സൌജന്യ സ്മാര്‍ട്ട്‌ ഫോണുമായി ജിയോ.

മുംബൈ :ടെ ലികോം മേഖലയിലൂടെ ഞെട്ടിക്കുകയാണ് വീണ്ടും മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവുമധികും ആളുകൾ ഇന്റർനെറ്റിനായി ഉപയോഗിക്കുന്ന ജിയോ സിമ്മിന് പുറമെ പുതിയ ഫോണുകളുമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. പൂർണമായും സൗജന്യമായാണ് ഇത് ലഭിക്കുക എന്നതാണ് ജിയോ ഇന്റിലിജൻസ് സ്മാർട്ട് ഫോണിന്റെ സവിശേഷത്.

ഫീച്ചർ ഫോണുകളാണ് ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത്. ഫോൺലഭ്യമാകാൻ 1500 രൂപ മുടക്കേണ്ടിവരും. എന്നാൽ, മൂന്ന് വർഷത്തിനകം ഇത് തിരിച്ചു നൽകും. വോയ്സ് കോളും, സന്ദേശങ്ങളും സൗജന്യമാണ്. നിലവിൽ ഇന്റർനെറ്റിന് മാത്രമാണ് പണം നൽകേണ്ടതുള്ളത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ 40ാമത് എജിഎം മീറ്റിങ്ങിലാണ് മുകേഷ് അംബാനി രാജ്യത്തെ മുകേഷ് അംബാനി ഞെട്ടിച്ചിരിക്കുന്നത്.

 ഇന്ത്യയിൽ 50 ശതമാനവും ഫീച്ചർ ആണ് ഉപയോഗിക്കുന്നത്. ഇവരെ ലക്ഷ്യം വച്ചാണ് പുതിയ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇന്റിലിജൻസ് സ്മാർട്ട് ഫോൺ എന്നാണ് മുകേഷ് അംബാനി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പൂർണമായും സാധാരണക്കാരെ ലക്ഷ്യം വച്ചാണ് ജിയോ ഇന്റലിജൻസ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഫോണിന് ആവശ്യമായ എല്ലാ ഘടകങ്ങളും തദ്ദേശീയമായി നിർമ്മിച്ചതാണെന്നും അംബാനി പറഞ്ഞു.

ആദ്യമായാണ് ഒരു മൊബൈൽ കമ്പനി ഫീച്ചർ ഫോൺ സൗജന്യമായി നൽകുന്നത്. ജിയോ ഫോൺ ഉപഭോഗ്താക്കൾ 153 രൂപ മാസം റീച്ചാർജ് ചെയ്താൽ അൺലിമിറ്റഡ് ഡാറ്റയും വോയിസ് കോളും ലഭിക്കും.

  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ
  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
[masterslider id="10"]

Related posts