ബെംഗളൂരു : കോവിഡ് മഹാമാരി വലിയ തോതിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 7 ജില്ലകളിൽ രാത്രി കാല നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞത് ഇന്നലെ ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കർണാടക സർക്കാർ പുറത്തുവിട്ടിട്ടുണ്ട് ,വിവരങ്ങൾ താഴെ. ബെംഗളൂരു, മൈസൂരു, ബീദർ, കലബുറഗി, മംഗളൂരു, ഉഡുപ്പി, തുമക്കുരു ജില്ലകളിലാണ് രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രിൽ 10 മുതൽ 20 വരെ രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിരോധനാജ്ഞ. ഈ സമയത്ത് ആരോഗ്യ പ്രശ്നങ്ങൾ ഉളളവരേയും കൂടെയുള്ളവരേയും …
Read MoreDay: 9 April 2021
1.3 ലക്ഷം പരിശോധനകൾ;പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 8000 ന് അടുത്ത്;46 മരണം !
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 7955 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.3220 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 5.88%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3220 ആകെ ഡിസ്ചാര്‍ജ് : 977169 ഇന്നത്തെ കേസുകള്‍ : 7955 ആകെ ആക്റ്റീവ് കേസുകള്‍ : 58084 ഇന്ന് കോവിഡ് മരണം : 46 ആകെ കോവിഡ് മരണം : 12813 ആകെ പോസിറ്റീവ് കേസുകള്‍ : 1048085 ഇന്നത്തെ പരിശോധനകൾ :…
Read Moreകേരളത്തിൽ ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.01%
കേരളത്തിൽ ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍ഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക…
Read Moreതിരക്ക് ഒഴിവാക്കാൻ 20 സ്പെഷ്യൽ ട്രെയിനുകൾ; സൗത്ത് വെസ്റ്റേൺ റെയിൽവേ
ബെംഗളൂരു: ഉഗാധിയെ തുടർന്നുള്ള തിരക്ക് ഒഴിവാക്കാൻ ഏപ്രിൽ 15 വരെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 20 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. തുടർച്ചയായ ബസ് പണിമുടക്ക് കാരണം യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് കൂടെ വേണ്ടിയാണ് ഈ തീരുമാനം എന്നും അറിയിച്ചു. എന്നിരുന്നാലും, എല്ലാ റൂട്ടുകളിലുമുള്ള സാധാരണ ടിക്കറ്റ് നിരക്കിനേക്കാൾ 1.3 മടങ്ങ് കൂടുതലാണ് ടിക്കറ്റ് നിരക്ക്. റോഡ് ട്രാൻസ്പോർട്ട് ജീവനക്കാരുടെ പണിമുടക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും വരാനിരിക്കുന്ന ഉഗാധി ഉത്സവത്തിന്റെ തിരക്ക് പരിഹരിക്കുന്നതിനും പ്രത്യേക നിരക്കുകളുള്ള ഈ പ്രത്യേകട്രെയിനുകൾ യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് എസ്ഡബ്ല്യുആർ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതേക സ്ഥിതിഗതികൾ കണക്കിലെടുത്ത്…
