ബെംഗളൂരു : കർണാടകയിൽ മാത്രം സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ആയി എഴുന്നൂറോളം സീറ്റുകളാണ് ദന്ത രോഗ വിഭാഗത്തിൽ ഒഴിഞ്ഞുകിടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് പ്രവേശന യോഗ്യത നിർണയത്തിൽ കൂടുതൽ സുതാര്യത കൊണ്ടു വന്നിരുന്നെങ്കിലും 44 മെഡിക്കൽ കോളേജുകളിലായി ആകെയുള്ള 2880 ദന്ത വിഭാഗം സീറ്റുകളിൽ എഴുനൂറോളം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. പ്രവേശന യോഗ്യത നേടാനുള്ള കുറഞ്ഞ മാർക്ക് 10 ശതമാനത്തോളം കുറയ്ക്കാനും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ തവണ മുന്നൂറിൽ താഴെ സീറ്റുകൾ മാത്രമാണ് ഒഴിഞ്ഞു കിടന്നിരുന്നത്.
Read MoreDay: 16 February 2021
ഉത്തരവ് പുറത്ത്;കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
ബെംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്ത് വന്നു. കേരളത്തില്‍ നിന്ന് എത്തി ഹോട്ടെലുകള്,റിസോര്‍ട്ടുകള്‍,ഹോം സ്റ്റേ,ഡോര്‍മെട്രി എന്നിവയില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂരിനുള്ളില്‍ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കഴിഞ്ഞ 2 ആഴ്ചയായി കേരളത്തില്‍ നിന്ന് സംസ്ഥാനത്ത് എത്തിയ ആളുകള്‍ നിര്‍ബന്ധമായും ആര്.ടി.പി.സി.ആര് പരിശോധനക്ക് വിധേയരാകണം.
Read Moreടോൾ പ്ലാസകളിൽ ഫാസ്റ്റാഗ് നിർബന്ധമാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം.
ബെംഗളൂരു: തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ടോൾ പ്ലാസ കളിൽ കൂടി കടന്നുപോകുന്ന വാഹനങ്ങൾക്ക് ഫാസ്റ്റാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഫാസ്റ്റാഗ് ഉണ്ടെങ്കിലും പ്രവർത്തിക്കാതിരിക്കുകയോ, ഫാസ്റ്റാഗ് ഇല്ലാതെ ടോൾ ബൂത്തുകളിൽ എത്തുകയോ ചെയ്താൽ ഇനി മുതൽ സാധാരണ നിരക്കിന്റെ ഇരട്ടി തുക നൽകേണ്ടി വരും. ഫാസ്റ്റാഗ് നിർബന്ധമാക്കിക്കൊണ്ടുള്ള മുൻ ഉത്തരവിൽ സമയപരിധി ഒരുതവണ നീട്ടിയിരുന്നു എങ്കിലും ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം ഇനി മറ്റു പരിഗണനകൾക്ക് അവസരം ഉണ്ടായിരിക്കുന്നതല്ല.
Read Moreകേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി ബി.ബി.എം.പി.കമ്മിഷണര്‍;ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയില്ല.
ബെംഗളൂരു: കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി ബി.ബി.എം.പി.കമ്മിഷണര്‍ മഞ്ജുനാഥ പ്രസാദ് അറിയിച്ചു. ആര്.ടി.പി.സി.ആര് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കണം എന്നാണ് മഞ്ജുനാഥ പ്രസാദ് അറിയിച്ചത്. “കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പരിശോധന ഊര്‍ജിതമാക്കണം.ചുരുങ്ങിയത് 141 കേന്ദ്രങ്ങളും 200 സംഘങ്ങളെയും സജ്ജീകരിച്ചിട്ടുണ്ട്.ഇപ്പോള്‍ നിലവില്‍ 341 കേന്ദ്രങ്ങള്‍ ഉണ്ട്.പ്രതി ദിനം 34000 സാമ്പിളുകള്‍ പരിശോധിക്കണം,നിലവില്‍ ഇത് 22000 ആണ്,പോസിറ്റീവ് ആകുന്നവരെ ഐസോലേഷന് കേന്ദ്രങ്ങളിലേക്ക് മാറ്റണം”ബി.ബി.എം.പി.ആരോഗ്യ വിഭാഗത്തിന്റെ യോഗത്തിന് ശേഷം കമ്മിഷണര്‍ അറിയിച്ചു. http://88t.8a2.myftpupload.com/archives/63054
Read Moreഅയൽക്കാരിയുടെ വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്തതിന് ആക്രമിച്ചു കൊലപ്പെടുത്തി;ആറു പേർ അറസ്റ്റിൽ.
