നാട്ടിലേക്ക് അതിവിദഗ്ധമായി മദ്യം കടത്തിയ മലയാളിക്ക് പറ്റിയ അക്കിടി

ബെംഗളൂരു: കേരളത്തിൽ ലോക്ഡൗൺ കാലത്ത് മദ്യശാലകള്‍ അടഞ്ഞു കിടക്കുന്നതിനാൽ നാട്ടിലേക്ക് സുഹൃത്തിന് വേണ്ടി അതിവിദഗ്ധമായി മദ്യം കടത്തിയ നഗരത്തിലെ ഒരു മലയാളിക്ക്
അക്കിടി പറ്റി.

നഗരത്തിൽ നിന്ന് തപാല്‍ മാര്‍ഗം അയച്ചുകൊടുത്ത മദ്യക്കുപ്പികള്‍ കിട്ടിയത് എക്സൈസ് സംഘത്തിന്റെ കൈയില്‍. മദ്യത്തോടൊപ്പം ‘ടച്ചിങ്സായി’ അല്‍പ്പം മിക്സ്ചറും അയച്ചതോടെയാണ് സംഗതി വെളിച്ചെത്തായത്.

മിക്സ്ചര്‍ ഉണ്ടായിരുന്നതിനാല്‍ പാഴ്സല്‍ എലി കരണ്ടു. ഇതോടെ സംഗതി പുറത്തായി. എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിലെത്തിയ പാഴ്സലില്‍ മദ്യമാണെന്ന് കണ്ടെത്തിയതോടെ അധികൃതര്‍ വിവരം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ടി.എ. അശോക് കുമാറിനെ അറിയിച്ചു.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

തുടര്‍ന്ന് എറണാകുളം അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍. രാംപ്രസാദിന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘം പാഴ്സല്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മദ്യം തപാൽ വഴി അയച്ചതിനാൽ അയച്ചയാളുടേയും വാങ്ങേണ്ട ആളുടേയും വിലാസവും ഫോണ്‍ നമ്ബറും എല്ലാം പാഴ്‌സലിൽ ഭദ്രമായതിനാല്‍
ആളെ കണ്ടെത്തുന്നത് എക്സൈസിനു ബുദ്ധിമുട്ടുണ്ടാവില്ല.

സംസ്ഥാനത്ത് നിന്ന് മദ്യം കേരളത്തിലേക്ക് പല രീതികളില്‍ മദ്യകടത്തുകാര്‍ എത്തിക്കുന്നുണ്ട്. പലപ്പോഴും ഇതു അധികൃതര്‍ പിടുകൂടുന്നുമുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനയിലാണ് ഇവ പിടികൂടാറുള്ളത്. എന്നാല്‍ ഇത്തവണ രഹസ്യം പരസ്യമാക്കിയത് എലിയാണെന്ന് മാത്രം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
[masterslider id="10"]

Related posts