ബെംഗളൂരു : മൈസൂരു- ബെംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ (06315/16) എക്സ്പ്രസ് ഏപ്രിൽ ഒന്നുവരെ നീട്ടി. കൊച്ചുവേളിയിൽ നിന്ന് അവസാന സർവീസ് മാർച്ച് 31നും മൈസൂരുവിൽ നിന്നുള്ള സർവീസ് ഏപ്രിൽ ഒന്നുവരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. മുൻപ് ഫെബ്രുവരി 1 വരെയായിരുന്നു സർവ്വീസ് നിശ്ചയിച്ചിരുത്, അതാണ് ഏപ്രിൽ 1 വരെ നീട്ടിയത്. സമയക്രമം താഴെ: 06315(ഏപ്രിൽ 1 വരെ പ്രതിദിന സർവ്വീസ്): മൈസൂരു(ഉച്ചയ്ക്ക് 12.50), മണ്ഡ്യ(1.28), രാമനഗര(2.18), കെങ്കേരി(2.58), ബെംഗളൂരു സിറ്റി(4.35), കന്റോൺമെന്റ് (5.00), കെആർ പുരം(5,14), വൈറ്റ്ഫീൽഡ്.24), ബംഗാർപേട്ട്(6.03), കുപ്പം(6.34), തിരുപ്പത്തൂർ (749), സേലം(9.22), ഈറോഡ്(10.20), തിരുപ്പൂർ(11.03), കോയമ്പത്തൂർ…
Read MoreMonth: January 2021
സ്കൂളുകൾ തുറക്കാൻ തീരുമാനമായി ;പത്താം ക്ലാസ് പരീക്ഷ തീയതി പ്രഖ്യാപിച്ചു.
ബെംഗളുരു: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ തീരുമാനമായി. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഫെബ്രുവരി ഒന്നു മുതൽ പുനരാരംഭിക്കാനാണ് തീരുമാനം. അതിനിടെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 14 മുതല്‍ 25 വരെ പരീക്ഷ നടത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു. Karnataka: Secondary School Leaving Certificate (SSLC) exams to take place between June 14 and June 25, says Primary and Secondary Education Minister S Suresh Kumar (file…
Read Moreആരോഗ്യ സേതു വിവരങ്ങൾ കൈമാറുന്നത് കർണാടക ഹൈക്കോടതി തടഞ്ഞു.
ബെംഗളൂരു: ആരോഗ്യ സേതു വിവരങ്ങൾ ഉപയോക്താക്കളുടെ സമ്മതമില്ലാതെ കൈമാറുന്നതിൽ നിന്ന് കേന്ദ്രസർക്കാരിനെയും നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർനെയും കർണാടക ഹൈക്കോടതി വിലക്കി. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീനിവാസ ഓക്ക അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച് പൊതുതാല്പര്യ ഹർജി പരിഗണിക്കവെ ഉപയോക്താക്കളുടെ പ്രത്യേക അനുമതി നേടാതെ വിവരങ്ങൾ കൈമാറുന്നത് തടഞ്ഞത്.
Read Moreമൈസൂരു പോലീസിൻ്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പ്രതിഷേധം.
ബെംഗളൂരു: സഞ്ചാരികളായ മലയാളി കുടുംബത്തെ കബളിപ്പിച്ചു എന്നവകാശപ്പെട്ടുകൊണ്ട് മൈസൂരു പൊലീസിനെതിരെ മലയാളികളുടെ ഫേസ്ബുക്കിൽ പ്രതിഷേധിക്കുന്നു. മൈസൂരു സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് #shameonyoumysorepolice എന്ന ഹാഷ് ടാഗില്‍ പ്രതിഷേധം അരങ്ങേറുന്നത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 500 രൂപ പിഴ വാങ്ങിയിട്ട് റെസീപ്റ്റില്‍ 100 എന്ന് രേഖപ്പെടുത്തിയാണ് Shabrathali Shabru എന്നയാളെ മൈസൂരു പൊലീസിലെ ഉദ്യോഗസ്ഥന്‍ കബളിപ്പിച്ചു എന്നാണ് അവകാശ വാദം. ഇയാൾ ഫേസ് ബുക്കിൽ പങ്കുവച്ച സന്ദേശം താഴെ “കഴിഞ്ഞ ആഴ്ച ഫാമിലിയുമായി മൈസൂർ പോയപ്പോൾ ഉണ്ടായ ഒരനുഭവം. ഞങ്ങൾ 2-ഫാമിലി (Total 4adults…
Read Moreഎയ്റോ ഇന്ത്യ 2021; വിമാന- അഭ്യാസ പ്രദർശനത്തിന് തയ്യാറെടുത്ത് നഗരം.
