ബെംഗളൂരു: കുട്ടികളിൽ കോവിഡ് ബാധിച്ച് കഴിഞ്ഞാലും ലക്ഷണങ്ങൾ പ്രകടമാവുന്നില്ല എന്നത് വ്യാപന സാധ്യത വർധിപ്പിക്കുമെന്ന് നീതി ആയോഗ് അംഗം വി കെ പോൾ. കോവിഡ് ബാധിച്ച കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമാവുന്നില്ല എന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാവുന്നത് എന്നും അദ്ദേഹം പറഞ്ഞു. മൂന്നാം കോവിഡ് തരംഗം ഉണ്ടായാൽ അത് കുട്ടികളേയും ബാധിച്ചേക്കും എന്ന മുന്നറിയിപ്പ് വിദഗ്ധർ നൽകിയിരുന്നു. കുട്ടികളിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടമാവാത്തതോടെ മറ്റുള്ളവരിലേക്ക് ഇത് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. 10 വയസിന് മുകളിലുള്ള കുട്ടികളിലാണ് കൂടുതലായും വൈറസ് ബാധ എന്നാണ് സെറോ സർവേ റിപ്പോർട്ടിൽ…
Read MoreMonth: May 2021
നഗരത്തിൽ കോവിഡ് രോഗികൾക്കുള്ള മരുന്ന് മോഷണം കൂടുന്നു
ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികൾക്ക് കുത്തിവെക്കുന്ന റെംഡെസിവിർ മരുന്ന് മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ ഡോക്റ്റർമാർ നഴ്‌സ് എന്നിവർ പിടിയിലയതിന് പിന്നാലെ ഇപ്പോൾ റെയിൽവേ ആശുപത്രിയിൽനിന്ന് റെംഡെസിവിർ മരുന്ന്മോഷ്ടിച്ച നാല് റെയിൽവേ ജീവനക്കാരും പിടിയിൽ. പിടിയിലായവരിൽ ഒരാൾ കരാർ ജീവനക്കാരനും മറ്റു മൂന്നുപേർ സ്ഥിരം ജീവനക്കാരുമാണ്. ആശുപത്രിയിൽനിന്ന് കോവിഡ് രോഗികൾക്ക് കുത്തിവെക്കാൻ നൽകുന്ന മരുന്ന് മോഷ്ടിച്ചശേഷം പുറത്തുള്ളവർക്ക് കൂടിയവിലയ്ക്ക് വിൽക്കുകയായിരുന്നു. നാലുപേരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. കഴിഞ്ഞ ദിവസം സമാന രീതിയിൽ റെംഡെസിവിർ മരുന്ന്…
Read Moreഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന നൽകി മലങ്കര ഓർത്തഡോക്സ് സഭ.
ബെംഗളൂരു : മലങ്കര ഓർത്തഡോക്സ് സഭയുടെ ബെംഗളൂരു ഭദ്രാസനം നടത്തി വരുന്ന കോവിഡ് 19 അനുബന്ധ ചാരിറ്റി പ്രൊജക്റ്റുകളുടെ ഭാഗമായി 5 ഓക്സിജൻ കോണ്സെൻട്രേറ്റർ മെഷീനുകൾ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയെക്കു (BBMP) സംഭാവന നൽകി. ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനിയും ഭദ്രാസന സെക്രട്ടറി വന്ദ്യ. സന്തോഷ് സാമുവേൽ അച്ഛനും മെഷീനുകൾ BBMP ജോയിന്റ് കമ്മീഷണർ മിസ്സിസ്. പല്ലവി കെ.ആർ.ന് കൈമാറി. കൂടാതെ 2 ഓക്‌സിജൻ കോണ്സന്ട്രേറ്റർ മെഷീനുകൾ ബെംഗളൂരു ഓർത്തഡോക്സ് ഭദ്രാസന അരമനയിലും എത്തിയിട്ടുണ്ട്. ഇതു ഭദ്രസനത്തിലെ…
Read Moreറെംഡിസിവിർ മോഷണം;4 റെയിൽവേ ജീവനക്കാരെ പിടികൂടി.
ബെംഗളൂരു: റെംദേസിവിർ മരുന്ന് മോഷ്ടിച്ച് മറിച്ച് വിറ്റതിന്, നഗരത്തിലെ ഡിവിഷണൽ റെയിൽവേ ആശുപത്രിയിൽ ജോലി ചെയ്യുന്ന നാല് റെയിൽവേ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരുവിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) സ്ഥിരീകരിച്ചു. ആർ പി എഫ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് പ്രതികളിൽ ഒരു കരാർ തൊഴിലാളിയും മൂന്ന് ഗ്രൂപ്പ് സി / ഡി ജോലിക്കാരും ഉൾപ്പെടുന്നു. പ്രതികളെയെല്ലാം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് റെയ്ഡ് നടത്തിയ ശേഷം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായും അവർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിച്ചതായും സൗത്ത് വെസ്റ്റേൺ റെയിൽവേ സ്ഥിരീകരിച്ചു.
Read Moreഗർഭിണിയായ വനിതാ പോലീസ് സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ച് മരിച്ചു.
