മന്ത്രിയുടെ മുന്നിൽ ബി.ജെ.പി ഓഫീസിൽ ജീവനൊടുക്കാൻ ശ്രമിച്ച് സ്വാമി.

ബെംഗളൂരു : സാമൂഹിക ക്ഷേമ മന്ത്രി ബി.ശ്രീരാമുലുവിൻ്റെ മുന്നിൽ വച്ച് വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച് തിപ്പരുദ്ര സ്വാമി.

ചിത്രദുർഗ ജില്ലാ ബി.ജെ.പി. ഓഫീസിൽ വച്ചായിരുന്നു സംഭവം.

യോഗവന ബെട്ട പീഠ മഠങ്ങളുടെ അധിപനാക്കാത്തതിൽ പ്രതിഷേധിച്ചാണ് ശരണര സുജന മണ്ഡപത്തിലെ സ്വാമി തിപ്പരുദ്ര ജീവനൊടുക്കാൻ ശ്രമിച്ചത്.

  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്

പോലീസ് സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു.

നിലവിലെ സ്വാമി സിദ്ധ ലിംഗ സ്വാമി അന്തരിച്ചതിനെ തുടർന്ന് മഠാധിപതിയായി സ്വാമി ബസവ കുമാറിനെ നിയോഗിച്ചതാണ് തിപ്പ രുദ്രയെ പ്രകോപിപ്പിച്ചത്.

തനിക്ക് നീതി കിട്ടണം, മുൻ എം.എൽ.എ.ഉൾപ്പെടെയുള്ളവരുടെ ഗൂഡാലോചനയാണ് തനിക്ക് സ്ഥാനം നഷ്ട്ടപ്പെടാൻ കാരണമെന്ന് സ്വാമിയിൽ നിന്ന് ലഭിച്ച കുറിപ്പിൽ പറയുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts