പാർട്ടിയിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ്; ബൊമ്മനഹള്ളിയിലെ ഒരു അപ്പാർട്ട്മെൻ്റിൽ 56 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു: ബൊമ്മനഹള്ളിയിലെ എസ്.എൻ.എൻ.രാജ് ലേക്ക് വ്യു അപ്പാർട്മെൻ്റിലെ 56 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇവിടെ 435 ഫ്ലാറ്റുകളിലായി താമസിക്കുന്ന 513 പേരെയാണ് പരിശോധിച്ചതിൽ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

ഡെറാഡൂണിലേക്ക് യാത്ര ചെയ്യാൻ വേണ്ടി ഒരു കുടുംബം കഴിഞ്ഞ 10 ന് ആദ്യം പരിശോധന നടത്തുകയായിരുന്നു.

  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി

അവർ പോസിറ്റീവ് ആണ് എന്ന് തെളിഞ്ഞതോടെ, ഫെബ്രുവരി 6 ന് നൂറിൽ അധികം പേർ പങ്കെടുത്ത പാർട്ടിയെക്കുറിച്ച് അപ്പാർട്ട്മെൻ്റ് അസോസിയേഷനെ അറിയിക്കുകയായിരുന്നു.

തുടർന്ന് മറ്റുള്ളവരെ കൂടി പരിശോധനക്ക് വിധേയരാക്കുയായിരുന്നു. എല്ലാവരേയും ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

ബി.ബി.എം.പി .അധികൃതർ സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts