ്പെട്ട് തന്നെ മന:പൂർവം കുടുക്കിയതാണെന്ന് പ്രശസ്ത കന്നഡ നടി രാഗിണി ദ്വിവേദി. സ്ത്രീ ആയതു കൊണ്ടാണ് ഇത്തരം നടപടി, പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന സ്ത്രീകളെ ഈ കേസിൽ മാത്രമല്ല മറ്റ് സമാനമായ സന്ദർഭങ്ങളിൽ കുടുക്കാൻ എളുപ്പമാണെന്ന് അവർ കൂട്ടിച്ചേർത്തു. വിജയ പുരയിൽ കോവിഡ് കുത്തിവെപ്പ് ക്യാമ്പിൽ പങ്കെടുക്കവേ ആണ് അവർ ഇങ്ങനെ പ്രതികരിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആദ്യം രാഗിണിയും പിന്നീട് മറ്റൊരു നടിയായ സഞ്ജന ഗൽറാണിയും അറസ്റ്റിലാകുന്നത്.
Read Moreമാളുകളും ഹോട്ടലുകളും ഷോപ്പിംഗ് കോപ്ലക്സുകളും തുറക്കണം;നിർദ്ദേശവുമായി സാങ്കേതിക ഉപദേശക സമിതി.
ബെംഗളൂരു : രണ്ടാം കോവിഡ് തരംഗത്തെ തുടർന്നുള്ള ലോക്ക്ഡൗണിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനിരിക്കുന്ന ജൂൺ 21 മുതൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കണമെന്ന നിർദ്ദേശവുമായി സാങ്കേതിക ഉപദേശക സമിതി. ഇരുന്നു കഴിക്കാൻ സൗകര്യത്തോടെ റസ്റ്റോറൻറുകളും മാളുകളും കല്യാണ മണ്ഡപങ്ങളും ബാർബർ ഷോപ്പുകളും ഷോപ്പിംഗ് കോംപ്ലക്സുകളും നിയന്ത്രിതമായി തുറക്കാൻ അനുവദിക്കണം. സിനിമാ തീയേറ്ററുകൾ, ക്ലബ് ഹൗസുകൾ, യോഗാ കേന്ദ്രങ്ങൾ, ജിമ്മുകൾ, ആരാധനാലയങ്ങൾ എന്നിവ തുറക്കുന്ന കാര്യം മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാൽ മതിയെന്നും സമിതി നിർദ്ദേശിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 % ൽ താഴെയുള്ള ജില്ലകൾക്ക്…
Read Moreകോവിഡ് രണ്ടാം തരംഗത്തിൽ 40 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.
ബെംഗളൂരു: 2020 -ൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയെ തുടർന്ന്ഏകദേശം ഒമ്പത് മാസത്തോളം നീണ്ടുനിന്ന അടച്ചിടൽ ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ തുടങ്ങിയ 2021, രണ്ടാം തരംഗത്തിൽ പാടെ തകർന്നടിഞ്ഞു എന്ന് കർണാടക ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സ് അഭിപ്രായപ്പെട്ടു. രണ്ടാം തരംഗത്തിൽ മാത്രം 75,000 കോടിയുടെ നഷ്ടമാണ് വ്യവസായമേഖല രേഖപ്പെടുത്തുന്നത്. മാത്രവുമല്ല മഹാമാരിയുടെ ആദ്യ വ്യാപനത്തെ തുടർന്ന് അവശേഷിച്ചിരുന്ന തൊഴിലാളി വിഭാഗത്തിലെ പകുതിയോളം പേർക്ക് രണ്ടാംതരംഗതോടുകൂടി ജോലി നഷ്ടപ്പെടുകയും ചെയ്തു എന്ന് എഫ് കെ സി സി ഐ പ്രസിഡണ്ട്…
Read Moreബെംഗളൂരു കലാപം;പ്രതികൾക്ക് ജാമ്യം.
ബെംഗളൂരു: നഗരത്തിൽ ഡി.ജെ. ഹള്ളി – കെ.ജി. ഹള്ളി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 115 പേർക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ.) അന്വേഷണത്തിന് 90 ദിവസം കൂടി നൽകിയ പ്രത്യേക കോടതിയുടെ ഉത്തരവ് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. നിശ്ചിതസമയം കഴിഞ്ഞിട്ടും അന്തിമ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾ നൽകിയ ഹർജിയിൽ സ്വാഭാവിക ജാമ്യമാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി അനുവദിച്ചത്. 90 ദിവസം കൂടി അനുവദിക്കുന്നത് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിന് തടസ്സമാകുമെന്നും കോടതി…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 5983 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.10685 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 3.77 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 10685 ആകെ ഡിസ്ചാര്‍ജ് : 2610157 ഇന്നത്തെ കേസുകള്‍ : 5983 ആകെ ആക്റ്റീവ് കേസുകള്‍ : 146726 ഇന്ന് കോവിഡ് മരണം : 138 ആകെ കോവിഡ് മരണം : 33434 ആകെ പോസിറ്റീവ് കേസുകള്‍ : 2790338 ഇന്നത്തെ പരിശോധനകൾ…
Read Moreകോവിഡ് മരണങ്ങളിൽ വിറങ്ങലിച്ചു നിന്ന നഗരത്തിന് ആശ്വാസം
ബെംഗളൂരു: കോവിഡ് മരണങ്ങളിൽ വിറങ്ങലിച്ചു നിന്ന നഗരത്തിന് ഇപ്പോൾ നേരിയ ആശ്വാസം. നഗരത്തിലെ മരണ നിരക്ക് കുറഞ്ഞതോടെ ഇതിൽ നിന്ന് ഏതാണ്ട് മോചനം നേടിക്കഴിഞ്ഞു എന്നു വേണം കരുതാൻ. ബുധനാഴ്ച 19 പേരാണ് നഗരത്തിൽ മരിച്ചത്. ദിവസം 300ലധികം പേർ കോവിഡ് ബാധിച്ചു മരിച്ച ജില്ലയാണിത്. കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതിനൊപ്പം മരണവും കുറഞ്ഞുവരുന്നത് സംസ്ഥാനത്തിന് വലിയ ആശ്വാസം പകരുന്നു. ഏതാനും ദിവസമായി കോവിഡ് മരണം കൂടി നിൽക്കുന്നത് മൈസൂരുവിലാണ്. ബുധനാഴ്ച ഇവിടെ 28 പേർ മരിച്ചു. എന്നാൽ സംസ്ഥാനത്ത് ബുധനാഴ്ച ബാഗൽകോട്ട്, ബീദർ, ചിത്രദുർഗ,…
Read Moreഐ.സി.യു. കിടക്കകൾക്കുവേണ്ടി ആശുപത്രിക്കുമുന്നിൽ ഇനി കാത്തിരിക്കേണ്ടി വരില്ല
ബെംഗളൂരു: ഒരു മാസം മുമ്പുവരെ ഐ.സി.യു. കിടക്കകൾക്കുവേണ്ടി ആശുപത്രിക്കുമുന്നിൽ കാത്തിരിക്കുന്ന രോഗികൾ പതിവുകാഴ്ചയായിരുന്നു. ഇത്തരം ദുരനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ ഐ.സി.യു. കിടക്കകൾ തയ്യാറാക്കണമെന്നാണ് ബി.ബി.എം.പി. വ്യക്തമാക്കുന്നത്. ആവശ്യത്തിന് ഐ.സി.