സ്വാതന്ത്ര്യദിന പുഷ്പോൽസവം ആഗസ്റ്റ് 4 ന് ലാൽബാഗിൽ ആരംഭിക്കും.

ബെംഗളൂരു :സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  എല്ലാവർഷവും നടത്താറുള്ള പുഷ്പോൽസവം ആഗസ്റ്റ് 4 ന് ലാൽബാഗിൽ ആരംഭിക്കും ആഗസ്റ്റ് 15 ന് അവസാനിക്കും.രാഷ്ട്ര കവി കുവെംപുവിന്റെ ജൻമദേശമായ ശിവമോഗയിലെ കുവെംപു മലനാടിന്റെ മാതൃകയാണ് ഗ്ലാസ് ഹൗസിലെ ഈ വർഷത്തെ പ്രധാന ആകർഷണം.

കർണാടക ഹോൾടികൾച്ചർ വകുപ്പ്, മൈസൂരു ഹോൾടി കൾചർ വകുപ്പ്, കന്നഡ സാംസ്കാരിക വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കു വെം പു മലനാട് ഒരുക്കുന്നത്.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

കുപ്പാളിയിലെ കു വെം പു വിന്റെ വസതി, കവിശാല, മ്യൂസിയം, ഗ്രാമീണ കാഴ്ച്ചകൾ എന്നിവയാണ് മുന്ന് ലക്ഷം ഡച്ച് റോസാ പൂക്കൾ കൊണ്ട് നിർമ്മിക്കുക എന്ന് ഹോൾ ടികൾ ചർ വകുപ്പ് അറിയിച്ചു.

എല്ലാ ദിവസവും വൈകുന്നേരം കു വെം പുവിന്റെ രാമായണ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള കൃതികളെ കുറിച്ചുള്ള പ്രഭാഷണവും ഉണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts