ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 7345 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.17913 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 4.35 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 17913 ആകെ ഡിസ്ചാര്‍ജ് : 2599472 ഇന്നത്തെ കേസുകള്‍ : 7345 ആകെ ആക്റ്റീവ് കേസുകള്‍ : 151566 ഇന്ന് കോവിഡ് മരണം : 148 ആകെ കോവിഡ് മരണം : 33296 ആകെ പോസിറ്റീവ് കേസുകള്‍ : 2784355 ഇന്നത്തെ പരിശോധനകൾ…
Read MoreDay: 16 June 2021
വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ച് യുവ വ്യവസായി; കള്ളി വെളിച്ചത്തായപ്പോൾ മാപ്പ്!
ബെംഗളൂരു : കോവിഡ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാൻ ചെസ്.കോം സംഘടിപ്പിച്ച ചെക്‌മെയ്റ്റ് കോവിഡ് സെലിബ്രിറ്റി എഡിഷനിൽ രസകരമായ വിവാദം. ലോക ചാമ്പ്യനായിരുന്നു വിശ്വനാഥന്‍ ആനന്ദുമായി കളിക്കാന്‍ ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍, പാട്ടുകാരായ അർജിത് സിങ്, അനന്യ ബിര്‍ള, ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ, സിനിമാ നിര്‍മാതാവ് സാജിദ് നാദിയദ്വാല, ടെക് സ്റ്റാര്‍ട്ടപ്പായ സെരോദ സഹ സ്ഥാപകൻ നിഖില്‍ കാമത്ത് എന്നിവരാണ് എത്തിയിരുന്നത്. അക്ഷയപാത്രം ഫൗണ്ടേഷന് വേണ്ടി 12 ലക്ഷം രൂപ സ്വരൂപിച്ച ഈ പരിപാടിയില്‍ നിഖില്‍ കാമത്ത് ആനന്ദിനെ തോല്‍പ്പിച്ചു. മത്സരത്തില്‍…
Read Moreനഗരത്തിൽ പ്രതിദിനം ഒരു ലക്ഷം പേർക്ക് പ്രതിരോധകുത്തിവെപ്പ് നൽകാനൊരുങ്ങി ബിബിഎംപി.
ബെംഗളൂരു: പ്രതിദിന പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണം ഒരുലക്ഷം എത്തിക്കാൻ ബിബിഎംപി ഒരുങ്ങുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 12 ലക്ഷം പേർക്ക് പ്രതിരോധകുത്തിവയ്പ് നൽകാനാണ് ബിബിഎംപി പദ്ധതിയിട്ടിരിക്കുന്നത്. ഇതുപ്രകാരം ജൂൺ മാസാവസാനത്തോടെ നഗരത്തിൽ 45 ലക്ഷം പ്രതിരോധകുത്തിവയ്പ്പ് പൂർത്തിയാക്കാനാണ് ബിബിഎംപി പദ്ധതിയിട്ടിരിക്കുന്നത് എന്ന് ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. നഗരത്തിൽ 91 ലക്ഷത്തോളം പേരാണ് ആകെ ജനസംഖ്യയിൽ 18 വയസ്സ് പ്രായത്തിന് മുകളിൽ ഉള്ളതായി കണക്കാക്കപ്പെടുന്നത്. ഇതിൽ 50 ശതമാനം പ്രതിരോധ കുത്തിവെപ്പ് ജൂൺ മാസത്തിൽ തന്നെ ഉറപ്പുവരുത്താനാണ് പദ്ധതി. സംസ്ഥാനത്തൊട്ടാകെ ഒന്നര കോടിയോളം ജനങ്ങൾ…
Read Moreകോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം കാന്തികശക്തി ലഭിച്ചെന്ന് യുവതി
ബെംഗളൂരു: കഴിഞ്ഞ ദിവസമാണ് ഒരു ഉഡുപ്പി സ്വദേശി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിന് ശേഷം തന്റെ ശരീരത്തിൽ കാന്തികശക്തി ലഭിച്ചെന്ന അവകാശവാദവുമായി വന്നത്. എന്നാൽ ഇപ്പോൾ അതേ അവകാശവാദവുമായി വന്നിരിക്കുകയാണ് നഗരത്തിലെ ഒരു യുവതി. കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം കാന്തികശക്തി ലഭിച്ചെന്ന അവകാശവാദവുമായി ജ്യോതി എന്ന യുവതിയാണ് എത്തിയിരിക്കുന്നത്. ജ്യോതി ഏപ്രിൽ 26നാണ് കോവാക്സിൻ സ്വീകരിച്ചത്. വാക്സിൻ എടുത്തവരിൽ കാന്തിക ശക്തി എന്ന റിപ്പോർട്ടുകൾ പത്രത്തിൽ വായിച്ചതിന് ശേഷം അടുക്കളയിൽ എത്തി ഫോർക്ക് കയ്യിൽ വെച്ചപ്പോൾ അത് ഇരുന്നതായി ജ്യോതി പറയുന്നു. താക്കോലും ശരീരത്തിൽ…
Read Moreനാട്ടിലേക്ക് അതിവിദഗ്ധമായി മദ്യം കടത്തിയ മലയാളിക്ക് പറ്റിയ അക്കിടി
ബെംഗളൂരു: കേരളത്തിൽ ലോക്ഡൗൺ കാലത്ത് മദ്യശാലകള്‍ അടഞ്ഞു കിടക്കുന്നതിനാൽ നാട്ടിലേക്ക് സുഹൃത്തിന് വേണ്ടി അതിവിദഗ്ധമായി മദ്യം കടത്തിയ നഗരത്തിലെ ഒരു മലയാളിക്ക് അക്കിടി പറ്റി. നഗരത്തിൽ നിന്ന് തപാല്‍ മാര്‍ഗം അയച്ചുകൊടുത്ത മദ്യക്കുപ്പികള്‍ കിട്ടിയത് എക്സൈസ് സംഘത്തിന്റെ കൈയില്‍. മദ്യത്തോടൊപ്പം ‘ടച്ചിങ്സായി’ അല്‍പ്പം മിക്സ്ചറും അയച്ചതോടെയാണ് സംഗതി വെളിച്ചെത്തായത്. മിക്സ്ചര്‍ ഉണ്ടായിരുന്നതിനാല്‍ പാഴ്സല്‍ എലി കരണ്ടു. ഇതോടെ സംഗതി പുറത്തായി. എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിലെത്തിയ പാഴ്സലില്‍ മദ്യമാണെന്ന് കണ്ടെത്തിയതോടെ അധികൃതര്‍ വിവരം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ടി.എ. അശോക് കുമാറിനെ അറിയിച്ചു. തുടര്‍ന്ന്…
Read Moreഈ മാസം 21നു ശേഷം കൂടുതൽ ഇളവുകൾ അനുവദിച്ചേക്കും
ബെംഗളൂരു: സംസ്ഥാനത്ത് ഈ മാസം 21നു ശേഷം കൂടുതൽ ലോക്ഡൗൺ ഇളവുകൾ അനുവദിച്ചേക്കും. കോവിഡ് വ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തി രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി. ആദ്യഘട്ട ഇളവുകൾ പ്രഖ്യാപിച്ചത് പോലെതന്നെ കോവിഡ് സാങ്കേതിക സമിതി സർക്കാരിനു നൽകുന്ന ഉപദേശമനുസരിച്ചായിരിക്കും തീരുമാനം എടുക്കുന്നത്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായും സംസ്ഥാനത്തെ മുതിർന്ന മന്ത്രിമാരുമായും ചർച്ച നടത്തിയതിന് ശേഷം ഈ ആഴ്ച്ച അവസാനം തന്നെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തി. നിലവിൽ ബെംഗളൂരു ഉൾപ്പെടെ 20 ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ…
Read Moreനഗരത്തിൽ രോഗവ്യാപനം തടയാൻ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
