ബെംഗളൂരു: സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ ജൂൺ 21 മുതൽ ജൂലൈ അഞ്ചുവരെ നടക്കുമെന്ന് പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു. പരീക്ഷാതീയതി സംബന്ധിച്ച് ഒരുമാസത്തോളം പരാതികളും അഭിപ്രായങ്ങളും തേടിയ ശേഷമാണ് അന്തിമതീയതി തീരുമാനിച്ചത്. പരീക്ഷ നടത്താനും ജയശതമാനം ഉയർത്താനും ജില്ലാതലത്തിൽ പ്രധാന അധ്യാപകർക്കായി ശില്പശാല നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരീക്ഷാ ടൈംടേബിൾ ജൂൺ 21: ഫസ്റ്റ് ലാംഗ്വേജ് (കന്നഡ, തെലുഗു, ഹിന്ദി, മറാത്തി, തമിഴ്, ഉർദു, ഇംഗ്ലീഷ്, സംസ്‌കൃതം), ജൂൺ 24: ഗണിതം, 28: സയൻസ്, 30: തേഡ് ലാംഗ്വേജ്, ജൂലായ് 2:…
Read MoreMonth: March 2021
പുരസ്കാര നിറവിൽ”നമ്മ വിമാനത്താവളം”.
ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് എയർപോർട്ട്‌സ് കൗൺസിൽ ഇന്റർനാഷണൽസിന്റെ 2020-ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി പുരസ്‌കാരം ലഭിച്ചു. കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യംനൽകിയുള്ള നടപടികളും വിമാനത്താവളത്തിലെ സൗകര്യങ്ങളും കണക്കിലെടുത്താണ് അവാർഡ് ലഭിച്ചത്. കോവിഡിനെ തുടർന്നുള്ള വെല്ലുവിളികൾക്കിടയിലും ആഗോളതലത്തിലുള്ള അംഗീകാരം ലഭിച്ചത് കൂടുതൽ സേവനം നൽകുന്നതിന് പ്രചോദനമാകുമെന്ന് വിമാനത്താവളം എം.ഡി. ഹരി മാരാർ പറഞ്ഞു. തുടർച്ചയായി നാലാംതവണയാണ് കെംപെഗൗഡ വിമാനത്താവളത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്.
Read Moreസമ്മാന കൂപ്പൺ വിതരണോത്ഘാടനം.
ബെംഗളൂരു : കല്യാൺ നഗർ ബാബുസപാളയ ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റ് മടപ്പുര നിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ വിതരണോത്ഘാടനം 28-2-2021വൈകുന്നേരം 6 മണിക്ക് കല്യാൺ നഗർ ബാബുസപാളയ ശ്രീചിരു പാർട്ടി ഹാളിൽ വെച്ച് ഔദ്യോഗികമായി ഉത്ഘാടനം നിർവ്വഹിക്കപ്പെട്ടു. ഡോ;കൃഷ്ണകുമാർ,ഡോ;ജയശ്രീ കൃഷ്ണകുമാർ എന്നിവർ സമ്മാന കൂപ്പൺ ബുക്ക് സ്വീകരിച്ച് കൊണ്ട് വിതരണത്തിന് തുടക്കം കുറിച്ചു. റിട്ടയേർഡ് ഡി ജി പി കൃഷ്ണമൂർത്തി ഐ പി എസ്സ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. വിവിധ മലയാളി സംഘടന നേതാക്കൻമാർ പങ്കെടുത്തു. സജീവൻ.കെ.ടി യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച…
Read Moreനഗരം കോവിഡ് ഭീതിയിൽ അകപ്പെട്ടിട്ട് ഒരു വർഷം തികയുന്നു.
