ആഡംബരത്തിൻ്റെ അവസാനം!ഐഫോണുമായി പിറന്നാൾ കേക്കുമുറിച്ച് എം.എൽ.എയുടെ മകൻ..

ബെംഗളൂരു: വടിവാൾ ഉപയോഗിച്ച് പിറന്നാൾ കേക്കു മുറിക്കുന്ന ഗുണ്ടകളുടെ വാർത്ത ഇടക്കിടക്ക് പുറത്തു വരാറുണ്ട്, എന്നാൽ ആഡംബരം അധികമായതിനാൽ തൻ്റെ പേരിൻ്റെ അക്ഷരങ്ങൾ എഴുതിയ വ്യത്യസ്തമായ കേക്കുകൾ ഐ.ഫോൺ ഉപയോഗിച്ച് മുറിക്കുന്ന ബി.ജെ.പി. എം.എൽ.എ.യുടെ മകന്റെ ചിത്രമാണ് വൈറലാകുന്നത്.

നിരത്തിവെച്ച കേക്കുകൾ ഐ ഫോൺ ഉപയോഗിച്ച് മുറിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

എം.എൽ.എ.യുടെ മകന്റെ ആർഭാട ജീവിതത്തിനെതിരെ വിമർശനങ്ങളും വരുന്നുണ്ട്.

കൊപ്പാളിലെ കനകഗിരി എം.എൽ.എ. ബസവരാജ് ദാഡെസുഗൂറിന്റെ മകൻ സുരേഷിന്റെ ജന്മദിനാഘോഷത്തിനിടയിലാണ് സംഭവം.

അതേ സമയം മകൻ ചെയ്തതിനെ  എം.എൽ.എ.ന്യായീകരിച്ചു.

മകൻ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് ജന്മദിനം ആഘോഷിച്ചത് അതിൽ തെറ്റ് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേക്ക് മുറിക്കാൻ കത്തി കിട്ടാത്തതിനാലാണ് ഐ ഫോൺ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
[masterslider id="10"]

Related posts