ബെംഗളൂരു: നഗരത്തിൽ രോഗവ്യാപനം തടയാൻ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബി.ബി.എം.പി. വാണിജ്യ സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശം – കടകളിൽ സാമൂഹിക അകലം പാലിച്ചുവേണം വാങ്ങാനെത്തുന്നവരെ പ്രവേശിപ്പിക്കാൻ. – ആളുകളെ പ്രവേശിപ്പിക്കുന്നതിന് ടോക്കൺ സംവിധാനം ഏർപ്പെടുത്തുന്നതും പരിഗണിക്കണം. – അനാവശ്യമായി ഉപഭോക്താക്കൾ സാധനങ്ങളിൽ തൊടുന്നതും എടുക്കുന്നതും പ്രോത്സാഹിപ്പിക്കരുത്. – തെരുവുകളിൽ ആൾക്കൂട്ടമുണ്ടാകുന്നതിനാൽ കടകളിലും മറ്റുസ്ഥാപനങ്ങളിലും ഇളവുകളോ മറ്റുസൗജന്യങ്ങളോ നൽകരുത്. – നിർദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കടയുടമയ്ക്കെതിരേ കേസെടുക്കുമെന്നും ബി.ബി.എം.പി. അറിയിച്ചു. റെസിഡൻഷ്യൽ അസോസിയേഷനുകൾക്കുള്ള നിർദ്ദേശങ്ങൾ – കുട്ടികളെ കൂട്ടമായി പുറത്ത് കളിക്കാൻ അനുവദിക്കരുത് – ഒരറിയിപ്പ് ഉണ്ടാകുന്നത്…
Read Moreബാറുകളിൽ നിന്നും ക്ലബ്ബുകളിൽ നിന്നും മദ്യം പാർസലായി ലഭിക്കും.
ബെംഗളൂരു : മറ്റൊരു സ്ഥാപനത്തിൻ്റെ ഭാഗമല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന റീട്ടെയിൽ ഔട്ട് ലെറ്റുകൾക്ക് മാത്രമായിരുന്നു ഇതുവരെ മദ്യം പാർസലായി നൽകാൻ അനുമതി ഉണ്ടായിരുന്നത്, ആ അനുമതി ബാറുകൾക്കും ക്ലബ്ബുകൾക്കും കൂടി നൽകി പുതിയ ഉത്തരവ് പുറത്തിറങ്ങി. നഗരത്തിലെ ബാറുകളിൽ നിന്നും ക്ലബുകളിൽ നിന്നും ആവശ്യക്കാർക്ക് മദ്യം പർസലായി വാങ്ങാം എന്നാൽ ഇരുന്ന് മദ്യപിക്കുന്നതടക്കുള്ള മറ്റൊരു പ്രവർത്തനവും അനുവദിക്കില്ലെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ മദ്യം ലഭ്യമാകും.
Read Moreഎറണാകുളം ഇൻ്റർസിറ്റി, മൈസൂരു-ബെംഗളൂരു-കൊച്ചുവേളി തീവണ്ടികൾ നാളെ മുതൽ.
ബെംഗളൂരു: കോവിഡ് ലോക്ക്ഡൗൺ കാരണം മാസങ്ങളായി നിർത്തിവച്ചിരുന്ന മൈസൂരു- ബെംഗളൂരു-കൊച്ചുവേളി (06315-16), ബെംഗളൂരു-എറണാകുളം (02677-78) തീവണ്ടി നാളെ മുതൽ സർവ്വീസ് ആരംഭിക്കും. ഉച്ചക്ക് 12.50 ന് മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി മണ്ഡ്യ, രാമനഗര, കെങ്കേരി, ബെംഗളൂരു സിറ്റി, കൻ്റോൺമെൻ്റ്, കെ.ആർ.പുരം, വൈറ്റ് ഫീൽഡ്, ബംഗാരപ്പേട്ട് എന്നിവിടങ്ങളിൽ നിർത്തും. രാവിലെ 6.10 ന് സിറ്റിയിൽ നിന്ന് പുറപ്പെടുന്ന എറണാകുളം ഇൻ്റർ സിറ്റിക്ക് കൻ്റോൺമെൻ്റ്, കർമലാറാം, ഹൊസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. ഇതോടെ നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളുടെ എണ്ണം 4 ആയി. കന്യാകുമാരി എക്സ്പ്രസ്…
Read More