“കോ-വിൻ”;ബാക്കി വരുന്ന പ്രതിരോധ മാത്രകൾ ഉപയോഗശൂന്യം ആകുന്നു എന്ന് ആക്ഷേപം.

ബെംഗളൂരു: കേന്ദ്രസർക്കാർ രൂപകല്പനചെയ്ത രജിസ്ട്രേഷൻ വെബ്സൈറ്റ് ആണ് നിലവിൽ പ്രതിരോധ മരുന്നു വിതരണ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്.

ഈ “ആപ്പ്” വഴി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ആണ് നിലവിൽ പ്രതിരോധ മരുന്ന് നൽകുന്നത്.

എന്നാൽ രജിസ്റ്റർ ചെയ്യുന്ന മുഴുവൻ സ്വീകർത്താക്കളും യഥാസമയം എത്തിച്ചേരാത്ത സാഹചര്യത്തിൽ ശീതീകരണിയിൽ സൂക്ഷിക്കുന്ന മരുന്നുകൾ ഒരിക്കൽ പുറത്തെടുത്താൽ പരമാവധി സമയം നാലുമണിക്കൂർ ആണെന്നിരിക്കെ സ്വീകർത്താക്കൾ ഇല്ലാതെ വരുന്ന അത്രയും പ്രതിരോധമരുന്നുകൾ ഉപയോഗശൂന്യമായി പോകുന്നു എന്നാണ് ഇപ്പോഴത്തെ ആക്ഷേപം.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

ആശുപത്രികളിൽ എത്തിച്ചേരുന്ന പൊതുജനങ്ങൾ പ്രതിരോധമരുന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പൊതുജനങ്ങൾക്ക് എപ്പോൾ പ്രതിരോധ മരുന്നു കൊടുത്തു തുടങ്ങണം എന്നതിനെക്കുറിച്ച് യാതൊരു നിർദ്ദേശങ്ങളും ഇതുവരെ പുറത്തു വന്നിട്ടില്ല.

ശരാശരി ആറു മുതൽ എട്ടു ശതമാനം വരെയാണ് ഇത്തരത്തിൽ പ്രതിരോധമരുന്നുകൾ ഉപയോഗശൂന്യമായി പോകുന്നതെന്ന് ആശുപത്രി വക്താക്കളും അറിയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
[masterslider id="10"]

Related posts