കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി ബി.ബി.എം.പി.കമ്മിഷണര്‍;ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയില്ല.

ബെംഗളൂരു: കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി ബി.ബി.എം.പി.കമ്മിഷണര്‍ മഞ്ജുനാഥ പ്രസാദ്‌ അറിയിച്ചു.

ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കണം എന്നാണ് മഞ്ജുനാഥ പ്രസാദ്‌ അറിയിച്ചത്.

“കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പരിശോധന ഊര്‍ജിതമാക്കണം.ചുരുങ്ങിയത് 141 കേന്ദ്രങ്ങളും 200 സംഘങ്ങളെയും സജ്ജീകരിച്ചിട്ടുണ്ട്.ഇപ്പോള്‍ നിലവില്‍ 341 കേന്ദ്രങ്ങള്‍ ഉണ്ട്.പ്രതി ദിനം 34000 സാമ്പിളുകള്‍ പരിശോധിക്കണം,നിലവില്‍ ഇത് 22000 ആണ്,പോസിറ്റീവ് ആകുന്നവരെ ഐസോലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണം”ബി.ബി.എം.പി.ആരോഗ്യ വിഭാഗത്തിന്റെ യോഗത്തിന് ശേഷം കമ്മിഷണര്‍ അറിയിച്ചു.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

http://88t.8a2.myftpupload.com/archives/63054

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts