ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 992 3256 785 ആകെ ഡിസ്ചാര്‍ജ് 938890 1053859 400441 ഇന്നത്തെ കേസുകള്‍ 921 2035 630 ആകെ ആക്റ്റീവ് കേസുകള്‍ 8042 33785 5853 ഇന്ന് കോവിഡ് മരണം 1 12 0 ആകെ കോവിഡ് മരണം 12387 4381 4516 ആകെ പോസിറ്റീവ് കേസുകള്‍ 959338 1089181 410811 ടെസ്റ്റ്‌ പോസിറ്റിവിറ്റി 1.26% 3.49% ഇന്നത്തെ പരിശോധനകൾ 72650 58344 ആകെ പരിശോധനകള്‍ 19717489 12240629…

Read More

സർഗധാരയുടെ “സാദരം, ധന്യം”മാർച്ച് 21ന്

ബെംഗളൂരു: സർഗധാര സാംസ്‌കാരിക സമിതിയുടെ പ്രഥമ ശാർങ്ഗധരൻ സ്‌മാരക അവാർഡിന് നാടകപ്രവർത്തകനും ചിത്രകാരനുമായ അരവിന്ദാക്ഷൻ മൊടത്തി ,കന്നഡസിനിമയിലെ ഡബ്ബിങ്‌ ആർട്ടിസ്റ്റ് എം .ഗുബ്ബണ്ണ എന്നിവർ അർഹരായി . മാർച്ച് ഇരുപത്തൊന്ന് ഞായർ വൈകീട്ട് മൂന്നരയ്ക്ക് ജാലഹള്ളി ക്രോസിലെ ദീപ്‌തി ഹാളിൽ സംഘടിപ്പിക്കുന്ന “സാദരം, ധന്യം” പരിപാടിയിൽ ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിക്കും .എഴുത്തുകാരൻ സുധാകരൻ രാമന്തളി അനുസ്മരണപ്രസംഗം നടത്തും . പ്രസിഡണ്ട് ശാന്താ മേനോൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്ര -സീരിയൽ നടി കമനീ ധരൻ,വിഷ്ണുമംഗലം കുമാർ തുടങ്ങിയവർ സംസാരിക്കും .സർഗധാരയിലെ ഗായകർ നാടകഗാനങ്ങൾ ആലപിക്കും .നാടകപ്രേമികളും…

Read More

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ വനിതാ സംഗമം നാളെ.

ബെംഗളൂരു: അന്താരാഷ്ട്ര  വനിതാ ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി”വനിതാ സംഗമം”നടത്തുന്നു. 14.03.2021 ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ഡി. സി. എസ്  സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിൽ വനിതാ വിഭാഗം ചെയർ പേഴ്സൺ  ശ്രീമതി. പ്രസന്ന പ്രഭാകർ അധ്യക്ഷം  വഹിക്കും. “സ്ത്രീജീവിതത്തിന്റെ സാമൂഹ്യ സാംഗത്യം” എന്ന വിഷയത്തിൽ ശ്രീ.സതീഷ് തോട്ടശ്ശേരി മുഖ്യപ്രഭാഷണം നടത്തും. അംഗങ്ങൾ പങ്കെടുക്കുന്ന ചർച്ചയും കലാപരിപാടികളും അരങ്ങേറും. തുടർന്ന്  ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് താമസം മാറ്റുന്ന ഖജാൻജി ശ്രീ. പീതാംബരനും  കുടുംബത്തിനും യാത്ര അയപ്പ് നൽകും.

Read More

ഗതാഗതനിയമങ്ങൾ കൃത്യമായി പാലിക്കുന്നവർക്ക് വാഹന ഇൻഷുറൻസ് തുകയിൽ ഇളവു വരുത്താന്‍ നീക്കം.

ബെംഗളൂരു: ഗതാഗതനിയമങ്ങൾ കൃത്യമായി പാലിക്കുന്നവർക്ക് വാഹന ഇൻഷുറൻസ് തുകയിൽ ഇളവു വരുത്താന്‍ നീക്കം. ഗതാഗതനിയമങ്ങൾ തെറ്റിക്കാത്തവർക്ക് ഇൻഷുറൻസ് തുകയിൽ പ്രത്യേക ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസ് സർക്കാരിന് കത്തെഴുതിക്കഴിഞ്ഞു. മാത്രമാല്ല തുടർച്ചയായി ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവരിൽനിന്ന് ഇൻഷുറൻസ് പുതുക്കുമ്പോൾ അധിക തുക ഈടാക്കണമെന്നും ട്രാഫിക് പോലീസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരങ്ങളിൽ ട്രാഫിക് നിയമ ലംഘനങ്ങൾ കൂടിവരുന്നത് തടയിടുന്നതിന്റെ ഭാഗമായാണ് നടപടി. ഇൻഷുറൻസ് തുകയിൽ ഇളവ് ലഭിക്കുമെന്നതിനാൽ ആളുകൾ നിയമലംഘനം നടത്താതെ ശ്രദ്ധിക്കുമെന്നാണ് ട്രാഫിക് പോലീസിന്റെ വിലയിരുത്തൽ. ട്രാഫിക് പോലീസിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചാൽ ഗതാഗത നിയമലംഘനങ്ങൾ തടയാനുള്ള…

Read More

ആൾക്കൂട്ട നിയന്ത്രണം; പുതിയ നിബന്ധനകളുമായി കർണാടക സർക്കാർ.

ബെംഗളൂരു :  കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ട നിയന്ത്രണത്തിന് പ്രത്യേക നിബന്ധനകളുമായി കർണാടക സർക്കാർ സർക്കുലർ പുറത്തിറക്കി. സാമൂഹിക സാംസ്കാരിക പരിപാടികൾക്ക് മുൻ നിർദ്ദേശപ്രകാരം ആയിരം ചതുരശ്ര മീറ്റർ തുറന്ന സ്ഥല പരിധിയിൽ 376 പേർക്ക് അനുമതി നൽകിയിരുന്നത് മാറ്റമില്ലാതെ തുടരുമെങ്കിലും  പുതിയ സർക്കുലർ പ്രകാരം കെട്ടിടങ്ങൾ ക്കുള്ളിൽ  സംഘടിപ്പിക്കുന്ന പരിപാടികൾക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 200 പേരായി കുറച്ചിട്ടുണ്ട്. ആരോഗ്യകാര്യ അഡീഷണൽ സെക്രട്ടറി ജാവേദ് അക്തർ വെള്ളിയാഴ്ച പുറത്തിറക്കിയ മാർഗനിർദേശ പ്രകാരം  ജന്മദിനാഘോഷങ്ങൾക്ക് 50 പേരും  മരണാനന്തര ചടങ്ങുകൾക്ക് തുറന്ന…

Read More

സംസ്ഥാനത്ത് ഈ മാസം കോവിഡ് വ്യാപനം രൂക്ഷമാകുന്നു

ബെംഗളൂരു: സംസ്ഥാനത്ത് ഈ മാസം കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ജനങ്ങളിൽ ജാഗ്രത കുറഞ്ഞതും കോവിഡ് നിയന്ത്രണ നിർദേശങ്ങൾ നിരന്തരം ലംഘിക്കുന്നതുമാണ് ഇതിന്റെ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ടുമാസങ്ങളെ അപേക്ഷിച്ച് മാർച്ചിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടാകുന്നത്. സ്‌കൂളുകളും കോളേജുകളും പാർപ്പിട സമുച്ചയങ്ങളുമുൾപ്പെടെ കോവിഡ് ക്ലസ്റ്ററായി മാറി. ബെലന്ദൂർ, ഹാഗദൂർ, ശാന്തലനഗർ, ഗാന്ധി നഗർ തുടങ്ങിയ വാർഡുകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് തീവ്രവ്യാപന സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും പരിശോധനയില്ലാത്ത സമയങ്ങളിൽ ഒട്ടേറെ പേർ അതിർത്തികൾ…

Read More

1-5 വിദ്യാർത്ഥികൾക്ക് റെഗുലർ ക്ലാസ് നടത്തുന്ന സ്കൂളുകൾക്കെതിരെ നടപടി.

ബെംഗളൂരു: ഒന്നു മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് റെഗുലർ ക്ലാസ് നടത്തരുത് എന്ന് വിദ്യാഭ്യാസ മന്ത്രി. കോവിഡിൻ്റെ രണ്ടാം തരംഗഭീതി നില നിൽക്കുന്ന ഈ സാഹചര്യത്തിൽ നിർദ്ദേശം ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മന്ത്രി സുരേഷ് കുമാർ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് 6 മുതൽ മുകളിലേക്കുള്ള ക്ലാസ്സുകൾക്ക് റഗുലർ ക്ലാസ് നടത്താൻ ഇപ്പോൾ അനുമതി ഉണ്ട്.

Read More

ജീവനക്കാരനെ സസ്പെൻറ് ചെയ്ത സോമാറ്റൊയുടെ “യുടേൺ”.

ബെംഗളൂരു: ഉപഭോക്താവിനെ മര്‍ദ്ദിച്ചെന്ന സംഭവത്തില്‍ ആരോപണ വിധേയനായ ഡെലിവറി ബോയിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സൊമാറ്റോ. സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ട്വിറ്ററില്‍ പങ്കുവച്ച സൊമാറ്റോയുടെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യം എന്താണെന്ന് കണ്ടെത്തുന്നതിനാണ് തങ്ങളുടെ മുന്‍ഗണനയെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ഹിതേഷയെയും കാമരാജിനെയും പിന്തുണയ്ക്കുമെന്നും ട്വിറ്ററില്‍ സൊമാറ്റോ വ്യക്തമാക്കി. പൊലീസ് ആവശ്യപ്പെടുന്ന രീതിയില്‍ പൊലീസിനെയും തങ്ങള്‍ സഹായിക്കുമെന്നും സൊമാറ്റോ അറിയിച്ചു. ‘സത്യം എന്താണെന്ന് കണ്ടെത്തുന്നതിന് ആയിരിക്കും ഞങ്ങളുടെ മുന്‍ഗണന. ഇതിന്റെ ഭാഗമായി ഹിതേഷയെയും കാമരാജിനെയും (ഞങ്ങളുടെ ഡെലിവറി പങ്കാളി) അന്വേഷണത്തിന്റെ സമയത്ത് എല്ലാ പിന്തുണയും…

Read More
Click Here to Follow Us