യു. കിടക്കകളില്ലാത്ത സാഹചര്യമാണ് നഗരത്തിലുള്ളത്. അതിനാൽ മൂന്നാംഘട്ട കോവിഡ് വ്യാപനപ്രതിരോധത്തിന്റെ ഭാഗമായി നഗരത്തിൽ 4,500 ഐ.സി.യു. കിടക്കകളെങ്കിലും സജ്ജീകരിക്കേണ്ടിവരുമെന്ന് ബി.ബി.എം.പി.യുടെ ആരോഗ്യവിഭാഗം പറയുന്നു. മൂന്നുമാസത്തിനുള്ളിൽ ഐ.സി.യു. കിടക്കകളുടെ എണ്ണം കുത്തനെ വർധിപ്പിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ 1300 ഐ.സി.യു. കിടക്കകളാണ് നഗരത്തിലുള്ളത്. ആദ്യഘട്ടത്തിൽ ജനറൽ ആശുപത്രികളിലും കോർപ്പറേഷന്റെ കീഴിലുള്ള ആശുപത്രികളിലുമായിരിക്കും കിടക്കകൾ ഒരുക്കുക. സ്വകാര്യ സംഘടനകളുടേയും…
Read Moreഒഴിഞ്ഞു പോയവരുടെ തിരിച്ചു വരവും കാത്ത് പി.ജി. ഉടമകൾ
ബെംഗളൂരു: കോവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ താമസക്കാർ വാടകവീടുകളും പി.ജി.കളും ഒഴിവാക്കി സ്വദേശത്തേക്ക് മടങ്ങിയതിനെത്തുടർന്ന് കനത്ത നഷ്ടമാണ് ഉടമകൾ നേരിടുന്നത്. വീട്ടുടമകളും പേയിങ് ഗസ്റ്റ് സ്ഥാപനമുടമകളും നഗരത്തിൽ ലോക്ഡൗൺ ഇളവു ലഭിച്ചതോടെ പുതിയ താമസക്കാരെ കണ്ടെത്താനുള്ള പ്രയത്നത്തിലാണ്. വീടുകൾക്കുമുന്നിൽ ബോർഡുകൾ എഴുതിത്തൂക്കിയും സാമൂഹിക മാധ്യമങ്ങളിൽ പരസ്യംചെയ്തുമാണ് ഉടമകൾ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. 10 ശതമാനംവരെ വാടകയിൽ കിഴിവ് ലഭിക്കുമെന്ന് കാട്ടിയാണ് ഉടമകൾ പരസ്യങ്ങളിടുന്നത്. പോഷകസമ്പുഷ്ടമായ ഭക്ഷണവും വാഗ്ദാനംചെയ്യുന്നുണ്ട്. നഗരത്തിൽ വീടുകൾക്കും പി.ജി.കൾക്കും വാടകയും കുത്തനെ കുറഞ്ഞു. നേരത്തെയുണ്ടായിരുന്നതിന്റെ 10 മുതൽ 15 ശതമാനംവരെയാണ് കുറവുണ്ടായത്. സെക്യൂരിറ്റിതുകയിലും വലിയ…
Read Moreകോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ്
ബെംഗളൂരു: കുടുംബാരോഗ്യ ക്ഷേമവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിദേശത്ത് പോകുന്നവർക്ക് കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ് നൽകുമെന്ന് വ്യക്തമാക്കി. വിദേശത്ത് ജോലിക്കുപോകുന്നവർ, വിദ്യാഭ്യാസത്തിനുവേണ്ടി വിദേശത്ത് പോകുന്ന വിദ്യാർഥികൾ, ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോകുന്നവർ എന്നിവർക്കാണ് രണ്ടാം ഡോസ് വാക്സിൻ 28 ദിവസത്തിന് ശേഷം എടുക്കാൻ അനുമതിയുള്ളത്. മറ്റുള്ളവർക്ക് കേന്ദ്രസർക്കാരിന്റെ ഉത്തരവുപ്രകാരം 12 മുതൽ 16 ആഴ്ചകൾക്കിടയിലാകും രണ്ടാം ഡോസ് നൽകുക.സർക്കാർ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമാകും ക്യാമ്പ് നടത്തുക. പാസ്പോർട്ട് രജിസ്റ്റർ ചെയ്യാതെ ആദ്യ ഡോസ് സ്വീകരിച്ചവർക്കും രണ്ടാം ഡോസ്…
Read More