ബെംഗളൂരു: ഫെബ്രുവരി 3 മുതൽ അഞ്ചാം തീയതി വരെ നടത്താനിരിക്കുന്ന ഏറോ ഇന്ത്യ ട്വന്റി 21 പ്രദർശനത്തിന് യലഹങ്ക എയർ ഫോഴ്സ് സ്റ്റേഷൻ തയ്യാറെടുക്കുന്നു. ജനുവരി 29 മുതൽ പ്രദർശനത്തിൽ പങ്കെടുക്കുന്ന എയർക്രാഫ്റ്റുകൾ എത്തിത്തുടങ്ങും. 14 രാജ്യങ്ങളിൽ നിന്നുള്ള പ്രദർശനങ്ങൾ ഉണ്ടാകും. ആകെ 600 പ്രദർശകർ ആണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഡ മാനദണ്ഡ നിബന്ധനകൾ കൃത്യമായി പാലിച്ച് ആയിരിക്കും പ്രദർശനങ്ങൾ നടത്തുക. ജനുവരി 29 ബുധനാഴ്ച മുതൽ പരിശീലന പ്രദർശനങ്ങൾ തുടങ്ങും. പ്രദർശനത്തിൽ പങ്കെടുക്കുന്നു എയർക്രാഫ്റ്റ് കളുടെ ജോലിക്കാർ എല്ലാവരും 29 ആം…
Read Moreകർണാടകക്കെതിരെ വീണ്ടും വിവാദ പരാമർശവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി.
ബെംഗളൂരു : കർണാടക അതിർത്തിയിലെ മറാത്തികൾ താമസിക്കുന്ന സ്ഥലമെല്ലാം ചേർത്ത് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റണം എന്ന ആവശ്യവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. എതാനും ദിവസങ്ങൾക്ക് മുമ്പ് കർണാടകയുടെ ഭാഗങ്ങൾ മഹാരാഷ്ട്രയിൽ ചേർക്കണമെന്ന വിവാദ പരാമർശം നടത്തിയതിന് ഉദ്ദവിന് എതിരെ സംസ്ഥാനത്ത് വൻ പ്രതിഷേധം ഉയർന്നു വന്നിരുന്നു. അതിനിടയിലാണ് പുതിയ വിവാദ പരാമർശം. അതിർത്തിയിൽ മറാത്തി സംസാരിക്കുന്നവർ കൂടുതലുള്ള സ്ഥലങ്ങൾ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാം സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ഈ സ്ഥിതി തുടരാമെന്നും ഒരു പുസ്തക പ്രകാശനത്തിനിടെ…
Read Moreറിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ബെംഗളുരു: കോവിഡ് ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം കാത്തു സൂക്ഷിച്ചും അനേക്കൽ വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട്മെൻ്റിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മുഖ്യ അതിഥിയായി പരിപാടിയിൽ പങ്കെടുത്ത അനേകൽ ബെസ് കോം എ.ഇ.ഇ ശ്രീ പരഷ്യ നായക് പതാക ഉയർത്തി . റസിഡൻ്റ് അസോസിയേഷൻ പ്രസിഡൻറ് ശ്രീ സലി പി.എസ് മുഖ്യാതിഥിയെ ആദരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും ദേശഭക്തി ഗാനങ്ങളും അതിനോടനുബന്ധിച്ചുള്ള പരിപാടികളും നടന്നു. സെക്രട്ടറി നാനാ മോഹന ആഘോഷ പരിപാടികൾ നിയന്ത്രിച്ചു. ചന്തപ്പുര ആനക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന 16 ഏക്കറിൽ…
Read Moreകുറഞ്ഞ ഹാജർനില വേണ്ടെന്നുള്ള നിലപാട് പുനഃപരിശോധിക്കണമെന്ന് സ്വകാര്യ സ്കൂളുകൾ.
ബെംഗളൂരു: എസ് എസ് എൽ സി പരീക്ഷ യോഗ്യതയ്ക്ക് 75 ശതമാനം ഹാജർനില ഉണ്ടായിരിക്കണമെന്ന നിബന്ധന ഒഴിവാക്കിക്കൊണ്ട് സർക്കാർ തീരുമാനമെടുത്തത് പുനഃപരിശോധിക്കണമെന്ന് സ്വകാര്യ സ്കൂളുകളുടെ സംഘടന സർക്കാറിനോടാവശ്യപ്പെട്ടു. കർണാടക സെക്കൻഡറി എഡ്യൂക്കേഷൻ എക്സാമിനേഷൻ ബോർഡ് ആണ് 75 ശതമാനം ഹാജർനില ഒഴിവാക്കാൻ തീരുമാനമെടുത്തത്. സ്കൂളുകൾ ജനവരിയിൽ തുറക്കാൻ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ നിർബന്ധമില്ലാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് വകുപ്പ് കമ്മീഷണർ വി അംബു കുമാർ അറിയിച്ചു.
Read More30,000 രൂപയുടെ കടം തീര്‍ക്കാന്‍ 65കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന യുവാവ് അറസ്റ്റിൽ
ബെംഗളൂരു: മുപ്പതിനായിരം രൂപയുടെ കടം തീര്‍ക്കാന്‍ 65കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന 22കാരന്‍ അറസ്റ്റില്‍. മൂര്‍ത്തി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാകേഷ് എന്നയാളാണ് അറസ്റ്റിലായത്. ഈ മാസം 15ന് ദേവനഹള്ളിയിലായിരുന്നു സംഭവം. ഇയാള്‍ സമ്പന്ന കുടുംബത്തില്‍പെട്ടയാളാണെന്നും രാകേഷിന്‍റെ പിതാവിന് പ്രദേശത്ത് ഏഴ് കോടി രൂപയോളം വില വരുന്ന സ്വത്തുവകകളുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. മൂര്‍ത്തിയെ രാകേഷ് പിന്നില്‍ നിന്ന് ക്രിക്കറ്റ് ബാറ്റുെകാണ്ട് അടിക്കുകയും കഴുത്തിന് കുത്തുകയും ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കുറ്റിക്കാടും വെള്ളക്കെട്ടും നിറഞ്ഞ ഭാഗത്ത് ഉപേക്ഷിച്ച് സ്വര്‍ണമാലയുമായി കടന്നുകളയുകയായിരുന്നു. വയോധികന്‍ വീട്ടില്‍ തിരിച്ചെത്താതായതോടെ കുടുംബം നല്‍കിയ…
Read Moreനാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി ശശികല ഇന്ന് ജയില്‍ മോചിതയാകും
ബെംഗളൂരു: നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി ശശികല ഇന്ന് ജയില്‍ മോചിതയാകും. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയുമായിരുന്ന വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകുന്നത്. കോവിഡ് ബാധയെ തുടര്‍ന്ന് നിലവില്‍ ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ് ശശികല. ശശികലയുടെ ശിക്ഷാ കാലാവധി ഇന്ന് ഔദ്യോഗികമായി അവസാനിയ്ക്കുമെന്ന് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ അറിയിച്ചു. ജയില്‍ അധികൃതര്‍ ഇന്ന് ആശുപത്രിയിലെത്തി മോചന നടപടികള്‍ പൂര്‍ത്തിയാക്കും. ചികിത്സയിലായതിനാല്‍ ശശികല ഉടന്‍…
Read More