ബെംഗളൂരു : ചൈനയിലെ വുഹാനിലും മറ്റും കോവിഡ് പടർന്നു പിടിക്കുന്നു എന്ന വാർത്ത വരുമ്പോഴും നമ്മ ബെംഗളൂരുവിനെ ഇത് ബാധിക്കില്ല എന്ന് പ്രതീക്ഷയിലായിരുന്നു നമ്മളിൽ പലരും. ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു എങ്കിലും അവർക്ക് അസുഖം ഭേദമായിരുന്നു. 2020 മാർച്ച് 2-3 നാണ് കോവിഡ് ഭീതിയുടെ ആദ്യ വാർത്ത നഗരത്തെ പിടിച്ച് കുലുക്കുന്നത്. ദുബൈയിൽ നിന്ന് ബെംഗളൂരുവിലെത്തി ഹൈദരാബാദിലേക്ക് പോയ ടെക്കിക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നതായിരുന്നു ആ വാർത്ത. http://88t.8a2.myftpupload.com/archives/45252 പിന്നീട് സംഭവിച്ചത് എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ തന്നെയാണ്. ഒരു ഘട്ടത്തിൽ…
Read Moreവിദ്യാർത്ഥി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു;പ്രതിഷേധവുമായി സഹപാഠികൾ.
ബെംഗളൂരു: മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും ആന്ധ്ര സ്വദേശിയുമായ ജയന്ത് കെ. റെഡ്ഡി തിങ്കളാഴ്ച രാവിലെ കോളേജ് കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ആണ് സംഭവം. ഈ വിഷയത്തിൽ കോളേജ് മാനേജ്‌മെന്റിനുനേരെ പ്രതിഷേധിച്ച വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിച്ചു. തിങ്കളാഴ്ച രാവിലെ പരീക്ഷയ്ക്കെത്തിയതിന് ശേഷമാണ് വിദ്യാർഥികൾ സംഭവമറിയുന്നത്. വി.വി.പുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷ നടത്തുന്നതിനായി മുന്നോട്ടുവെച്ച ആവശ്യങ്ങൾ കോളേജ് മാനേജ്‌മെന്റ് അംഗീകരിക്കാത്തതാണ് ജയന്തിന്റെ ആത്മഹത്യക്കു കാരണമെന്ന് വിദ്യാർഥികൾ ആരോപിച്ചു. തുടർച്ചയായുള്ള പരീക്ഷ സമ്മർദമുണ്ടാക്കുന്നതായി വിദ്യാർഥികൾ ആരോപിച്ചിരുന്നു. ഓരോ…
Read Moreമലയാളം മിഷൻ കർണാടക ചാപ്റ്റർ “സുഗതാഞ്ജലി” കാവ്യാലാപന മത്സര വിജയികൾ.
സുഗത കുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചു കൊണ്ട് മലയാളം മിഷൻ കർണാടക ചാപ്റ്റർ നടത്തിയ “സുഗതാഞ്ജലി” കാവ്യാലാപന മത്സരം ഓൺലൈനിൽ നടന്നു. കർണാടകയിലെ ആറു മേഖലയിൽ നിന്നും വിജയിച്ചുവന്ന 24 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. കവി ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ മത്സര പരിപാടി ഉത്‌ഘാടനം ചെയ്തു. ജൂനിയർ തല മത്സരത്തിൽ അക്ഷര.ഓ , മൈഥിലി ദീപു കൃഷ്ണ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സീനിയർ മത്സരത്തിൽ ഹൃതിക മനോജ് ഒന്നാം സ്ഥാനവും ഭവ്യ ദാസ് രണ്ടാം സ്ഥാനവും നേടി. ഡോ. സിബി കുര്യൻ…
Read Moreഅന്യ മതത്തിൽ പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പതിനാലുകാരനെ ക്രൂരമായി കൊല ചെയ്തു!!
ബെംഗളൂരു : നരി ബോൾ സ്വദേശിയായ കൊല്ലി മഹേഷ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അടുത്ത വില്ലേജിലെ ഒരു പെൺകുട്ടിയുമായി സൗഹൃദത്തിൽ ആയതിനെ തുടർന്ന് ദാരുണമായി കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ 5 ദിവസമായി കുട്ടിയെ കാണാൻ ഇല്ലായിരുന്നു. കഴിഞ്ഞദിവസം കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഭീമാ പുഴയിലൂടെ ഒഴുകി നടക്കുന്നത് കണ്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ബന്ധുക്കളുമായി ചേർന്ന് മൃതദേഹം തിരിച്ചറിഞ്ഞു. കുട്ടിയുടെ മൂക്കും ജനനേന്ദ്രിയവും മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു. പെൺകുട്ടിയുടെ അമ്മ കുട്ടികളുടെ സൗഹൃദത്തെ എതിർത്തിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ…
Read Moreബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഐഫോൺ കള്ളക്കടത്ത് : 206 ഫോണുകളുമായി ദമ്പതികൾ പിടിയിൽ!