ബെംഗളൂരു: കർണാടകയിലെ ഉടുപ്പി- ഹൊസൂരിൽ ആണ് സംഭവം. വിവാഹ മോചനം നേടിയിട്ടില്ല എങ്കിലും ഭർത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന അയൽവാസിയും വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീയുമായി ഗൗതം എന്നയാൾക്കുണ്ടായിരുന്ന ബന്ധത്തെ ചോദ്യം ചെയ്തതിനാണ് അയൽവാസിയായ നവീൻ കൊലചെയ്യപ്പെട്ടത്. ഗൗതം ഈ സ്ത്രീയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. ഇതിൽ ഇടപെട്ടതിനെ തുടർന്ന് വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുത് എന്നുപറഞ്ഞ് അയൽവാസിയായ നവീനെ ഗൗതം ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നവീൻന്റെ ഭാര്യയും മക്കളും പുറത്തുപോയ സമയത്ത് ഗൗതം കൂട്ടാളികളും ചേർന്നു നവീന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി…
Read Moreകർണാടക മലയാളി കോൺഗ്രസ്സ് ബയട്രായണപുര അസംബ്ലി കമ്മറ്റി യോഗം.
ബെംഗളൂരു: വർധിച്ചുവരുന്ന പെട്രോൾ, ഗ്യാസ്,ഡീസൽ വിലവർദ്ധനവും ആവശ്യസാധനകളുടെ വിലക്കയറ്റവും മൂലം രാജ്യത്തെ ജനങ്ങളെ ദുരിതത്തിലേക്കു തള്ളിവിടുന്ന ജനവിരുദ്ധ ഫാസിസ്റ്റു സർക്കാരാണ് രാജ്യം ഭരിക്കുന്നത് . കർഷക സമരം പിൻവലിക്കുവാൻ വേണ്ടുന്ന ഒരു നടപടിയും സ്വീകരിക്കാതെ സമരം ചെയ്യുന്നവരെ വെല്ലുവിളിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കർണാടക മലയാളി കോൺഗ്രസ്സ് ബയട്രായണപുര അസംബ്ലി കമ്മറ്റി യോഗം ഉൽഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ പറഞ്ഞു .കെ എം സി അസംബ്ലി മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു . കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ…
Read Moreഅഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി.
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാ നഗരപാലിക തൊഴിലാളികൾ കാമാക്ഷി പാളയിൽ റോഡരികിലുള്ള അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടയിൽ അസ്ഥികൂടം കണ്ടെത്തി. കഴിഞ്ഞ നാലു വർഷകാലമായി വൃത്തിയാക്കാതെ കിടന്ന അഴുക്കുചാൽ കോൺക്രീറ്റ് സ്ലാബുകൾ നീക്കംചെയ്ത് വൃത്തിയാക്കുന്നതിനിടയിൽ ആണ് അസ്ഥികൂടം കണ്ടെത്തിയത്. ഉടൻതന്നെ വിവരമറിയിച്ചതിനെത്തുടർന്ന് കാമാക്ഷി പാളയ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അസ്ഥികൂട അവശിഷ്ടങ്ങളും മറ്റും വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രായപൂർത്തിയായ ഒരു പുരുഷന്റെ അസ്ഥികൂടം ആണ് എന്നാണ് പ്രാഥമിക വിവരം. വിശദമായ പരിശോധനകൾക്കുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുകയുള്ളൂ എന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ…
Read Moreപാർട്ടിയിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ്; ബൊമ്മനഹള്ളിയിലെ ഒരു അപ്പാർട്ട്മെൻ്റിൽ 56 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ബെംഗളൂരു: ബൊമ്മനഹള്ളിയിലെ എസ്.എൻ.എൻ.രാജ് ലേക്ക് വ്യു അപ്പാർട്മെൻ്റിലെ 56 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ 435 ഫ്ലാറ്റുകളിലായി താമസിക്കുന്ന 513 പേരെയാണ് പരിശോധിച്ചതിൽ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഡെറാഡൂണിലേക്ക് യാത്ര ചെയ്യാൻ വേണ്ടി ഒരു കുടുംബം കഴിഞ്ഞ 10 ന് ആദ്യം പരിശോധന നടത്തുകയായിരുന്നു. അവർ പോസിറ്റീവ് ആണ് എന്ന് തെളിഞ്ഞതോടെ, ഫെബ്രുവരി 6 ന് നൂറിൽ അധികം പേർ പങ്കെടുത്ത പാർട്ടിയെക്കുറിച്ച് അപ്പാർട്ട്മെൻ്റ് അസോസിയേഷനെ അറിയിക്കുകയായിരുന്നു. തുടർന്ന് മറ്റുള്ളവരെ കൂടി പരിശോധനക്ക് വിധേയരാക്കുയായിരുന്നു. എല്ലാവരേയും ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ബി.ബി.എം.പി…
Read More