ബെംഗളൂരു : കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജനത്തിനോടു കരുണയില്ലാത്തെ കേന്ദ്ര – കേരള സർക്കാരുകൾ. ഒരു മാസത്തിനിടെ ദിനംപ്രതി വില വർദ്ധിപ്പിച്ചു പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെതീട്ടും ജനത്തിനോടു മുഖം തിരിന്നു നിൽകുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപിയും, കേരളം ഭരിക്കുന്ന സിപിഎംയും നാണയത്തിൻ്റെ ഇരുവശമാണ്. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് 200% നികുതി ചുമത്തി ജനത്തെ കൊള്ളയടിക്കുന്ന സർക്കാരുകൾക്കെതിരേ യുഡിഎഫ് കർണാടക സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. നികുതി കുറച്ചു, വില കയറ്റം നിയന്ത്രിക്കണം എന്നും, കർഷകരെയും ഭാവിയിൽ ഇന്ത്യയെ കുത്തകമുതളിമാർക്ക് തീറെഴുതി കൊടുക്കാൻ കാരണമാവുന്ന കർഷക ബിൽ പിൻവലിക്കാൻ വേണ്ടി സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് ധർണ.
യുഡിഎഫ് കർണാടകയുടെ ചെയർമാൻ മെറ്റി കെ ഗ്രേസ്ൻ്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണയെ അതിസംബോധന ചെയ്തു കൊണ്ട് ബി ബി എം പി കോർപറേറ്ററ് ശ്രീ മഞ്ജുനാഥ് , മുൻ എംഎൽഎ ഐവാൻ നിഗ്ളി, യുഡിഎഫ് കർണാടക നേതാക്കൾ ആയ ഷംസ്സുദീൻ കൂടാളി , സഞ്ജയ് അലക്സ്, അഡ്വക്കേറ്റ് പ്രമോദ് നമ്പ്യാർ, ജെയ്സൺ ലുകോസ്, വിനു തോമസ്, സുമോജ് പകലോമറ്റം, ജോജോ ജോർജ്, പി കെ കുഞ്ഞിക്കണ്ണൻ, സഞ്ജയി അലക്സ്, അടൂർ രാധാകൃഷ്ണൻ,
കർണാടക കോൺഗ്രസ്സ് ഡി.സി.സി ഭാരവാഹികൾ ആയ കെ ജി വർഗീസ്, സുനിൽ പുട്ടൻകേരി, ബോബി ഓണാട്ട്, കുഞ്ഞുമോൾ വർഗ്ഗീസ്, ഡോ. നകുൽ ബി കെ (ഡോക്ടർ സെൽ ജില്ലാ പ്രസി.) Adv. രാജ് മോഹൻ,കെ എം സി സി ഭാരവാഹികൾ ആയ റഹീം ചാവശ്ശേരി, ഹംസക്കുട്ടി മുസലിയാർ, റഹുമാൻ ഗൗരി പാളയം തുടങ്ങിയവർ സംസാരിച്ചു.
കൺവീനർ ഷംസ്സുദീൻ കൂടാളി സ്വാഗതവും സുമോജ് പകലോമറ്റം നന്ദിയും പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.