ബെംഗളൂരു : അമേരിക്കൻ പാസ്പോർട്ട് ഉടമകളായ ഇന്ത്യൻ ദമ്പതികൾ ആണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി നടന്ന ഏറ്റവും വലിയ ഐഫോൺ കള്ളക്കടത്തിൽ അറസ്റ്റിലായത്. പിടിച്ചെടുത്ത ഐ ഫോണുകൾക്ക് ഏകദേശം രണ്ടു കോടി 80 ലക്ഷം രൂപ വിലവരും എന്നാണ് കസ്റ്റംസ് അധികൃതർ അറിയിക്കുന്നത്. മുംബൈയിൽനിന്നും ഫ്രാൻസിലേക്ക് കഴിഞ്ഞദിവസം പോയ ദമ്പതികൾ ഫ്രാൻസിൽനിന്ന് കള്ളക്കടത്ത് സാധനങ്ങളുമായി ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയായിരുന്നു. ഇവരിൽനിന്ന് നിരവധി ബാങ്ക് കാർഡുകളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുന്നു.
Read Moreകേന്ദ്ര- കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്ക് എതിരേ യുഡിഎഫ് കർണാടക ധർണ നടത്തി.
ബെംഗളൂരു : കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജനത്തിനോടു കരുണയില്ലാത്തെ കേന്ദ്ര – കേരള സർക്കാരുകൾ. ഒരു മാസത്തിനിടെ ദിനംപ്രതി വില വർദ്ധിപ്പിച്ചു പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെതീട്ടും ജനത്തിനോടു മുഖം തിരിന്നു നിൽകുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപിയും, കേരളം ഭരിക്കുന്ന സിപിഎംയും നാണയത്തിൻ്റെ ഇരുവശമാണ്. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് 200% നികുതി ചുമത്തി ജനത്തെ കൊള്ളയടിക്കുന്ന സർക്കാരുകൾക്കെതിരേ യുഡിഎഫ് കർണാടക സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. നികുതി കുറച്ചു, വില കയറ്റം നിയന്ത്രിക്കണം എന്നും, കർഷകരെയും ഭാവിയിൽ…
Read Moreനഗരത്തിൽ 18 സ്വകാര്യ ആശുപത്രികൾ വഴിയും കോവിഡ് പ്രതിരോധ മരുന്ന് ലഭിക്കും.
ബെംഗളൂരു: രാജ്യവ്യാപകമായി തുടങ്ങുന്ന രണ്ടാംഘട്ട പ്രതിരോധമരുന്ന് വിതരണത്തിന് സ്വകാര്യ ആശുപത്രികൾ കൂടി പങ്കാളികളാകാൻ ഒരുങ്ങുന്നു. 60 വയസ്സിന് മുകളിലുള്ള വർക്കും മറ്റ് അസുഖങ്ങൾ ഉള്ള 45 വയസ്സിന് മുകളിലുള്ളവർക്കുമാണ് രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. ഇന്നുമുതൽ സ്വീകർത്താക്കൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 45 വയസ്സിന് മുകളിലുള്ളവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റും ഒപ്പം നൽകണം. സംസ്ഥാനത്താകെ ജില്ലാ അടിസ്ഥാനത്തിൽ രണ്ട് സ്വകാര്യ ആശുപത്രികൾ വീതം മരുന്ന് വിതരണത്തിൽ പങ്കാളികളാകും. ബെംഗളൂരു നഗരത്തിൽ 18 സ്വകാര്യ ആശുപത്രികളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതിരോധമരുന്നുകൾ ഈ എന്നു…
Read More