66 മരണം;പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 15000ന് അടുത്ത്;ആകെ ആക്റ്റീവ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 14738 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.3591 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 11.38%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3591 ആകെ ഡിസ്ചാര്‍ജ് : 999958 ഇന്നത്തെ കേസുകള്‍ : 14738 ആകെ ആക്റ്റീവ് കേസുകള്‍ : 96561 ഇന്ന് കോവിഡ് മരണം : 66 ആകെ കോവിഡ് മരണം : 13112 ആകെ പോസിറ്റീവ് കേസുകള്‍ : 1109650 ഇന്നത്തെ പരിശോധനകൾ :…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34% ;കേരളത്തിൽ ഇന്ന് 8126 പേര്‍ക്ക് കോവിഡ്.

കേരളത്തിൽ ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും…

Read More

കെ.എസ്.ആർ.ടി.സി.പണിമുടക്ക്; പ്രതിഷേധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്പർ താരം.

ബെംഗളൂരു: കർണാടകയിലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ വിവിധ ജീവനക്കാരുടെ യൂണിയനുകൾ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് ഒൻപതാം ദിവസവും തുടരുന്നതിനിടെ, പണിമുടക്ക് പിൻവലിക്കണമെന്ന് നടൻ യാഷ് തൊഴിലാളികളോട് അഭ്യർത്ഥിച്ചു. കെ‌എസ്‌ആർ‌ടി‌സി ജീവനക്കാരുടെ ഫെഡറേഷന് എഴുതിയ തുറന്ന കത്തിലാണ് താരം തന്റെ ആശങ്ക ഉന്നയിച്ചത്. തന്റെ  ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽസിൽ വഴിയാണ് അദ്ദേഹം പ്രസ്തുത കത്ത് പുറത്തുവിട്ടത് .യാഷിന്റെ പിതാവ് തുടക്കത്തിൽ കെ‌എസ്‌ആർ‌ടി‌സിയിലും പിന്നീട് ബി‌എം‌ടി‌സിയിലും ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), നോർത്ത് ഈസ്റ്റ് കർണാടക റോഡ്ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻ‌കെ‌ആർ‌ടി‌സി), നോർത്ത് വെസ്റ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ(എൻ‌ഡബ്ല്യുആർ‌ടി‌സി), ബെംഗളൂരു മെട്രോപൊളിറ്റൻ…

Read More

വാളയാര്‍ അതിര്‍ത്തിവഴി നഗരത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

വാളയാർ: തമിഴ്നാട് വീണ്ടും കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന തുടങ്ങി. വാഹനങ്ങളില്‍ എത്തുന്നവരുടെ ഇ-പാസ് പരിശോധനയാണ് നടത്തുന്നത്. ഒരാഴ്ചയായി മുടങ്ങിക്കിടന്ന പരിശോധനയാണ് തുടങ്ങിയത്. വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ-പാസ് എടുക്കണമെന്ന് കഴിഞ്ഞ മാസമാണ് കോയമ്ബത്തൂര്‍ കളക്ടര്‍ വ്യക്തമാക്കിയത്. 72 മണിക്കൂര്‍ മുൻപ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കയ്യില്‍ കരുതണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഉത്തരവ് പുനപരിശോധിക്കണമെന്ന് പാലക്കാട് കളക്ടര്‍ കോയമ്ബത്തൂര്‍ കളക്ടറോട് ആവശ്യപെട്ടിരുന്നു.

Read More

കോവിഡ് 19 വാക്‌സിനോ മരുന്നുകൾക്കോ ​​സംസ്ഥാനത്ത് ക്ഷാമമില്ല; കർണാടക ആരോഗ്യമന്ത്രി കെ സുധാകർ.

ബെംഗളൂരു: “കോവിഡ് 19 മരുന്നിനോ വാക്സിനുകൾക്കോ ​​കർണാടകയിൽ ക്ഷാമമില്ലെന്ന് ഞാൻ ആവർത്തിക്കുന്നു. ഭാഗ്യവശാൽ, റെമെഡിസിവിർ നിർമ്മിക്കുന്ന മൂന്ന് കമ്പനികളും കർണാടകയിലാണ്, അവർ മരുന്ന് കൃത്യമായി എത്തിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്, ” എന്നും സുധാകർ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ സ്വന്തം സ്റ്റോക്കിന് മാത്രമല്ല സ്വകാര്യ ആശുപത്രികൾക്കും കൂടെയുള്ള മരുന്ന് കൂടി വാങ്ങുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈ ലോക്ക്ഡൗൺ ചെയ്യാനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നു. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി സാങ്കേതിക ഉപദേശക സമിതിയോടൊപ്പം ഒരു സർവ്വകക്ഷി യോഗംവിളിച്ചിട്ടുണ്ടെന്നും മന്ത്രി  പറഞ്ഞു. ഏപ്രിൽ 18 ന് യോഗം ചേരും.…

Read More

സൗജന്യ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് ക്യാമ്പ് നടത്തി.

ബെംഗളൂരു :പാളയം സെൻറ് അൽഫോൻസാ ഫോറോനാ ദേവാലയത്തിൽ പിതൃവേദിയും, ബിബിഎം പി യുമായി സഹകരിച്ചു സൗജന്യ കോവിഡ് പ്രതിരോധകുത്തി വെയ്പ് ക്യാമ്പ് നടത്തി. രാവിലെ 9 മണി മുതൽ 5 മണി വരെ ആയിരുന്നു ക്യാമ്പ്, കോവിഡ് വാക്സിനേഷൻ ആവശ്യമുള്ള 45 വയസ്സിനു മുകളിലുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. വികാരി ഫാദർ റോയ് വട്ടക്കുന്നലിന്റെ അധ്യക്ഷതയിൽ കോർപറേറ്റർ രാജശേഖർ ഉൽഘാടനം നിർവഹിച്ചു. പിതൃവേദി പ്രസിഡന്റ്‌ ജിംസൺ ജോസഫ്, ഷാജൻ കെ ജോസഫ്, റോയ് പി. എ എന്നിവർ നേതൃത്വം നൽകി.

Read More

എസ്എസ്എൽസി പരീക്ഷ തീരുമാനം വരും ദിവസങ്ങളിലെ സാഹചര്യത്തെ അടിസ്ഥാനമാക്കി:വിദ്യാഭ്യാസ മന്ത്രി.

ബെംഗളൂരു: എസ്എസ്എൽസി പരീക്ഷ റദ്ദാക്കണോ മാറ്റിവയ്ക്കണോ എന്ന കാര്യത്തിൽ തീരുമാനമൊന്നും സംസ്ഥാനസർക്കാർ എടുത്തിട്ടില്ലെന്നും വരും ദിവസങ്ങളിൽ (കോവിഡ് രണ്ടാം തരംഗത്തിന്റെ ) സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം ഞങ്ങൾ ഉചിതമായ തീരുമാനം എടുക്കും എന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു. സെൻട്രൽ ബോർഡ് ഓഫ്  സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) പരീക്ഷകൾ റദ്ദ് ചെയ്തത് പോലുള്ള തീരുമാനം ഒന്നും സംസ്ഥാന സർക്കാർ ഇത് വരെ എടുത്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സിബിഎസ്ഇ യുടെ തീരുമാനത്തിന് സമാനമായി ഇന്ത്യയിലെ കൂടുതൽ സംസ്ഥാനങ്ങൾ ബോർഡ് പരീക്ഷ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രസ്താവന. നേരത്തെ പുറത്തിറക്കിയ…

Read More
Click Here to Follow Us