കോവിഡ് പ്രതിരോധ മരുന്നു സ്വീകരിച്ച ആശാ പ്രവർത്തകയുടെ മരണത്തില്‍ വിശദീകരണവുമായി അധികൃതര്‍.

ബെംഗളൂരു : ഫെബ്രുവരി മൂന്നാം തീയതി ബെളഗാവിയിലെ 33 കാരിയായ ആശാ പ്രവർത്തക മരണപ്പെട്ടതിൽ പ്രതിരോധമരുന്ന് സ്വീകരിച്ചതുമായി യാതൊരു ബന്ധവുമില്ലെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വക്താക്കൾ അറിയിച്ചു. ജനുവരി 22ന് ഇവർ പ്രതിരോധമരുന്ന് സ്വീകരിച്ചിരുന്നു. ജനുവരി 30 ന് തലവേദനയും ഛർദ്ദിയും ആയി ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചെങ്കിലും ഫെബ്രുവരി മൂന്നാം തീയതി മരണപ്പെടുകയായിരുന്നു. തലയ്ക്കുള്ളിൽ രക്തം കട്ട പിടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. മരണകാരണമായ അസുഖത്തിനു പ്രതിരോധമരുന്ന് സ്വീകരിച്ചതുമായി യാതൊരു ബന്ധവും ഇല്ലെന്ന് പ്രതിരോധമരുന്ന് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ…

Read More

നഗര ജില്ലയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 4 ലക്ഷം കടന്നു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 531 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.434 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.71 % കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 531 ആകെ ഡിസ്ചാര്‍ജ് : 923811 ഇന്നത്തെ കേസുകള്‍ : 531 ആകെ ആക്റ്റീവ് കേസുകള്‍ : 5968 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 12233 ആകെ പോസിറ്റീവ് കേസുകള്‍ : 942031 തീവ്ര പരിചരണ…

Read More

കർഷക സമരത്തോട് ഉള്ള കേന്ദ്ര അവഗണനക്കെതിരെ പ്രവാസി കോൺഗ്രസിന്റെ പ്രതിഷേധം യോഗം.

ബെംഗളൂരു : കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രവാസി കോൺഗ്രസ് യോഗം ഇന്നു വൈകുന്നേരം ആറുമണിക് കൃഷ്ണരാജപുരം ടി സി പാളയത്തിൽ ഉള്ള സെയിന്റ് ബെൻഡിറ്റ് ഹാളിൽ വച്ച് നടക്കും. യോഗത്തിൽ ശ്രീ.എം നാരായൺ സ്വാമി- എം എൽ സി (ചീഫ് വിപ്, ലെജിസ്ലേറ്റീവ് കൗൺസിൽ), ശ്രീ. ജി സി ചന്ദ്രശേഖർ എം പി, ശ്രീ. എം വി രാജീവ്‌ ഗൗഡ മുൻ എം പി ( ചെയർമാൻ എ. ഐ. സി.സി റിസർച്ച് കൗൺസിൽ), ഡോക്ടർ പുഷ്പാ അമർനാഥ് (പ്രസിഡന്റ്‌ കർണാടക പ്രദേശ് മഹിളാ…

Read More

ഗഗൻയാനിലെ യാത്രികർക്കായി 35 തരം ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലബോറട്ടറി.

ബെംഗളൂരു : ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാനിലെ യാത്രികർക്കായി 35 തരം ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലബോറട്ടറി (ഡി.എഫ്.ആർ.എൽ.). ഭക്ഷണവിഭവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ബിഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ.ക്ക് കൈമാറിക്കഴിഞ്ഞു. ചിക്കൻ ബിരിയാണി, ദാൽ മക്‌നി, ഷാഹി പനീർ, ചിക്കൻ കോർമ, ഫ്യൂട്ട് ജ്യൂസുകൾ,എഗ് റോൾ, വെജ് റോൾ, ഇഡ്‌ലി, മൂങ്ഗ് ദാൽ ഹൽവ, വെജിറ്റബിൾ പുലാവ്,  തുടങ്ങിയവയാണ് തയ്യാറാക്കിയിരിക്കുന്ന ഭക്ഷണങ്ങൾ. ഗഗൻയാൻ വഴി മൂന്നുപേരെ ബഹിരാകാശത്തേക്ക് എത്തിക്കാനാണ് പദ്ധതി. റഷ്യയിലെ യൂറി ഗഗാറിൻ ബഹിരാകാശസഞ്ചാര കേന്ദ്രത്തിൽ പരിശീലനത്തിലുള്ള…

Read More

നായയും പുളളിപ്പുലിയും പൊരിഞ്ഞ യുദ്ധം; അവസാനം ട്വിസ്റ്റ്.

ബെംഗളൂരു : പുള്ളിപ്പുലിയും നായയും ചേർന്ന് മണിക്കൂറുകൾ ഒരേ ശുചി മുറിക്കുള്ളിൽ ജീവിച്ച വാർത്ത കുറച്ച് ദിവസം മുൻപാണ് പുറത്ത് വന്നത്. എന്നാല്‍ കർണാടകയിൽ തന്നെ  വനാതിര്‍ത്തി ഗ്രാമത്തിലെത്തിയ പുള്ളിപ്പുലി നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിചിത്ര സംഭവമാണ് കെ.ആർ.പേട്ട് താലൂക്കിലെ അന്നെച്ചിക്കനഹള്ളി ഗ്രാമത്തിൽ നടന്നത്. വെള്ളിയാഴ്ചയാണ് തെരുവുനായയെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലി നായയുടെ ആക്രമണത്തില്‍ ചത്തത്. ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കുകളേറ്റ നായയും പിന്നീട് ചത്തു. നായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ലക്ഷണത്തില്‍ നായയുടെ ആക്രമണത്തിലാണ്  പുള്ളിപ്പുലി ചത്തതെന്ന നിഗമനത്തിലാണ്  വനംവകുപ്പ്…

Read More

തിരക്ക് കുറക്കാൻ സെൻട്രൽ സിൽക്ക് ബോർഡിൽ ബസ് സ്റ്റാൻ്റ് വരുന്നു.

ബെംഗളൂരു : സെൻട്രൽ സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്ക് ലോക പ്രശസ്തമാണ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. സെൻട്രൽ സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് നിരവധി നർമ്മകഥകളും നിലവിലുണ്ട്. ഈ കുരുക്കഴിക്കാനുള്ള ശ്രമം വർഷങ്ങളായി അധികൃതരുടെ ഭാഗത്ത് നിന്ന് തുടരുകയാണ്. ഈ ശ്രമങ്ങളിൽ ഏറ്റവും പുതിയതാണ് ബി.എം.ടി.സിയുടെ താൽക്കാലിക ബസ് സ്റ്റാൻ്റ് എന്ന ആശയം. പ്രധാന റോഡുകളിൽ ബസുകൾ നിർത്തിയിട്ടതുകൊണ്ട് ഉള്ള ഗതാഗതക്കുരുക്ക് കുറക്കാൻ 33 ബസുകൾ നിർത്തിയിടാൻ കഴിയുന്ന താൽക്കാലിക ബസ് സ്റ്റാൻ്റ് ഉണ്ടാക്കുകയാണ് ബി.എം.ടി.സി. കർണാടക സ്റ്റേറ്റ് റിസർവ് പോലീസിൻ്റെ സ്ഥലത്ത് ആണ്…

Read More
Click Here to Follow Us