Read Moreഎസ് എസ് എൽ സി പരീക്ഷയ്ക്ക് ഓരോ ഹാളിലെയും വിദ്യാർത്ഥികളുടെ എണ്ണം 20 മാത്രം.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് സംസ്ഥാനത്ത് ദിനംപ്രതി പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുന്നതിനാൽ, വരാനിരിക്കുന്ന ബോർഡ് പരീക്ഷകൾക്കായി ഓരോ ഹാളിലും ഇരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ജൂൺ 21 മുതൽ നടക്കാനിരിക്കുന്ന എസ് എസ് എൽ സി പരീക്ഷകൾക്ക് 18-20 വിദ്യാർത്ഥികൾക്ക് മാത്രമേ ഓരോ ഹാളിലും ഇരിക്കാൻ അനുവാദമുള്ളൂ. അതനുസരിച്ച് ചോദ്യപേപ്പർ ബണ്ടിലുകൾ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു. കുടിവെള്ള വിതരണം, ശുദ്ധമായ ടോയ്ലറ്റുകൾ നൽകൽ, പരീക്ഷാർത്ഥികൾക്കും ഇൻവിജിലേറ്റർമാർക്കുംവേണ്ടത്ര മാസ്കുകൾ വിതരണം ചെയ്യുന്നത് തുടങ്ങിയ എല്ലാ സൗകര്യങ്ങളും…
Read Moreപൊതു ആരാധനകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശം
ബെംഗളൂരു: വൈറസ് കേസുകൾ വർദ്ധിച്ചതോടെ ഏപ്രിൽ 7 മുതൽ 20 വരെ ബെംഗളൂരു നഗര, ഗ്രാമ ജില്ലകളിലെ പള്ളികളിലെയും ചാപ്പലുകളിലെയും പൊതു ആരാധന സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ബാംഗ്ലൂർ അതിരൂപത ആർച്ച്ബിഷപ് റവ. പീറ്റർ മച്ചാഡോ ഉത്തരവിട്ടു. “ഏപ്രിൽ 6 ന് പുറപ്പെടുവിച്ച സർക്കാരിന്റെ പുതിയ കർശന നിർദ്ദേശങ്ങൾ കണക്കിലെടുത്ത്, എല്ലാ പൊതു മതസേവനങ്ങളെയും പോലീസ് വകുപ്പ് തടഞ്ഞിരിക്കുന്നു, സർക്കാരുമായി സഹകരിക്കേണ്ടത് ആവശ്യമാണ് കാരണം അത് നമ്മുടെ സ്വന്തം നന്മയ്ക്കും സുരക്ഷക്കും വേണ്ടിയാണ് എന്ന് റവ. മച്ചാഡോ എല്ലാ പള്ളികൾക്കും സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നൽകിയ സന്ദേശത്തിൽ പറഞ്ഞു. ഏപ്രിൽ 7 മുതൽ 20…
Read Moreമൈസൂരുവിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.
ബെംഗളൂരു: നഗരത്തിൽ നിന്ന് മൈസൂരുവിലേക്ക് പോകുന്നവർ കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതാണ്. ഏപ്രിൽ 10 മുതൽ മൈസൂരു സന്ദർശിക്കുമ്പോൾ 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത നെഗറ്റീവ് കോവിഡ്19 ആർടി–പിസിആർ ടെസ്റ്റ് റിപ്പോർട്ട് വേണം എന്ന് മൈസുരു ജില്ലാ കമ്മീഷണർ രോഹിണി സിന്ധുരിയാണ് അറിയിച്ചത്. ബെംഗളൂരുവിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും ഇത് ബാധകമാണ്. റിസോർട്ടുകളിലും ഹോട്ടലുകളിലും താമസിക്കാൻ വരുന്നവരും ഇതിൽ ഉൾപ്പെടും. ബെംഗളൂരു നഗര ജില്ലയിലെ കോവിഡ് കേസുകളുടെ വർദ്ധനവ് മൂലമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ജോലി, ബിസിനസ്സ് ആവശ്യങ്ങൾക്കായി നിരവധി പേർ ദിവസേന മൈസൂരുവിനും ബെംഗളൂരുവിനുമിടയിൽ യാത്രചെയ്യുന്നു.…
Read Moreതെരഞ്ഞെടുപ്പ് കഴിഞ്ഞു ;ക്വാറന്റീൻ തിരിച്ചു വരുന്നു.
തിരുവനന്തപുരം: കോവിഡ് 19 കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ ഏപ്രിൽ എട്ട് മുതൽ ഒരാഴ്ച്ചത്തെ ക്വാറന്റിനു വിധേയമാകണം. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറി വി പി ജോയ് ബുധനാഴ്ച നടത്തിയ അവലോകന യോഗത്തിലാണ് ഇത് തീരുമാനിച്ചത്. ആളുകൾക്ക് മ്യൂട്ടൻറ് വേരിയന്റുകൾബാധിച്ചതാകാം സ്പൈക്കിന് കാരണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. പൊതുവായി മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് 19 ഉചിതമായ പെരുമാറ്റം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ഇത് ഉറപ്പാക്കാൻ മേഖലാ മജിസ്ട്രേറ്റുകളെയും പോലീസിനെയും വിന്യസിക്കും.
Read More