കെ.എസ്.ആർ.ടി.സി.പണിമുടക്ക്; പ്രതിഷേധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്പർ താരം.

ബെംഗളൂരു: കർണാടകയിലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ വിവിധ ജീവനക്കാരുടെ യൂണിയനുകൾ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് ഒൻപതാം ദിവസവും തുടരുന്നതിനിടെ, പണിമുടക്ക് പിൻവലിക്കണമെന്ന് നടൻ യാഷ് തൊഴിലാളികളോട് അഭ്യർത്ഥിച്ചു.

കെ‌എസ്‌ആർ‌ടി‌സി ജീവനക്കാരുടെ ഫെഡറേഷന് എഴുതിയ തുറന്ന കത്തിലാണ് താരം തന്റെ ആശങ്ക ഉന്നയിച്ചത്. തന്റെ  ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽസിൽ വഴിയാണ് അദ്ദേഹം പ്രസ്തുത കത്ത് പുറത്തുവിട്ടത് .യാഷിന്റെ പിതാവ് തുടക്കത്തിൽ കെ‌എസ്‌ആർ‌ടി‌സിയിലും പിന്നീട് ബി‌എം‌ടി‌സിയിലും ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), നോർത്ത് ഈസ്റ്റ് കർണാടക റോഡ്ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻ‌കെ‌ആർ‌ടി‌സി), നോർത്ത് വെസ്റ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ(എൻ‌ഡബ്ല്യുആർ‌ടി‌സി), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി‌എം‌ടി‌സി) എന്നിവയിലെ ജീവനക്കാർ ഏപ്രിൽ 7 മുതൽ അനിശ്ചിതകാല പണിമുടക്കിലാണ്. ആറാം ശമ്പള കമ്മീഷൻ അനുസരിച്ചുള്ള ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts