ക്രിസ്തുമസ് കഴിഞ്ഞ് തിരിച്ചുവരാനുള്ള കേരള ആര്‍ ടിസിയുടെ ബുക്കിംഗ് തുടങ്ങി.

ബെംഗളൂരു ∙ ക്രിസ്മസ് അവധിക്കു ശേഷം കേരള ആർടിസിയുടെ കേരളത്തിൽ നിന്നുള്ള മടക്ക സർവീസുകളിലെ ടിക്കറ്റ് വിൽപനയും തുടങ്ങി. ഡിസംബർ 25നു പുറപ്പെടുന്ന ബസുകളിലെ റിസർവേഷനാണ് ഇന്നലെ തുടങ്ങിയത്.

ഈ ദിവസത്തെ നൂറുകണക്കിനു ടിക്കറ്റുകൾ ഇന്നലെ തന്നെ വിറ്റുപോയി. ഡിസംബർ 26ലെ ടിക്കറ്റ് വിൽപന ഇന്നാരംഭിക്കും. വോൾവോ–സ്കാനിയ ഉൾപ്പെടെ പ്രധാന റൂട്ടിലെ ബസുകളിൽ 10 സീറ്റ് വീതം തത്കാൽ ക്വോട്ടയിൽ നീക്കി വച്ചിട്ടുണ്ട്.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

ഈ ടിക്കറ്റുകളുടെ റിസർവേഷൻ ബസ് പുറപ്പെടുന്നതിന്റെ 48 മണിക്കൂർ മുൻപ് തുടങ്ങും. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 080–26756666(സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508(മജസ്റ്റിക്), 080–22221755(ശാന്തിനഗർ), 080–26709799(കലാശിപാളയം), 8762689508(പീനിയ)

ബെംഗളൂരുവിൽ നിന്നു കേരള ആർടിസിയുടെ പതിവുസർവീസുകൾ 

∙ സ്കാനിയ‌\വോൾവോ മൾട്ടി ആക്സിൽ തിരുവനന്തപുരം(4), കോട്ടയം(1), എറണാകുളം(1), കോഴിക്കോട്(1) ∙ സൂപ്പർ ഡീലക്സ് എയർബസ് കൊട്ടാരക്കര(1), തിരുവല്ല(1), കോട്ടയം(1), പാലാ(1), പിറവം(1), എറണാകുളം(3), മൂന്നാർ(1), തൃശൂർ(3), പാലക്കാട്(1), ഗുരുവായൂർ(1), നിലമ്പൂർ(1), പൊന്നാനി(1), കോഴിക്കോട്(2), ബത്തേരി(1), തലശ്ശേരി(1), കണ്ണൂർ(1), കാഞ്ഞങ്ങാട്(1), കാസർകോട്(1). ∙ സൂപ്പർ എക്സ്പ്രസ് കോഴിക്കോട്(6), തലശ്ശേരി(1), കണ്ണൂർ(3), തൊട്ടിൽപാലം(1), പയ്യന്നൂർ(2). ∙ സൂപ്പർഫാസ്റ്റ് കോഴിക്കോട്(3), വടകര(1)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts