എസ്എസ്എൽസി പരീക്ഷ തീരുമാനം വരും ദിവസങ്ങളിലെ സാഹചര്യത്തെ അടിസ്ഥാനമാക്കി:വിദ്യാഭ്യാസ മന്ത്രി.

ബെംഗളൂരു: എസ്എസ്എൽസി പരീക്ഷ റദ്ദാക്കണോ മാറ്റിവയ്ക്കണോ എന്ന കാര്യത്തിൽ തീരുമാനമൊന്നും സംസ്ഥാനസർക്കാർ എടുത്തിട്ടില്ലെന്നും വരും ദിവസങ്ങളിൽ (കോവിഡ് രണ്ടാം തരംഗത്തിന്റെ ) സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം ഞങ്ങൾ ഉചിതമായ തീരുമാനം എടുക്കും എന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു.

സെൻട്രൽ ബോർഡ് ഓഫ്  സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) പരീക്ഷകൾ റദ്ദ് ചെയ്തത് പോലുള്ള തീരുമാനം ഒന്നും സംസ്ഥാന സർക്കാർ ഇത് വരെ എടുത്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

സിബിഎസ്ഇ യുടെ തീരുമാനത്തിന് സമാനമായി ഇന്ത്യയിലെ കൂടുതൽ സംസ്ഥാനങ്ങൾ ബോർഡ് പരീക്ഷ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രസ്താവന.

നേരത്തെ പുറത്തിറക്കിയ ടൈംടേബിൾ അനുസരിച്ച് 2020-21 അധ്യയന വർഷത്തെ കർണാടകഎസ്എസ്എൽസി പരീക്ഷകൾ ജൂൺ 21 ന് ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
[masterslider id="10"]

Related posts