ഈ മാസം 21നു ശേഷം കൂടുതൽ ഇളവുകൾ അനുവദിച്ചേക്കും

ബെംഗളൂരു: സംസ്ഥാനത്ത് ഈ മാസം 21നു ശേഷം കൂടുതൽ ലോക്ഡൗൺ ഇളവുകൾ അനുവദിച്ചേക്കും. കോവിഡ് വ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തി രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി.

ആദ്യഘട്ട ഇളവുകൾ പ്രഖ്യാപിച്ചത് പോലെതന്നെ കോവിഡ് സാങ്കേതിക സമിതി സർക്കാരിനു നൽകുന്ന ഉപദേശമനുസരിച്ചായിരിക്കും തീരുമാനം എടുക്കുന്നത്.

ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായും സംസ്ഥാനത്തെ മുതിർന്ന മന്ത്രിമാരുമായും ചർച്ച നടത്തിയതിന് ശേഷം ഈ ആഴ്ച്ച അവസാനം തന്നെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

നിലവിൽ ബെംഗളൂരു ഉൾപ്പെടെ 20 ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നത്. കോവിഡ് വ്യാപനം രൂക്ഷമായ 11 ജില്ലകളിൽ ഇളവുകളില്ലാതെ ലോക്ഡൗൺ 21 വരെ നീട്ടിയിട്ടുമുണ്ട്.

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 5000-ൽ താഴെയും രോഗസ്ഥിരീകരണ നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയുമെത്തിയാൽ ലോക് ഡൗൺ ഇളവുകൾ ഏർപ്പെടുത്താമെന്നാണ് കോവിഡ് സാങ്കേതിക സമിതിയുടെ നിർദേശം. ചൊവ്വാഴ്ച രോഗസ്ഥിരീകരണനിരക്ക് 3.80 ശതമാനവും രോഗബാധിതരുടെ എണ്ണം 5041 ആണ് റിപ്പോർട്ട് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts