നഗരത്തിൽ രോഗവ്യാപനം തടയാൻ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ബെംഗളൂരു: നഗരത്തിൽ രോഗവ്യാപനം തടയാൻ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബി.ബി.എം.പി.

വാണിജ്യ സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശം

– കടകളിൽ സാമൂഹിക അകലം പാലിച്ചുവേണം വാങ്ങാനെത്തുന്നവരെ പ്രവേശിപ്പിക്കാൻ.

– ആളുകളെ പ്രവേശിപ്പിക്കുന്നതിന് ടോക്കൺ സംവിധാനം ഏർപ്പെടുത്തുന്നതും പരിഗണിക്കണം.

– അനാവശ്യമായി ഉപഭോക്താക്കൾ സാധനങ്ങളിൽ തൊടുന്നതും എടുക്കുന്നതും പ്രോത്സാഹിപ്പിക്കരുത്.

– തെരുവുകളിൽ ആൾക്കൂട്ടമുണ്ടാകുന്നതിനാൽ കടകളിലും മറ്റുസ്ഥാപനങ്ങളിലും ഇളവുകളോ മറ്റുസൗജന്യങ്ങളോ നൽകരുത്.

– നിർദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കടയുടമയ്ക്കെതിരേ കേസെടുക്കുമെന്നും ബി.ബി.എം.പി. അറിയിച്ചു.

റെസിഡൻഷ്യൽ അസോസിയേഷനുകൾക്കുള്ള നിർദ്ദേശങ്ങൾ

– കുട്ടികളെ കൂട്ടമായി പുറത്ത് കളിക്കാൻ അനുവദിക്കരുത്

– ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കരുത്.

– പിറന്നാൾ ഉൾപ്പെടെയുള്ള ആഘോഷങ്ങളും സംഘടിപ്പിക്കരുത്.

– പുതിയ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് അതത് റെസിഡൻഷ്യൽ അസോസിയേഷനുകൾ ഉറപ്പ്‌ വരുത്തണം

നഗരത്തിലെ പാർക്കുകളിൽ വരുന്നവർ

– കളിസ്ഥലങ്ങളിലും പാർക്കുകളിലും കുട്ടികൾ കൂട്ടമായി കളിക്കുന്നതിന് വിലക്ക്.

– നടക്കാനിറങ്ങുമ്പോൾ വിവിധയിടങ്ങളിൽ കൂടിനിന്ന് സംസാരിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

– പാർക്കുകളിൽ നടക്കാനിറങ്ങുന്നവർ നിർബന്ധമായും മുഖാവരണം ധരിക്കണം.

– രാവിലെയും വൈകീട്ടും പാർക്കുകളിലും തടാകങ്ങളോടുചേർന്ന പ്രദേശങ്ങളിലും പരിശോധന നടത്താൻ മാർഷൽമാരെ നിയോഗിച്ചു.

ഓട്ടോറിക്ഷകളിൽ കയറുന്നവർക്ക്

– മുഖാവരണമില്ലാത്ത യാത്രക്കാരെ ഓട്ടോയിൽ കയറാൻ ഡ്രൈവർമാർ അനുവദിക്കരുത്.

– ഡ്രൈവർമാർ എത്രയുംവേഗം രണ്ടുഡോസ് വാക്സിനുകളും സ്വീകരിക്കണം.

– പരമാവധി രണ്ടുയാത്രക്കാരെ മാത്രമേ കയറ്റാൻ അനുമതിയുള്ളൂ.

– യാത്രക്കാരുടെയും ഡ്രൈവറുടെയും കാബിനുകൾ പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് വേർതിരിക്കണം.

– യാത്രകഴിഞ്ഞാൽ അണുനശീകരണം നടത്തിയതിനുശേഷമേ വീണ്ടും യാത്രക്കാരെ കയറ്റാൻ അനുമതിയുള്ളൂ.

ഹോസ്റ്റലുകൾക്കും പേയിങ് ഗസ്റ്റ് സ്ഥാപനങ്ങൾക്കുമുള്ള നിർദ്ദേശം

– 115 ചതുരശ്ര അടി വിസ്തീർണമുള്ള മുറിയിൽ പരമാവധി രണ്ടുപേർക്കാണ് താമസിക്കാൻ അനുമതി.

– ഹോസ്റ്റലിലും പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിലും (പി.ജി.കൾ) കഴിയുന്ന വിദ്യാർഥികൾ ക്ലാസില്ലെങ്കിൽ ഹോസ്റ്റലിൽ തുടരരുത്.

– പി.ജി.ഉടമകളും ഹോസ്റ്റലുകളും വിദ്യാർഥികളെ നിർബന്ധപൂർവം ഇറക്കിവിടരുത്.

– വിദ്യാർഥികളെ നിർബന്ധപൂർവം ഇറക്കിവിടുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us