ബെംഗളൂരു: കോലാർ ജില്ലയിൽ വനിത പോലീസ് സബ് ഇൻസ്പെക്ടർ ചൊവ്വാഴ്ച കോവിഡ് 19 ബാധിച്ചു മരിച്ചു. ഏഴുമാസം ഗർഭിണിയായിരുന്നു. 28 കാരിയായ ഷാമിലി കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കോലാറിലെ ആർ എം ജലപ്പ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് ഇഷികേശ് സോൺവാനെ പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലാണ് ഷാമിലിയെ നിയമിച്ചിരുന്നത്. “അവർ ഏഴുമാസം ഗർഭിണിയായിരുന്നു. ഗർഭിണി ആയിരുന്നതിനാൽ അവർക്ക് വാക്സിനേഷൻ നൽകിയില്ല,” എന്ന് അദ്ദേഹം പറഞ്ഞു. മരണത്തിൽ അനുശോചിച്ച് പോലീസ് ഡയറക്ടർ ജനറൽ പ്രവീൺ സൂദ് ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് കോവിഡിന് കീഴടങ്ങുന്ന പോലീസ് കുടുംബത്തിലെ ഏറ്റവും പ്രായം…
Read Moreഡി.ആർ.ഡി.ഒ.വികസിപ്പിച്ച 2 ഡിജി മരുന്ന് വാങ്ങി സൗജന്യമായി വിതരണം ചെയ്യാൻ ജെ.ഡി.എസ്.
ബെംഗളൂരു: കോവിഡ് 19 ചികിത്സയ്ക്കായി ഡി ആർ ഡി ഒ വികസിപ്പിച്ച 2 ഡിജി മരുന്ന് വാങ്ങി ആളുകൾക്ക് വിതരണം ചെയ്യുന്നതിനെക്കുറിച്ച് ജനതാദൾ (എസ്) ആലോചിച്ചിരുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച പാർട്ടി എം എൽ എമാരുമായി നടത്തിയ ഡിജിറ്റൽ മീറ്റിങ്ങിൽ മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിതന്റെ പാർട്ടി അംഗങ്ങളോട് ഇക്കാര്യം പറഞ്ഞിരുന്നു. മരുന്നിന്റെ കാര്യക്ഷമത മനസിലാക്കാൻ പാർട്ടി കാത്തിരിക്കുകയാണെന്ന് കുമാരസ്വാമി പറഞ്ഞു. അതേസമയം, ജെഡി (എസ്) നേതാവും മുൻ എം എൽ സിയുമായ ടി.എ. ശരവണ വിക്ടോറിയ ഹോസ്പിറ്റലിന് സമീപം ഒരു സൗജന്യ മൊബൈൽ കാന്റീൻ സേവനം ആരംഭിച്ചു. മാർക്കറ്റിലേക്കും പരിസര പ്രദേശങ്ങളിലേക്കും വരുന്നവർക്ക്…
Read Moreനഗര ജില്ലയിൽ ആകെ കോവിഡ് മരണ സംഖ്യ 10000 കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 30309 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.58395 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 32.50 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 58395 ആകെ ഡിസ്ചാര്‍ജ് : 1674487 ഇന്നത്തെ കേസുകള്‍ : 30309 ആകെ ആക്റ്റീവ് കേസുകള്‍ : 575028 ഇന്ന് കോവിഡ് മരണം : 525 ആകെ കോവിഡ് മരണം : 22832 ആകെ പോസിറ്റീവ് കേസുകള്‍ : 2272374 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തില്‍ ഇന്ന് 31,337 പേര്‍ക്ക് കോവിഡ്.
കേരളത്തില്‍ ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read Moreനാലാമത്തെ ഓക്സിജൻ എക്സ്പ്രസ് നഗരത്തിലെത്തി.
ബെംഗളൂരു: സംസ്ഥാനത്തേക്ക് മെഡിക്കൽ ഓക്സിജനുമായി വരുന്ന നാലാമത്തെ ഓക്സിജൻ എക്സ്പ്രസ്സ് ചൊവ്വാഴ്ച ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ എത്തി. ജാർഖണ്ഡിലെ ടാറ്റാനഗറിൽ നിന്ന് തിങ്കളാഴ്ച്ച പുറപ്പെട്ടതാണ് ഈ ഓക്സിജൻ എക്സ്പ്രസ്സ്. രാവിലെ 8.45 ന് ബെംഗളൂരുവിലെത്തിയ ട്രെയിനിൽ ആറ് ക്രയോജനിക് കണ്ടൈനേഴ്സിൽ ആയി 120 ടൺ എൽ എം ഒ (ലിക്വിഡ് മെഡിക്കൽ ഓക്സിജൻ) ഉള്ളതായി സൗത്ത് വെസ്റ്റേൺ റെയിൽവേ സ്ഥിരീകരിച്ചു. ഇതോടെ 480 മെട്രിക് ടൺ ഓക്സിജൻ ജാർഖണ്ഡിൽ നിന്നും ഒഡീഷയിൽ നിന്നും സംസ്ഥാനത്തേക്ക് ഇത് വരെ എത്തിയിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തിൽ മെഡിക്കൽ ഓക്സിജന്റെ അപര്യാപ്തതയിൽ സംസ്ഥാനത്തിന് ആശ്വാസകരമായ വാർത്തയാണ് ഇത്.
Read Moreഎട്ട് കോടി തട്ടിയ മലയാളി പിടിയിലായത് എച്ച്.എസ്.ആർ. ലേഔട്ടിൽ നിന്ന്
ബെംഗളൂരു: എട്ട് കോടി രൂപ തട്ടിയ കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മലയാളിയായ വിജീഷ് വര്‍ഗീസ് പിടിയിലായത് എച്ച്.എസ്.ആർ. ലേഔട്ടിലെ ഒരു ഫ്ലാറ്റിൽ നിന്ന്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് മുൻപ് ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന ഇയാൾ ഫ്ലാറ്റ് വടകയ്ക്കെടുത്തത്. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാള്‍ക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. തട്ടിപ്പ് നടന്ന പത്തനംതിട്ട കാനറ ബാങ്കിലെ ക്ലര്‍ക്കായിരുന്നു പത്താനപുരം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്. ഫെബ്രുവരി മാസത്തില്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവില്‍…
Read More