ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 677 2172 399 ആകെ ഡിസ്ചാര്‍ജ് 945594 1078743 404515 ഇന്നത്തെ കേസുകള്‍ 2010 1985 1280 ആകെ ആക്റ്റീവ് കേസുകള്‍ 15595 23883 10766 ഇന്ന് കോവിഡ് മരണം 5 10 3 ആകെ കോവിഡ് മരണം 12449 4517 4556 ആകെ പോസിറ്റീവ് കേസുകള്‍ 973657 1107155 419838 ടെസ്റ്റ് പോസിറ്റിവിറ്റി 2.03% 3.46% ഇന്നത്തെ പരിശോധനകൾ 98733 57425 ആകെ പരിശോധനകള്‍ 20566120 12753967
Read MoreDay: 23 March 2021
കോവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
ന്യൂഡൽഹി: കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഏപ്രില്‍ മുപ്പതുവരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് നിര്‍ദേശം. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്,കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതായി ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു. ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിരക്ക് കുറവുള്ള സംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശങ്ങളും അത് വര്‍ധിപ്പിക്കണം. പരിശോധനാനിരക്ക് 70 ശതമാനമെങ്കിലും എത്തിക്കണം. പുതിയതായി രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ ക്വാറന്റൈന്‍ ഉറപ്പാക്കുകയും സമയബന്ധിതമായി ചികിത്സ നല്‍കുകയും വേണം. അവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ വേഗം കണ്ടെത്തുകയും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുകയും വേണം.…
Read Moreകാർഷിക നിയമങ്ങൾക്കെതിരെ മാർച്ച് 26 ന് കർഷക യൂണിയനുകൾ കർണാടക ബന്ദിന് ആഹ്വാനം ചെയ്തു.
ബെംഗളൂരു : കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായി സംയുക്ത് കിസാൻ മോർച്ച സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച ബെംഗളൂരുവിൽ നടത്തിയ പൊതു സമ്മേളനത്തിൽ ആയിരക്കണക്കിന്കർഷകർ കുത്തിയിരിപ്പ് സമരം നടത്തി. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കൈറ്റ്, ഹസിരു സെനെ മേധാവി കോഡിഹള്ളി ചന്ദ്രശേഖർഎന്നിവർ നേതൃത്വം നൽകിയ പ്രതിഷേധ സമരത്തിൽ ആണ് മാർച്ച് 26 ന് കർണാടക ബന്ദിന് ആഹ്വാനംനൽകിയത് ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ്, ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ, അഖിലേന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷൻ കർണാടക തുടങ്ങിയ വിവിധ തൊഴിലാളി യൂണിയനുകളും അവകാശ സംഘടനകളും…
Read Moreകോവിഡ് രണ്ടാം തരംഗ ഭീതിക്കിടയിലും കോളജുകളിൽ ഓഫ്‌ലൈൻ ക്ലാസുകളും പരീക്ഷകളും തുടരാൻ തീരുമാനം
ബെംഗളൂരു: കോവിഡ് -19 കേസുകളിൽ രണ്ടാം തരംഗമുണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ക്ലാസുകൾ തുടരാനും സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാലകളിലും മുൻകൂട്ടി തീരുമാനിച്ച പരീക്ഷകൾ നടത്താനും കർണാടക സർക്കാർ ചൊവ്വാഴ്ച തീരുമാനിച്ചു. കോവിഡ് 19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെടുന്നതിനിടയിൽ സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള ടൈംടേബിൾ അനുസരിച്ച് ഓഫ്‌ലൈൻ ക്ലാസുകളും പരീക്ഷകളും തുടരുന്നതിനിടയിൽ എസ് ഒ പികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കർശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ കർശന ജാഗ്രത ഏർപ്പെടുത്തുമെന്ന് ഉപമുഖ്യമന്ത്രി സിഎൻ അശ്വത്നാരായണൻ അറിയിച്ചു. ഈ തീരുമാനം എല്ലാ സർവകലാശാലകൾക്കും കോളേജുകൾക്കും പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാകുമെന്നും…
Read Moreപുതിയ ഇലക്ട്രിക് ബസുകൾ ഏപ്രിൽ അവസാനത്തോടെ നിരത്തിലിറങ്ങും
ബെംഗളൂരു: സ്മാർട്ട് സിറ്റി പ്രോജക്ട് നൽകുന്ന ധനസഹായത്തോടെ നാഷണൽ തെർമൽ പവർ കോർപ്പറേഷനും ജെ ബി എം ഗ്രൂപ്പും സംയുക്തമായി കരസ്ഥമാക്കിയ ഉടമ്പടിയുടെ ആദ്യഗഡു ഇലക്ട്രിക് ബസുകൾ ഏപ്രിൽ മാസം അവസാന വാരത്തോടെ നിരത്തിലിറങ്ങും എന്ന് ബിഎംടിസി വക്താവ് അറിയിച്ചു. 90 ഇലക്ട്രിക്കൽ ബസ്സുകൾ നൽകാനുള്ള ഉടമ്പടിയാണ് കമ്പനി കരസ്ഥമാക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ 300 ഇലക്ട്രിക് ബസുകൾ കോൺട്രാക്ട് അടിസ്ഥാനത്തിൽ നിരത്തിലിറക്കാൻ ബിഎംടിസി പദ്ധതിയിട്ടിരുന്നു. നഗരത്തിലെ ബസ് യാത്രക്കാരെ മെട്രോ സ്റ്റേഷനുകളിലേക്ക് എത്തിക്കുന്ന ഒരു കിലോമീറ്റർ ദൂര സർവീസുകൾക്കാണ് 10 മീറ്റർ നീളം വരുന്ന…
Read Moreകർണാടകയിൽ കോവിഡ് വാക്സിന്റെ അപര്യാപ്‌തത.
ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ വാക്സിന്റെ അപര്യാപ്തത സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നു . അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിലായി 12 ലക്ഷം ഡോസുകൾ സംസ്ഥാനത്ത്എത്തിയില്ലെങ്കിൽ വാക്സിനേഷൻ താത്കാലികമായി നിർത്തിവെക്കേണ്ടി വരുന്നതാണ്. ബി ബി എം പി യിൽ നിലവിലുള്ള വാക്സിൻ ഡോസുകൾ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ അവസാനിക്കാനുള്ള സാധ്യതയും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ബെംഗളൂരുവിലെ പല ആശുപത്രികളിലും വാക്സിന്റെ അപര്യാപ്തത നിലവിൽ ഉണ്ട് . ബി ബി എം പി വാക്സിൻ എത്തിച്ചുകൊടുക്കാത്തതിനാൽ പല ഇടങ്ങളിൽ നിന്നും വാക്സിൻ എടുക്കാൻ എത്തിയ മുതിർന്ന പൗരന്മാരെ തിരിച്ചയച്ചു. സംസ്ഥാനത്ത് 3 ലക്ഷം ആളുകൾക്ക് പ്രതിദിനം വാക്സിൻ ലഭ്യമാക്കുക എന്ന…
Read Moreനഗരത്തിൽ മാത്രം പതിനഞ്ചോളം”മൈക്രോ-കണ്ടയിൻമെന്റ്”സോണുകൾ.
ബെംഗളൂരു: പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ബംഗളൂരു നഗരം മുൻപന്തിയിൽ തന്നെ തുടരുന്നു. ആയിരത്തിലധികം കേസുകളാണ് ഇന്നലെയും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ റിപ്പോർട്ട് ചെയ്ത 1039 കോവിഡ് രോഗികളിൽ 625 പേർ പുരുഷന്മാരും 414 സ്ത്രീകളുമാണ്. സംസ്ഥാനത്താകെ ഇന്നലെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 1715 പേർ രോഗബാധിതരായി എന്ന കണക്കാണ്. യലഹങ്കയിലെ ഒരു അപ്പാർട്ട്മെൻറ് കോംപ്ലക്സിൽ 15 പുതിയ കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ദാസറഹള്ളി എട്ടാം മൈലിൽ ഒരു കെട്ടിട സമുച്ചയത്തിൽ 8 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇവ ഉൾപ്പെടെ നഗരത്തിൽ…
Read More“ലോക്ക് ഡൗണോ ഭാഗിക ലോക്ക് ഡൗണോ ഇപ്പോൾ പരിഗണനയിൽ ഇല്ല”, ആരോഗ്യ മന്ത്രി കെ.സുധാകർ.
ബെംഗളൂരു : കോവിഡ് 19 രോഗികളുടെ എണ്ണം ബെംഗളൂരുവിലും കർണാടകയിലെ മറ്റ് പല ജില്ലകളിലും വർധിച്ചു വരുന്ന സാഹചര്യത്തിൽ കർണാടകയിൽ പ്രത്ത്യേകമായി ബെംഗളൂരുവിൽ ഇനി ഒരു ലോക്ക് ഡൌൺ ഇപ്പോൾ ഉണ്ടാകും എന്ന അഭ്യുഹങ്ങളിൽ കഴമ്പില്ലെന്ന് ആരോഗ്യ മന്ത്രി കെ സുധാകർ വ്യക്തമാക്കി. “ഒരു ലോക്ക് ഡൗണോ ഭാഗിക ലോക്ക് ഡൗണോ ഇപ്പോൾ പരിഗണനയിൽ ഇല്ല“, എന്ന് മന്ത്രി കെ സുധാകർ ബെംഗളൂരുവിൽ അറിയിച്ചു . മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് ശേഷമെ വിദ്യാഭ്യാസായ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകു എന്ന് മന്ത്രി പറഞ്ഞു “നമ്മൾ തെറ്റുകളിൽ നിന്നും പഠിക്കേണ്ടതുണ്ട് “ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Read More